കരിമ്പുലിയോട് ഏറ്റുമുട്ടുന്ന ഇവന്‍ പുലി, പുലിയുടെ ട്രെയിലര്‍ കാണാം
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമായ പുലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് വ്യത്യസ്ത ഗെറ്റപ്പിലും സ്റ്റൈയിലിലുമാണ് ആരാധകര്‍ക്ക് മുമ്പില്‍ എത്തുന്നത്.

കരിമ്പുലിയോട് ഏറ്റുമുട്ടുന്ന ഇവന്‍ പുലി
ആക്ഷനും പ്രണയത്തിനും ഒരു പോലെ പ്രധാന്യമുള്ള ചിത്രമാണ് പുലി. ചിത്രത്തില്‍ ഹന്‍സികയും ശ്രുതി ഹാസനുമാണ് നായികമാരായി എത്തുന്നത്.

കരിമ്പുലിയോട് ഏറ്റുമുട്ടുന്ന ഇവന്‍ പുലി
തായിലാന്റില്‍ നിന്നുള്ള സ്റ്റണ്ട് കൊറിയോഗ്രാഫര്‍ യോങാണ് പുലിയുടെ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്.

കരിമ്പുലിയോട് ഏറ്റുമുട്ടുന്ന ഇവന്‍ പുലി
ഹന്‍സിക ശ്രുതിഹാസന്‍ എന്നിവര്‍ക്ക് പുറമേ ബോളിവുഡ് താരം ശ്രീദേവിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീദേവി സിനിമയിലേക്ക് തിരിച്ച് വരുന്നത് പുലിയിലൂടെയാണ്.

കരിമ്പുലിയോട് ഏറ്റുമുട്ടുന്ന ഇവന്‍ പുലി
വിജയിയും ശ്രുതി ഹാസനും ആദ്യമായി ഒന്നിച്ച് പാടുന്ന ഗാനവും ചിത്രത്തിലുണ്ട്. വാനവില്‍ വട്ടമാവുതെ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകെ ഹിറ്റായി കഴിഞ്ഞു. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിലെ ഗാനത്തിന് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. വൈരമുത്തുവിന്റേതാണ് വരികള്‍.
വിജയ് -ശ്രുതി ഹാസന്‍ ഒരുമിച്ച് പാടുന്നു
ട്രെയിലര്‍ കാണാം
തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് പുലി. പിടി ശെല്‍വകുമാറും മലയാളി നിര്‍മ്മാതാവ് ഷിബു തമീന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











