പുലി; വിജയ് പാടിയ ഗാനത്തിന്റെ ടീസര്‍ കാണാം
വിജയ് ചിത്രമായ പുലിയില്‍ ശ്രുതിഹാസനും വിജയിയും ചേര്‍ന്ന് പാടിയ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ദേവി ശ്രീ പ്രസാദ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്ന വാനവില്‍ വട്ടമാകുതെ എന്ന ഗാനത്തിന്റെയാണ് ടീസര്‍ പുറത്തിറക്കിയത്.
വൈരമുത്തിവിന്റേതാണ് വരികള്‍. ശ്രുതി ഹാസന്‍ ഇത് ആദ്യമായാണ് വിജയ് ചിത്രത്തില്‍ പാടുന്നത്. ഇരുവരും ആദ്യമായിട്ട് ഒന്നിക്കുന്ന ചിത്രമാണ് പുലി. പുലിയ്ക്കായി പാടുന്ന വിവരം ശ്രുതി ഹാസന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

നേരത്തെ പുലിയില്‍ ഇളയദളപതി പാടാന്‍ സാധ്യതയില്ലെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഷൂട്ടിങ് ഡബ്ബിങും കഴിഞ്ഞ് താരം വിദേശത്ത് അവതിക്കാലം ആസ്വദിക്കാന്‍ പോകുന്നതുകൊണ്ട് സിനിമയില്‍ പാടാന്‍ സാധ്യതയില്ലന്നായിരുന്നു.
വമ്പന്‍ ഹിറ്റായ കത്തിയ്ക്ക് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രമാണ് പുലി. ചിമ്പു ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹന്‍സികയും ശ്രുതി ഹാസനും നായികമാരായി എത്തുന്ന ചിത്രത്തില്‍ ശ്രീദേവി ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.


Click it and Unblock the Notifications