ഭര്‍ത്താവിന്റെ മുകളില്‍ കയറി ഇരുന്ന് നമിത! പ്രധാനപ്പെട്ടൊരു ദിവസമാണെന്ന് പറഞ്ഞ് ചിത്രങ്ങളുമായി നടി

ഐറ്റം ഡാന്‍സിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് യുവാക്കളുടെ ഇഷ്ടം സ്വന്തമാക്കിയ നടിയാണ് നമിത. തടിച്ചുരുണ്ട ശരീരവുമായി നിരവധി സിനിമകളില്‍ ഡാന്‍സ് പ്രകടനങ്ങളിലൂടെ നമിത ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറ്റവുമൊടുവില്‍ മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് സിനിമയായ പുലിമുരുകനിലും നമിത ശ്രദ്ധേയമായൊരു വേഷത്തില്‍ അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ നമിത ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചില ചിത്രങ്ങളാണ് തരംഗമാവുന്നത്. നിലത്ത് കിടക്കുന്ന ഭര്‍ത്താവിന്റെ മുകളില്‍ കയറി ഇരുന്ന് ചിരിക്കുന്നതും ഭര്‍ത്താവിന് ഉമ്മ കൊടുക്കുന്നതും അദ്ദേഹത്തിന്റെ ഷോള്‍ഡറില്‍ ചാരി കിടക്കുന്നതുമായ ചിത്രങ്ങളായിരുന്നു നമിത പങ്കുവെച്ചിരുന്നത്. അതിനൊപ്പം തങ്ങളുടെ സന്തോഷ ദിവസത്തിന്റെ പ്രത്യേക കൂടി നടി സൂചിപ്പിച്ചിരുന്നു.

namitha

'ഭര്‍ത്താവ് വീരേന്ദ്ര ചൗധരിയെ ആദ്യം കണ്ടുമുട്ടിയ ദിവസത്തിന്റെ സന്തോഷം. ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയിട്ട് ഇന്നേക്ക് നാല് വര്‍ഷം പൂര്‍ത്തിയാവും. ഈ സമയങ്ങള്‍ ഒരു പുഴയിലെ വെള്ളം പോലെ ഒഴുകി കൊണ്ടിരിക്കുകയാണ്. 40 വര്‍ഷത്തേക്ക് കൂടി ഒഴുകുകയാണ്. ചിയേഴ്‌സ്'.. എന്നുമാണ് നമിത എഴുതിയിരിക്കുന്നത്. എല്ലാ കാലത്തും നിങ്ങള്‍ ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടേ എന്നാണ് ആരാധകര്‍ കമന്റിലൂടെ പറയുന്നത്.

2017 നവംബറിലായിരുന്നു സുഹൃത്തായ വീരേന്ദ്ര ചൗധരിയെ തിരുപതിയില്‍ വച്ച് നമിത വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ സിനിമയില്‍ നിന്നും താല്‍കാലിക ഇടവേള എടുത്ത് മാറി നിന്ന നമിത ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം സന്തോഷത്തോടെ കഴിയുകയാണ്. ഇരുവരുടെയും സ്‌നേഹം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഇടക്കിടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നതും പതിവായിരുന്നു.

namitha

വിവാഹശേഷം ശരീരഭാരം കുറച്ച് വലിയൊരു മേക്കോവര്‍ നടത്തി നമിത ഞെട്ടിച്ചിരുന്നു. ശരീര ഭാരത്തിന്റെ പേരില്‍ കളിയാക്കലുകള്‍ നേരിടേണ്ടി വന്നിരുന്ന നമിത എല്ലാവരുടെയും കൈയടി വാങ്ങിയിരുന്നു. കഠിനമായ വര്‍ക്കൗട്ടും യോഗയുമായിരുന്നു നടിയുടെ ഈ മേക്കോവറിന് പിന്നില്‍. സിനിമയില്‍ നിന്നുള്ള രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൊട്ട് എന്ന സിനിമയിലൂടെയാണ് നമിത തിരികെ വന്നിരുന്നു.

നിലവില്‍ രാഷ്ട്രീയത്തിലേക്ക് കൂടി ചുവടുവെച്ചിരിക്കുന്ന നടി എഡിഎംകെ യില്‍ നിന്നും പുറത്ത് പോയി ബിജെപിയോട് കൂറ് പുലര്‍ത്തുകയും തമിഴ്‌നാട്ടിലെ എക്‌സിക്യൂട്ടീവ് അംഗമായി മാറുകയും ചെയ്തിരുന്നു. നേരത്തെ കമല്‍ ഹാസന്‍ അവതരാകനായിട്ടെത്തിയ ബിഗ് ബോസ് തമിഴിന്റെ ആദ്യ സീസണിലെ മത്സരാര്‍ഥി കൂടിയായിരുന്നു നമിത.

More from Filmibeat

Read more about: namitha നമിത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X