twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പങ്കാളിയെ തിരഞ്ഞെടുക്കുന്ന അങ്ങനെയാണ്; സൗന്ദര്യ സങ്കല്‍പത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി നമിത

    |

    ഐറ്റം ഡാന്‍സിലൂടെ ശ്രദ്ധേയായി തെന്നിന്ത്യയുടെ മാദക സുന്ദരിയായി അറിയപ്പെട്ട താരമാണ് നമിത. വിവാഹം കഴിഞ്ഞതോടെ ഭര്‍ത്താവിനൊപ്പം സന്തോഷത്തോടെ കഴിയുകയാണ്. ഒരു യൂട്യൂബ് ചാനലിലൂടെ സൗന്ദര്യത്തെ കുറിച്ചുള്ള കാഴ്ചപാടുകളെ കുറിച്ച് പറയുകയാണ് താരം.

    'സ്ത്രീകള്‍ സുന്ദരിയായിരിക്കണമെന്നാണ് പറയുന്നത്. അതെനിക്ക് ഇഷ്ടമല്ല. തെന്നിന്ത്യയില്‍ ഞാനത് കണ്ടിട്ടുണ്ട്. 2007 ല്‍ ഒരു ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തിന്റെ ഓഫര്‍ എനിക്ക് വന്നു. അതിലെനിക്ക് താല്‍പര്യമില്ലെന്ന് അറിയിച്ചു. അന്നും ഇന്നും ആ അഭിപ്രായത്തില്‍ നിന്നെനിക്ക് മാറ്റമില്ല. തൊലിയുടെ നിറത്തിന് അനുസരിച്ച് ആളുകള്‍ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതും ഞാന്‍ വെറുക്കുന്നു. കൃഷ്ണ ദേവനും ഇരുണ്ട നിറമാണ്. അദ്ദേഹമാണ് എല്ലാം സൃഷ്ടിച്ചിരിക്കുന്നത്. ബാക്കി ഒന്നും എനിക്ക് പിന്തുടരാന്‍ പറ്റില്ലെന്ന് നമിത പറയുന്നു.

    namitha-tamil

    താന്‍ ഏറ്റവും കൂടുതല്‍ കാശ് ചിലവാക്കുന്ന കാര്യം എന്താണെന്ന് കൂടി അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയിരുന്നു. എല്ലാവര്‍ക്കും ഓരോ ഹോബി ഉണ്ടാവും. ബ്രാന്‍ഡഡ് ഹാന്‍ഡ് ബാഗുകളായിരുന്നു തന്റെ ഇഷ്ടം. ഡയമണ്ട് നെക്ലേസോ, ആഢംബര കാറുകളോ ഞാന്‍ ആഗ്രഹിക്കുന്നില്ല. റോള്‍സ് റോയിസ് ഇല്ലെങ്കില്‍ മറ്റൊരു വലിയ വാഹനത്തിലേ പോവുകയുള്ളു എന്നൊരു വാശി എനിക്കില്ല.

    Recommended Video

    ഞങ്ങള്‍ കാമുകീ കാമുകന്മാർ, ദിയ കൃഷ്ണയെ കുറിച്ച് മനസുതുറന്ന് വൈഷ്ണവ്

    ടാക്‌സി വിളിച്ചിട്ട് ആണെങ്കിലും ഞാന്‍ പോവും. എനിക്ക് സന്തോഷമുള്ള കാര്യങ്ങള്‍ മാത്രമേ ചെയ്യാറുള്ളു. പല താരങ്ങളും വലിയ ആഢംബരം കാണിക്കുന്നത് പുറംലോകത്തോട് പറയാറുണ്ട്. അതൊന്നും ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എന്റെ അടുത്ത് ഒത്തിരി ബ്രാന്‍ഡഡ് ഹാന്‍ഡ് ബാഗ് ഉണ്ട്. ചില ലെതറില്‍ നിര്‍മ്മിക്കുന്ന ബാഗുകള്‍ മുതലയുടെയും പാമ്പിന്റെയുമൊക്കെ തൊലി ഉപയോഗിച്ചാണെന്ന് അറിഞ്ഞതോടെ അത് വാങ്ങിക്കുന്നത് നിര്‍ത്തി. അതൊക്കെ വലിയ വിലയുള്ളതാണെന്നും നമിത പറയുന്നു.

    Read more about: namitha നമിത
    English summary
    Pulimurugan Actress Namitha Opens Up Why She Turned Down Fairness Cream Ad
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X