»   » മലയാളം ഒക്കെ എന്ത് ഇതല്ലേ ട്രെയിലര്‍!!! കണ്ണെടുക്കാതെ കണ്ടിരിക്കും ഈ ത്രില്ലിംഗ് പുലിമുരുകന്‍!!!

മലയാളം ഒക്കെ എന്ത് ഇതല്ലേ ട്രെയിലര്‍!!! കണ്ണെടുക്കാതെ കണ്ടിരിക്കും ഈ ത്രില്ലിംഗ് പുലിമുരുകന്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ പുതിയ ചരിത്രമായിരുന്നു പുലിമുരുകന്‍ എന്ന ഒറ്റ ചിത്രം എഴുതി ചേര്‍ത്തത്. മലയാളം പോലെ ചെറിയ ഇന്‍ഡസ്ട്രിയില്‍ നിന്നും ബിഗ് ബജറ്റ് സിനിമകള്‍ സ്വപ്‌നം കാണാന്‍ കഴിയാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു. മുടക്ക് മുതല്‍ തിരിച്ച് കിട്ടാനുള്ള പ്രായോഗിക പ്രശ്‌നങ്ങള്‍ തന്നെയായിരുന്നു കാരണം.

ആ ചുണ്ടുകള്‍ കടിച്ച് തിന്നാന്‍ തോന്നുന്നു, പിന്നെയോ??? മോഹന്‍ലാലിനെ കണ്ട നടിയുടെ ആഗ്രഹങ്ങള്‍!!!

ഒപ്പത്തിലെ ആ ട്വിസ്റ്റ്, ഒരു വന്‍ അബദ്ധം!!! പ്രിയന്റെ അലസതയിൽ കൈവിട്ട് പോയ ട്വിസ്റ്റ്!!!

അത്തരം സാഹചര്യത്തിലാണ് ഒരു മലയാള ചിത്രത്തിന് നൂറ് കടന്ന് 150 കോടി വരെ കളക്ഷന്‍ നേടാന്‍ സാധിക്കുമെന്ന് പുലിമുരുകന്‍ തെളിയിച്ചത്. നൂറ് കോടിയും നൂറ്റമ്പത് കോടിയും പിന്നിടുന്ന ആദ്യമലയാള ചിത്രമായി പുലിമുരുകന്‍ മാറി. ഇപ്പോഴിതാ സിനിമ തെലുങ്കിന് പിന്നാലെ തമിഴിലേക്കും മൊഴിമാറ്റി എത്തുകയാണ്.

ട്രെയിനില്‍ വച്ച് യുവതിയെ ശല്യം ചെയ്തു!! പിടിച്ചപ്പോള്‍ അയാള്‍ ചെയ്തത്.. പോലീസിന്റെ കണ്ണുതള്ളി!!

ഉടനെ തമിഴ് നാട്ടില്‍ റിലീസിനെത്തുന്ന തമിഴ് പുലിമുരുകന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളത്തില്‍ പുറത്തിറങ്ങിയ ട്രെയിലറിനേക്കാള്‍ ഏറെ ത്രില്ലടിപ്പിക്കുന്ന ഗംഭീര ട്രെയിലറാണ് തമിഴ് പുലിമുരുകന്റേത്. ഒരു മാസ് ചിത്രത്തിന് വേണ്ടതെല്ലാം ട്രെയിലര്‍ നല്‍കുന്നുണ്ട്.

ഒന്നര മിനിറ്റോളം ദൈര്‍ഘ്യമുള്ള മലയാളം ട്രെയിലറിന് ഒരു പതിഞ്ഞ താളമായിരുന്നു. സംഭാഷണങ്ങളും കുറവായിരുന്നു. ഒരു ത്രില്ലിംഗ് സ്വാഭാവം ട്രെയിലറിന് ഉണ്ടായിരുന്നില്ല. അതേ സമയം ആദ്യ പുറത്തിറങ്ങിയ ടീസറില്‍ മുരുകനെ പുകഴ്ത്തുന്ന ഡയലോഗിനും മുരുകന്റെ ആക്ഷന്‍ രംഗങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കിയത്.

തമിഴിലേക്ക് വരുമ്പോള്‍ പ്രധാന സംഭാഷണങ്ങള്‍ക്കും ആക്ഷന്‍ രംഗങ്ങള്‍ക്കും നല്ല പ്രാധാന്യം നല്‍കിയിട്ടുണ്ട്. ചടുലമായ എഡിറ്റിംഗ് ട്രെയിലറിന് ത്രില്ലര്‍ സ്വഭാവം നല്‍കുന്നതില്‍ വിജയമായി. ഒട്ടേറെ മികച്ച രംഗങ്ങളില്‍ 1.37ല്‍ ഉള്‍ക്കൊള്ളിക്കാനും സാധിച്ചു.

തമിഴില്‍ പുലിമുരുകന് വൈകിയാണ് മൊഴിമാറ്റി എത്തുന്നതെങ്കിലും തെലുങ്കില്‍ മന്യംപുലി എന്ന പേരില്‍ ചിത്രം നേരത്തെ റിലീസ് ചെയ്തിരുന്നു. ജനതാ ഗാരേജിന് ശേഷം തെലുങ്കില്‍ റിലീസ് ചെയ്ത മന്യംപുലിക്ക് മികച്ച പ്രതികരണമായിരുന്നു തെലുങ്കില്‍ നിന്നും ലഭിച്ചത്.

മലയാളത്തിന് പിന്നാലെ തെലുങ്കിലും റിലീസ് ചെയ്ത പുലിമുരുകന്‍ അവിടെ നിന്നും നേടിയത് 15 കോടി രൂപയാണ്. ഈ വിജയമാണ് ചിത്രം തമിഴിലും മൊഴിമാറ്റി ഇറക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്.

തമിഴ് പുലിമുരുകനില്‍ മോഹന്‍ലാല്‍ തന്നെയാണ് മുരകന് ശബ്ദം നല്‍കിയിരിക്കുന്നത്. ഒരു മൊഴിമാറ്റ ചിത്രം എന്ന തോന്നലുണ്ടാക്കാത്തത വിധം കഥാപാത്രങ്ങള്‍ യോചിക്കുന്ന ശബ്ദമാണ് നല്‍കിയിരിക്കുന്നത്. മലയാളത്തില്‍ ശബ്ദം നല്‍കിയവര്‍ തന്നെയാണോ ചിത്രത്തിന് ശബ്ദം നല്‍കിയതെന്ന തോന്നല്‍ ജനിപ്പിക്കുന്ന വിധമാണ് ഡബ്ബിംഗ്.

വിജയ് ചിത്രങ്ങളായി തെരി, ഭൈരവ എന്നീ ചിത്രങ്ങള്‍ വിതരണത്തിനെത്തിച്ച പികെ നാരായണ സ്വാമിയാണ് ചിത്രം തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ എത്തിക്കുന്നത്. മൊഴിമാറ്റ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് നാരായണ സ്വാമി വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആര്‍പി ബാലയാണ് തമിഴ് സംഭാഷങ്ങള്‍ എഴുതിയിരിക്കുന്നത്.

25 കോടി രൂപ മലയാളത്തെ സംബന്ധിച്ച് ബിഗ് ബജറ്റാണ്. തിരിച്ച് കിട്ടാന്‍ സാധ്യത കുറവെന്ന് കരുതുന്ന അത്രയും ഉയര്‍ന്ന തുകയ്ക്ക് ഈ ചിത്രം നിര്‍മിച്ചത് ടോമിച്ചന്‍ മുളക്പാടമാണ്. ഉദയകൃഷ്ണ ആദ്യമായി സ്വതന്ത്ര തിരക്കഥാകൃത്തായ ചിത്രം സംവിധാനം ചെയ്തത് വൈശാഖാണ്.

പുലിമുരുകന്റെ തമിഴ് ട്രെയിലര്‍ കാണാം...

English summary
The trailer for Pulimurugan’s Tamil version has been released. This trailer is different from the one that was released for the Malayalam version. In a bid to attract the Tamil audience, the trailer gives glimpses of some of the terrific action sequences in the movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam