»   » മുരുകന്റെ പുലി വേട്ട തുടരുന്നു! തമിഴില്‍ വമ്പൻ റിലീസ്, റെക്കോര്‍ഡ് ഇട്ട് തുടങ്ങി! അടുത്തത്???

മുരുകന്റെ പുലി വേട്ട തുടരുന്നു! തമിഴില്‍ വമ്പൻ റിലീസ്, റെക്കോര്‍ഡ് ഇട്ട് തുടങ്ങി! അടുത്തത്???

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ ചരിത്രത്തിലേക്ക് നടന്ന് കയറിയ ചിത്രമായിരുന്നു പുലിമുരുകന്‍. ഒരു മലയാള ചിത്രത്തിന് സ്വപ്‌നം മാത്രമായിരുന്നു 100 ക്ലബ്. എന്നാല്‍ മലയാളത്തെ ആദ്യമായി നൂറ് കോടി ക്ലബ്ബ് മാത്രമല്ല 150 കോടി ക്ലബ്ബിലും ചിത്രം എത്തിച്ചു. മലയാളത്തില്‍ പ്രദര്‍ശനം അവസാനിപ്പിച്ച ചിത്രം പിന്നീട് തെലുങ്കിലേക്കും മൊഴിമാറ്റി എത്തിയിരുന്നു.

അഞ്ജലി ജയ് പ്രണയത്തില്‍ പുതിയ വഴിത്തിരിവ്??? അഞ്ജലിക്ക് ജയ് നല്‍കിയ പിറന്നാള്‍ ആശംസ...

നടിമാരെല്ലാം വേശ്യകള്‍, ആരാധകന്റെ ആവശ്യം നഗ്ന ഫോട്ടോ!!! ഒടുക്കം നടി ചെയ്തതോ???

തെലുങ്കിന് പുറമേ ചിത്രം തമിഴിലും മൊഴിമാറ്റി എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മലയാളത്തില്‍ ചിത്രം റിലീസ് ചെയ്ത് ഏകദേശം പത്ത് മാസത്തോട് അടുക്കുമ്പോഴാണ് പുലിമുരുകന്‍ തമിഴിലേക്ക് മൊഴിമാറ്റി എത്തുന്നത്. തെലുങ്കില്‍ മന്യം പുലി എന്ന പേരില്‍ റിലീസ് ചെയ്ത ചിത്രത്തിന് തമിഴില്‍ പുലിമുരുകന്‍ എന്ന് തന്നെയാണ്  പേര്.

വമ്പന്‍ റിലീസ്

മലയാളത്തിലെ എക്കാലത്തേയും മികച്ച ബ്ലോക്ക്ബസ്റ്ററായ പുലിമുരുകന്‍ തമിഴ് പതിപ്പ് തമിഴില്‍ റെക്കോര്‍ഡ് റിലീസാണ് നടത്തിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ മാത്രം 305 തിയറ്ററിലാണ് ചിത്രം പ്രദര്‍ശനിത്തിന് എത്തിയിരിക്കുന്നത്.

തുടക്കം തന്നെ റെക്കോര്‍ഡ്

തമിഴിലും റെക്കോര്‍ഡ് സ്വന്തമാക്കിയാണ് ചിത്രത്തിന്റെ തുടക്കം. തമിഴ്‌നാട്ടില്‍ ഒരു മൊഴിമാറ്റ ചിത്രത്തിന് 300ല്‍ അധികം തിയറ്ററുകള്‍ ലഭിക്കുന്ന് ഇതാദ്യമാണ്. റിലീസ് തന്നെ റെക്കോര്‍ഡ് ആക്കിയ ചിത്രം കളക്ഷനിലും ഞെട്ടിക്കുമെന്നാണ് കണക്കാക്കുന്നത്.

തമിഴിലും മോഹന്‍ലാല്‍ തന്നെ

പുലിമുരുകന്റെ തമിഴ് പതിപ്പില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ മുരുകന് ഡബ്ബ് ചെയ്തിരിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ്. ആര്‍പി ബാല തമിഴ് പതിപ്പിലെ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ് ട്രെയിലറിന് ഏറെ സ്വീകാര്യത ലഭിച്ചിരുന്നു.

വിതരണാവകാശത്തിലും റെക്കോര്‍ഡ്

തിയറ്ററുകളുടെ എണ്ണത്തില്‍ മാത്രമല്ല, വിതരണ അവകാശത്തിലും റെക്കോര്‍ഡിട്ടിരിക്കുകയാണ് പുലിമുരുകന്‍. ഒരു മൊഴിമാറ്റ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന് തുകയ്ക്കാണ് പുലിമുരുകന്റെ തമിഴ് പതിപ്പ് വിതരണാവകാശം പികെ നാരായണസ്വാമി സ്വന്തമാക്കിയിരിക്കുന്നത്. ഭൈരവ, തെരി എന്നീ ചിത്രങ്ങളുടെ പ്രാദേശിക വിതരണാവകാശം നാരായണസ്വാമിക്കായിരുന്നു.

പുലിമുരുകന്‍ ത്രിഡി

പുലിമുരുകന്റെ ത്രിഡി പതിപ്പാണ് തമിഴില്‍ റിലീസിനെത്തുന്നത്. മലയാളത്തിലും ചിത്രത്തിന് ത്രിഡി പതിപ്പ് ഇറങ്ങിയിരുന്നു. 2ഡി പതിപ്പ് തിയറ്ററില്‍ പ്രദര്‍ശനം അവസാനിപ്പിച്ചതിന് ശേഷമായിരുന്നു മലയാളം ത്രിഡി ഇറങ്ങിയത്. എന്നാല്‍ തമിഴില്‍ ചിത്രത്തിന്റെ ത്രിഡി പതിപ്പാണ് മുഴുവന്‍ തിയറ്ററുകളിലും ഇറങ്ങുന്നത്.

തെലുങ്കില്‍ മന്യംപുലി

മന്യം പുലി എന്ന പേരില്‍ തെലുങ്കില്‍ ചിത്രം മൊഴിമാറ്റി എത്തിയിരുന്നു. മോഹന്‍ലാലിന് തെലുങ്കിലുള്ള ജനപ്രീതി കണക്കിലെടുത്തായിരുന്നു ചിത്രം തെലുങ്കില്‍ എത്തിച്ചത്. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്നുമായി ചിത്രം 15 കോടിയാണ് കളക്ഷന്‍ നേടിയത്.

കടുവയും മനുഷ്യനും

ഭാഷയ്ക്ക് അതീതമായി നില്‍ക്കുന്ന ഒരു വിഷയാണ് പുലിമുരുകന്റെ പ്രമേയം എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. മനുഷ്യനും വന്യമൃഗവും തമ്മിലുള്ള പോരായിരുന്നു ചിത്രത്തിന്റെ പ്രമേയം. ഈ പുതുമ തന്നെയായിരുന്നു ചിത്രത്തിനെ പ്രേക്ഷകര്‍ ഏറ്റെടുക്കാനും കാരണം.

സല്‍മാന്‍ ഹിന്ദിയിലേക്ക്

പുലിമുരുകന്‍ കണ്ട ഷാരുഖ് ഖാന്‍ ചിത്രം ഹിന്ദിയില്‍ റിമേക്ക് ചെയ്യാനുള്ള താല്‍പര്യം പ്രകടമാക്കി കഴിഞ്ഞു. സല്‍മാന്‍ ഖാന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ ബോഡിഗാര്‍ഡ് ദിലീപ് നായകനായ അതേപേരിലുള്ള മലയാള ചിത്രത്തിന്റെ റീമേക്കായിരുന്നു. ബോഡിഗാര്‍ഡ് ഹിന്ദിയിലെത്തിച്ച സിദ്ധിഖിനെ തന്നെയാണ് പുലിമുരുകന്‍ ഹിന്ദിയിലെത്തിക്കാന്‍ സല്‍മാന്‍ഖാന്‍ നോക്കുന്നത്.

കടുവയും സംഘട്ടനങ്ങളും

കടുവ ഉള്‍പ്പെടുന്ന സംഘട്ടന രംഗങ്ങള്‍ തന്നെയായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യകത. ഉദയകൃഷ്ണ ആദ്യമായി സ്വതന്ത്ര തിരക്കഥാകൃത്തായ ചിത്രം സംവിധാനം ചെയ്തത് വൈശാഖാണ്. മുളക്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളക്പാടമാണ് ചിത്രം നിര്‍മിച്ചത്.

English summary
The Tamil remake of Malayalam cinema’s biggest ever blockbuster Pulimurugan is hitting screens today (June 16). The movie is releasing in 305 centers all over Tamil Nadu. Despite being a dubbed movie, Pulimurugan has managed to get 300+ centers which is indeed phenomenal. This is reportedly one of the biggest ever release for a dubbed movie in Tamil Nadu.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam