തന്റെയും ദിയയുടെയും പ്രായം പരിഗണിക്കണം! അല്ലെങ്കില്‍ ആനയയെ ജട്ടി ധരിപ്പിക്കുന്നത് പോലെയെന്ന് മാധവന്‍

ലോക്ഡൗണ്‍ വന്നതോടെ സിനിമകളുടെ ചിത്രീകരണം ഇല്ലാത്തതിനാല്‍ താരങ്ങളെല്ലാവരും വീടുകളില്‍ തന്നെ കഴിയുകയായിരുന്നു. അതേ സമയം സോഷ്യല്‍ മീഡിയ പേജുകളിലൂടെ ആരാധകരുമായി സംവദിക്കാന്‍ സമയം കണ്ടെത്താറുമുണ്ട്. ചിലര്‍ തങ്ങളുടെ സിനിമകളിലെ വിശേഷങ്ങളാണ് കൂടുതലായിട്ടും പറഞ്ഞിരുന്നത്.

ഇപ്പോഴിതാ തമിഴ് നടന്‍ ആര്‍ മാധവനാണ് തന്റെ ഹിറ്റ് സിനിമയായ മിന്നലെ യെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുന്നത്. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത് മാധവന്‍ നായകനായി അഭിനയിച്ച് 2001 ല്‍ തിയറ്ററുകളിേേലക്ക് എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു മിന്നലെ. ഇതേ ചിത്രം ഹിന്ദിയിലേക്കും ഗൗതം മേനോന്‍ റീമേക്ക് ചെയ്തിരുന്നു.

'രഹ്ന ഹേ തേരേ ദില്‍ മേം' എന്ന് പേരിട്ട് തിയറ്ററുകൡലേക്ക് എത്തിയ ചിത്രത്തില്‍ മാധവനൊപ്പം ദിയ മിര്‍സയായിരുന്നു നായിക. മാധവ് ശാസ്ത്രി എന്ന കഥാപാത്രത്തെ മാധവന്‍ അവതരിപ്പിച്ചപ്പോള്‍ റീന എന്ന വേഷത്തിലായിരുന്നു ദിയ എത്തിയത്. രാജീവ് സാം എന്ന കഥാപാത്രത്തില്‍ സെയിഫ് അലി ഖാനും അഭിനയിച്ചു. ബോക്‌സോഫീസില്‍ വലിയ വിജയം നേടിയ ചിത്രമായിരുന്നു.

Recommended Video

കിടിലൻ വായന വിദ്യയുമായി ഇക്ക | FilmiBeat Malayalam

r-madhavan

സിനിമയുടെ കഥ പോലെ തന്നെ ഹാരിസ് ജയരാജ് ഈണമിട്ട ചിത്രത്തിലെ പാട്ടുകളും ഏറെ ഹിറ്റായിരുന്നു. 'സരാ സരാ' എന്ന പാട്ട് കാലമെത്ര കഴിഞ്ഞാലും ഇന്നും കേള്‍ക്കാന്‍ ആരാധകരുള്ള പാട്ടായിരുന്നു. ഇപ്പോഴിതാ 'രഹ്ന ഹേ തേരേ ദില്‍ മേം' എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുണ്ടെന്നും മാധവനും ദിയ മിര്‍സയും നായിക നായകന്മാരാവുന്നുവെന്നും കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച റിപ്പോര്‍ട്ടുകള്‍ക്കെല്ലാം മറുപടിയുമായിട്ടാണ് മാധവനിപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ട്വിറ്ററിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ തന്നെ കൊണ്ട് അതിന് കഴിയില്ലെന്ന കാര്യം വ്യക്തമായി തന്നെ പറയുകയാണ് താരം. അതിനുള്ള കാരണവും മാധവന്‍ സൂചിപ്പിച്ചിരിക്കുകയാണ്.

'രഹ്നാ ഹേ തേരേ ദില്‍ മേം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ഗോസിപ്പുകള്‍ ഞാനും കേട്ടിരുന്നു. എന്നാല്‍ അങ്ങനെയൊരു ചിത്രം വരുന്നുണ്ടോയെന്ന് പോലും തനിക്കറിയില്ലെന്നും മാധവന്‍ പറയുന്നു. തന്റെയും ദിയയുടെയും ഇപ്പോഴത്തെ പ്രായം പരിഗണിച്ച് കൊണ്ടുള്ള തിരക്കഥയാകേണയെന്ന് പ്രാര്‍ഥനയെന്നും മാധവന്‍ ട്രോളായി പറയുന്നു. താന്‍ ഇനി മാധവ് ശാസ്ത്രിയായി അഭിനയിച്ചാല്‍ അത് ആനയെ ജട്ടി ധരിപ്പിക്കുന്നത് പോലെയാകുമെന്നും' ട്വീറ്റിലൂടെ മാധവന്‍ പറയുന്നു.

More from Filmibeat

Read more about: madhavan മാധവൻ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X