twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എനിക്ക് അന്ന് ലഭിച്ചത് 58ശതമാനം മാത്രം! മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി മാധവന്‍

    By Midhun Raj
    |

    അലൈപായുതേ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമാ പ്രേമികളുടെ പ്രിയങ്കരനായി മാറിയ താരമാണ് മാധവന്‍. തെന്നിന്ത്യന്‍ സിനികള്‍ക്കൊപ്പം ബോളിവുഡിലും തിളങ്ങിയ നടന് ആരാധകര്‍ ഏറെയാണ്. വേറിട്ട സിനിമകളുമായാണ് മാധവന്‍ എപ്പോഴും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്താറുളളത്. മാധവന്റെ സിനിമകള്‍ക്കായെല്ലാം എന്നും ആകാക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് മാധവന്‍.

    madhavan

    നടന്റെതായി വരാറുളള മിക്ക പോസ്റ്റുകളും ശ്രദ്ധേയമാകാറുണ്ട്. മാധവന്റെതായി വന്ന പുതിയ ട്വീറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബോര്‍ഡ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ നിരാശപ്പെടുന്നവര്‍ക്ക് പിന്തുണയും പ്രചോദനവുമേകിയാണ് മാധവന്‍ എത്തിയിരിക്കുന്നത്. ബോര്‍ഡ് പരീക്ഷയില്‍ തനിക്ക് ലഭിച്ചത് 58 ശതമാനം മാര്‍ക്ക് മാത്രമായിരുന്നു എന്ന് മാധവന്‍ തന്റെ പുതിയ ട്വീറ്റിലൂടെ പറയുന്നു,

    "ബോര്‍ഡ് പരീക്ഷയുടെ ഫലമറിഞ്ഞ എല്ലാവരോടും, പ്രതീക്ഷകള്‍ക്കപ്പുറത്തെ വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍. ബാക്കിയുളളവരോട് എനിക്ക് പറയാനുളളത്; ബോര്‍ഡ് പരീക്ഷയില്‍ ഞാന്‍ നേടിയത് 58 ശതമാനം മാര്‍ക്കാണെന്നതാണ്. കളി ഇതുവരെ തുടങ്ങിയിട്ടുപോലുമില്ല പ്രിയ കൂട്ടുകാരെ മാധവന്‍ തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു. അതേസമയം മാധവന്റെ പുതിയ ട്വീറ്റ് ഏറ്റെടുത്ത് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന പ്രചോദനമാണ് നിങ്ങളെന്ന് ഒരു ആരാധകന്‍ മാധവനെക്കുറിച്ച് കുറിച്ചു.

    Recommended Video

    CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam

    മാര്‍ക്ക് കേവലം അക്കങ്ങള്‍ മാത്രമാണെന്ന് മറ്റൊരു ആരാധകനും നടന്റെ ട്വീറ്റിന് പിന്നാലെ കുറിച്ചു. ഉയര്‍ന്ന അക്കങ്ങള്‍ ഭാവിയില്‍ എന്തെങ്കിലും ഉറപ്പുനല്‍കുന്നില്ല. കുറഞ്ഞ അക്കങ്ങളും ഭാവിയില്‍ എന്തെങ്കിലും ഉറപ്പുനല്‍കുന്നില്ല. കുറഞ്ഞ അക്കങ്ങള്‍ ജീവിതത്തിന്റെ അന്ത്യവുമല്ല. ജീവിതം നിങ്ങള്‍ക്ക് നേരെ ഗുഗ്ലികളെറിയുമ്പോള്‍ സമര്‍ഥമായി ഒഴിഞ്ഞുമാറാന്‍ പഠിക്കേണ്ടതുണ്ട്. ചുറുചുറുക്ക്, വിശ്വാസ്യത, മൂല്യങ്ങള്‍, കഠിനാദ്ധ്വാനം എന്നിവയാണ് ജീവിതത്തില്‍ ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ നിങ്ങളെ പ്രാപ്തരാക്കുന്നത്. ആരാധകന്‍ കുറിച്ചു.

    അതേസമയം നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയുളള സിനിമയാണ് മാധവന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം മാധവന്‍ തന്നെയാണ് സംവിധാനം ചെയ്യുന്നത്. നമ്പി നാരായണന്റെ ജീവിതത്തിലെ 27 വയസുമുതല്‍ 70 വയസുവരെയുളള കാലഘട്ടത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത്. ചിത്രത്തിനു വേണ്ടി മാധവന്‍ നടത്തിയ മേക്ക് ഓവര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

    Read more about: madhavan
    English summary
    r madhavan's inspirational words to dissapointed students with their results
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X