For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൂടെ അഭിനയിച്ച നായികയെ പോലും രോമാഞ്ച പുളകിതയാക്കിയ മാധവന്റെ 'ഹോട്ട്' സെല്‍ഫി വൈറലാകുന്നു !!

  By Rohini
  |

  ആര്‍ മാധവന്‍, ഇന്നും അലൈപ്പായുതേ നായകന്‍ പെണ്‍കുട്ടികളുടെ ഹൃദയത്തുടിപ്പാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ മാധവന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഓരോ ചിത്രങ്ങളും ആ തുടിപ്പ് കൂട്ടുന്നു.

  നായകനേക്കാള്‍ ഒരുപടി മുകളില്‍, വിജയ് സേതുപതിയുടെ വില്ലന്‍ വേഷം... വിക്രം വേദ ട്രെയിലര്‍!!!

  മാധവന്‍ ഏറ്റവുമൊടുവില്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ട് കൂടെ അഭിനയിച്ച നായിക പോലും രോമാഞ്ച പുളകിതയായി. ഇപ്പോഴും മാധവന്റെ പ്രായം സൗന്ദര്യത്തെ ബാധിച്ചിട്ടില്ല എന്നതിന് തെളിവാണ് ഈ ചിത്രം.. നോക്കൂ..

  ഇതാണ് ഫോട്ടോ

  ഇതാണ് ഫോട്ടോ

  ഇതാണ് മാധവന്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ. ഫോട്ടോ കാണുന്ന ഒരു പെണ്‍കുട്ടിയ്ക്കും മാധവനോടുള്ള ആരാധന നിയന്ത്രിക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല. ആണ്‍കുട്ടികള്‍ക്ക് ചിലപ്പോള്‍ അസൂയ തോന്നിയേക്കാം..

  പെട്ടുപോയ നായിക

  പെട്ടുപോയ നായിക

  മാധവന്റെ ഈ സെല്‍ഫി ചിത്രത്തില്‍ വീണുപോയത് സാധാരണക്കാരികളായ ആരാധകര്‍ മാത്രമല്ല, സെലിബ്രിറ്റി ആരാധകരുമുണ്ട്. അതിലൊരാളാണ് ദിയ മിര്‍സ. രഹ്ന ഹയ് തേരെ ദില്‍ മെന്‍ എന്ന ചിത്രത്തില്‍ മാധവനും ദിയയും ഒന്നിച്ചഭിനയിച്ചിരുന്നു..

  ഇനി ചോക്ലേറ്റ് വേഷങ്ങളില്ല

  ഇനി ചോക്ലേറ്റ് വേഷങ്ങളില്ല

  മടങ്ങി വരവില്‍ ഇനി ചോക്ലേറ്റ് വേഷങ്ങള്‍ ചെയ്യില്ല എന്ന മാധവന്‍ അറിയിച്ചിരുന്നു. അതിന്റെ കാലം കഴിഞ്ഞു എന്നാണ് നടന്‍ പറഞ്ഞത്. അത്തരം വേഷങ്ങള്‍ ഒരുപാട് ചെയ്തു. ഇനി പ്രായത്തിന് പറ്റുന്ന കഥാപാത്രങ്ങള്‍ മാത്രം. എന്റെ മനസ്സ് ഇപ്പോഴും ചെറുപ്പമാണ്. പക്ഷെ ശരീരത്തിന് പ്രായമുണ്ട്. സ്‌ക്രീനില്‍ 48 കാരന്‍ ആകാന്‍ മാത്രമേ കഴിയൂ എന്നാണ് മാധവന്‍ പറഞ്ഞത്.

  അലൈപായുതേ നായകന്‍

  അലൈപായുതേ നായകന്‍

  ഈസ് രാത് കി സുഭ നഹിന്‍ എന്ന ഹിന്ദി ചിത്രത്തില്‍ തിരിച്ചറിയപ്പെടാത്ത ഒരു കഥാപാത്രവുമായിട്ടാണ് മാധവന്റെ തുടക്കം. ഇന്‍ഫര്‍നോ എന്ന ഇംഗ്ലീഷ് ചിത്രവും ശാന്തി ശാന്തി ശാന്തി എന്ന കന്നട ചിത്രവും കഴിഞ്ഞ് മാധവന്‍ തമിഴ് സിനിമാ ലോകത്ത് എത്തി. മണിരത്‌നത്തിന്റെ അലൈപായുതേ എന്ന ചിത്രം ചെയ്തു കൊണ്ടാണ് തുടക്കം. പിന്നീട് നടന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

  കരിയറിലെ നല്ല കാലം

  കരിയറിലെ നല്ല കാലം

  പിന്നീടിങ്ങോട്ട് തമിഴിലും ഹിന്ദിയിലും ഒരുപാട് നല്ല വേഷങ്ങള്‍ മാധവന് ലഭിച്ചു. കണ്ണത്തില്‍ മുത്തമിട്ടാല്‍, റണ്‍, അന്‍പേ സിവം, ആയുധ എഴുത്ത്, എവനോ ഒരുവന്‍, ത്രി ഇഡിയറ്റ്‌സ്, മന്‍മദന്‍ അന്‍പ്, തനു വേഡ്‌സ് മനു തുടങ്ങിയ സിനിമകളെല്ലാം അതില്‍ ചിലത് മാത്രം. ഒരേ സമയം രണ്ട് ഇന്റസ്ട്രിയിലും വിജയം കാണുക ചെറിയ കാര്യമല്ല.

  രണ്ടാം വരവ്

  രണ്ടാം വരവ്

  2010 ന് ശേഷം മാധവന്‍ സിനിമകളുടെ എണ്ണം കാര്യമായി കുറച്ചു. ഒരു വര്‍ഷം ഒന്നോ രണ്ടോ ചിത്രങ്ങള്‍ എന്ന കണക്കായി. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുതി സുട്ര് എന്ന ചിത്രത്തിലൂടെ മാധവന്‍ ശക്തമായി തിരിച്ചെത്തി. പുതിയ രൂപത്തിലും ഭാവത്തിലും. വീണ്ടുമൊരു മാഡി തരംഗം സൃഷ്ടിയ്ക്കുകയായിരുന്നു ഈ ചിത്രത്തിലൂടെ.

  ഇനി സെലക്ടീവ്

  ഇനി സെലക്ടീവ്

  സിനിമകള്‍ ഇല്ലാതെ വീട്ടിലിരുന്ന സമയത്താണ് സിനിമയെ കുറിച്ച് കൂടുതല്‍ പഠിച്ചതും അറിഞ്ഞതും എന്ന് മാധവന്‍ പറഞ്ഞിരുന്നു. അതുകൊണ്ട് ഇപ്പോള്‍ വളരെ സീരിയസ് ആയിട്ടാണ് മാധവന്‍ സിനിമയെ കാണുന്നത്. പ്രശസ്തിയ്ക്കും പണത്തിനും വേണ്ടിയല്ല, നല്ല സിനിമകള്‍ക്ക് വേണ്ടി അഭിനയിക്കും എന്ന് മാധവന്‍ പറയുന്നു. അതുകൊണ്ട് തന്നെ വളരെ സെലക്ടീവാണ് നടന്‍. വിക്രം വേദ എന്ന തമിഴ് ചിത്രവും ചന്ദ മാമാ ദൂര്‍ കി എന്ന ഹിന്ദി ചിത്രവുമാണ് ഇപ്പോള്‍ മാഡി ചെയ്തുകൊണ്ടിരിയ്ക്കുന്നത്.

  English summary
  We don't think there is anyone whose heart didn't flutter when R. Madhavan did those cute antics to impress his lady love in Rehna Hai Tere Dil Mein! The actor's handsome looks coupled with acting prowess has always been a killer combo. And guess what! Here's a man who is getting better with age just like wine. Need a proof? Then check out his latest picture
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X