2 വര്‍ഷം മുന്‍പത്തെ ഫോട്ടോ കണ്ട് കരച്ചില്‍ വരുന്നു! ലുക്ക് എങ്ങനെയും തിരിച്ച് പിടിക്കുമെന്ന് മാധവന്‍

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നിന്ന ചേക്ലേറ്റ് ഹീറോ ആയിരുന്നു ആര്‍ മാധവന്‍. തൊണ്ണൂറുകളില്‍ പെണ്‍കുട്ടികളുടെ മനം കവര്‍ന്ന താരം സോഷ്യല്‍ മീഡിയയില് സജീവമായി പ്രവര്‍ത്തിക്കാറുണ്ട്. ട്വിറ്ററിലൂടെ ഒരു ആരാധിക പങ്കുവെച്ച ചിത്രത്തിന് മാധവന്‍ നല്‍കിയ കമന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്.

മാധവന്റെ പഴയൊരു ചിത്രമായിരുന്നു ആരാധിക പങ്കുവെച്ചത്. എന്തൊരു ഹോട്ട് ആണ് ഇദ്ദേഹം. കണ്ടിട്ട് കരച്ചില്‍ വരുന്നു. ഒരാള്‍ക്ക് ഇത്രയും ഹോട്ട് ആവാന്‍ സാധിക്കുന്നത് എങ്ങനെയാണെന്നുമായിരുന്നു ഫോട്ടോ പങ്കുവെച്ച് കൊണ്ട് ആരാധിക പറഞ്ഞത്.ഈ പോസ്റ്റ് ഏറ്റെടുത്ത് സമാനമായ ഉത്തരമാണ് മാധവനും പറഞ്ഞത്. രണ്ട് വര്‍ഷം മുന്‍പുള്ള ചിത്രമാണിത്. എനിക്കും കരയാന്‍ തോന്നുന്നുണ്ട്. എങ്ങനെ എങ്കിലും ആ ലുക്ക് തിരിച്ച് പിടിക്കണമെന്നുമാണ് മാധവന്‍ പറഞ്ഞിരിക്കുന്നത്.

madhavan

ഐഎസ്ആര്‍ ഒ ശാസ്ത്രഞ്ജന്‍ ആയിരുന്ന നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ചിത്രത്തിലാണ് മാധവന്‍ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ നമ്പി നാരായണന്റെ ലുക്കിലേക്ക് മേക്കോവര്‍ നടത്തിയ മാധവനെ കണ്ടാല്‍ സാക്ഷാന്‍ നമ്പി നാരായണന്‍ എന്നേ എല്ലാവരും പറയുകയുള്ളു.

റോക്കറ്ററി ദി നമ്പി എഫക്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രം നായകനായി അഭിനയിക്കുന്നു എന്ന് മാത്രമല്ല ചിത്രം തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നതും നിര്‍മ്മിക്കുന്നതുമെല്ലാം മാധവനാണ്. സിമ്രാന്‍ ആണ് നായികയായിട്ടെത്തുന്നത്. ഇംഗ്ലീഷ്, തമിഴ്, ഹിന്ദി എന്നിങ്ങനെ മൂന്ന് ഭാഷകളില്‍ ഒരേ സമയത്താണ് ചിത്രം ഒരുക്കുന്നത്.

Read more about: madhavan മാധവൻ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X