ദളപതിയ്ക്ക് ശേഷം രജനികാന്തും മമ്മൂട്ടിയും? ചിത്രം പങ്കുവെച്ച് സംവിധായകൻ, ആകാംക്ഷയോടെ പ്രേക്ഷകർ

തെന്നിന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്റ്റൈൽ മന്നൻ രജനികാന്ത് ചിത്രമാണ് ദർബാർ. എആർ മുരുകദോസ്- രജനികാന്ത് കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന ചിത്രം ജനുവരി 9 ആണ് റിലീസിനെത്തുന്നത്. ഏറെ നാളുകൾക്ക് ശേഷം രജനികാന്തും നയൻതാരയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ചിത്രം പ്രദർശനത്തിനെത്താൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ ആരാധകരിൽ അതീവ ആകാംക്ഷ സൃഷ്ടച്ചിരിക്കുകയാണ് സംവിധായകൻ എആർ മുരുകദോസ് പങ്കുവെച്ച ചിത്രം. തെന്നിന്ത്യൻ സിനിമ ലോകത്തും സോഷ്യൽ മീഡിയയിലും ചിത്രം ചർച്ച വിഷയമായിരിക്കുകയാണ്.

 മമ്മൂട്ടിയും രജനികാന്തും

തെന്നിന്ത്യൻ സിനിമ ലോകത്തെ സൂപ്പർ താരങ്ങൾ ഒന്നിച്ചു നിൽക്കുന്ന ചിത്രമാണ് സംവിധായകൻ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിയും രജനിയും ആദ്യമായി ഒന്നിച്ചെത്തിയ മണി രത്നം ചിത്രമായ ദളപതിയിൽ താരങ്ങൾ ഒന്നിച്ചുള്ള ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അടിക്കുറിപ്പ് ഇല്ലാതെയാണ് സംവിധായകൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രത്തിന് പിന്നാലെ ആരാധകർ.

 രജനിയ്ക്കൊപ്പം  മമ്മൂട്ടി

നേരത്തെ തന്നെ മമ്മൂട്ടി- മുരുകദോസ്- രജനി കൂട്ട്ക്കെട്ടിൽ ചിത്രം ഒരുങ്ങുന്നു എന്നുളള വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനു ശേഷമാണ് രജനി ചിത്രം ദർബാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് മമ്മൂട്ടി ചിത്രത്തെ കുറിച്ച് കൂടുതൽ വർത്തകൾ പുറത്തു വന്നിരുന്നില്ല. അതിനിടയിലാണ് ഇത്തരത്തിലുള്ള ചിത്രം‍ പങ്കുവെച്ച് മുരുകദോസ് എത്തുന്നത്. ഇത് പ്രേക്ഷകരിൽ വീണ്ടും പ്രതീക്ഷ ഉണർത്തുന്നുണ്ട്. ദർബാറിന ശേഷം മമ്മൂട്ടി- രജനി കൂട്ട്ക്കെട്ടിൽ ചിത്രം ഉണ്ടാകും? എന്നുള്ള പ്രതീക്ഷ പ്രേക്ഷകർ പങ്കുവെയ്ക്കുന്നുണ്ട്. അതേ സമയം അതോ ദര്‍ബാറില്‍ മമ്മൂട്ടി അതിഥി വേഷത്തിലുണ്ടോയെന്നുള്ള സംശയവും പ്രേക്ഷകർ പങ്കുവെയ്ക്കുന്നുണ്ട്.

28  വർഷങ്ങൾക്ക്  മുൻപ്

1991 ലാണ് മമ്മൂട്ടിയും രജനിയും ആദ്യമായി ഒന്നിച്ചെത്തുന്നത്. മണിരത്നം സംവിധാനം ചെയ്ത ദളപതിയിലായിരുന്നു താരങ്ങൾ ഒന്നിച്ചത്. പിന്നീട് ഇങ്ങോട്ട് ൊരു ചിത്രത്തിൽ പോലും ഈ താര കോമ്പോ കാണാൻ സാധിച്ചിട്ടില്ല. ദളപതിയിൽ പെരുമാൾ എന്ന കഥാപാത്രത്തെയാണ് തരം അവതരിപ്പിച്ചത്. ചിത്രം കേരളത്തിലും തമിഴ്നാട്ടിലു സൂപ്പർ ഹിറ്റായിരുന്നു. ശോഭന, അരവിന്ദ് സ്വാമി, ഭാനുപ്രിയ, ശ്രീവിദ്യ, ഗീത എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.

 27  വർഷത്തിനു ശേഷം പോലീസ് വേഷം

ഇരുപത്തി ഏഴ് വർഷത്തിനു ശേഷം രജനികാന്ത് പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ദർബാർ. ആദിത്യ അരുണാസലം എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. നിരവധി ആക്ഷൻ രംഗങ്ങളുളള ചിത്രമായിരിക്കും ദർബാർ എന്നാണ് ലഭിക്കുന്ന സൂചന. 1992 ൽ പുറത്തു വന്ന പാണ്ഡ്യനിലാണ് രജനി ഏറ്റവും ഒടുവിൽ പോലീസ് വേഷത്തിലെത്തിയത്. കേവലം ഒരു പോലീസ് ചിത്രമല്ലെന്നും കുടുംബ ബന്ധത്തിനു പ്രധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നുമുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നു. നയൻതാര നായികയായി എത്തുന്ന ചിത്രത്തിൽ മലയാളി താരം നിവേതയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

ചിത്രം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X