നയന്‍താര അന്നത് ഉപേക്ഷിച്ചില്ലെങ്കില്‍ ഈ നിലയിലേക്ക് എത്തില്ലായിരുന്നു! വെളിപ്പെടുത്തി പാര്‍ഥിപന്‍

തമിഴിലെ മുന്‍നിര നടനും സംവിധായകനും നിര്‍മാതാവും എഴുത്തുകാരനുമൊക്കെയാണ് പാര്‍ഥിപന്‍. ഹൗസ്ഫുള്‍, ഇവാന്‍, പുതിയ പാതൈ, കഥയ് തിരക്കഥയ് വാസനം ഇയക്കം എന്നിങ്ങനെ സംവിധാനം ചെയ്ത നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുണ്ടായിരുന്നു. ഒറ്റ സെരുപ്പ് സൈസ് 7 എന്ന ചിത്രമാണ് അവസാനമായി പാര്‍ഥിപന്‍ സംവിധാനം ചെയ്ത് കൊണ്ട് അഭിനയിച്ചത്.

വിജയ് സേതുപതിയുടെ തുഗ്‌ലഗ് ദര്‍ബാര്‍ എന്ന ചിത്രത്തിലാണ് ഇനി പാര്‍ഥിപന്‍ അഭിനയിക്കുന്നത്. അതിനൊപ്പം വെബ് സീരിസുമുണ്ട്. അതേ സമയം ആകാംഷ നല്‍കുന്ന ഇരവിന്‍ നിഴല്‍ എന്ന സിനിമയെ കുറിച്ച് പറയുകയാണ് താരമിപ്പോള്‍. സിനിമയുടെ ഷൂട്ടിങ്ങില്‍ നയന്‍താരയെ ഇല്ലാത്തതിനാല്‍ വല്ലാതെ മിസ് ചെയ്യുന്നു എന്ന് പറയുകയാണ് പാര്‍ഥിപന്‍ ഇപ്പോള്‍.

r-parthiban-nayanthara

Recommended Video

mammootty being photographer for nayanthara

2004 ല്‍ പാര്‍ഥിപന്റെ സംവിധാനത്തില്‍ പിറന്ന ചിത്രമായിരുന്നു കുടയ്കുള്‍ മഴയ്. സിനിമയുടെ തുടക്കത്തില്‍ നയന്‍താരയെ നായികയാക്കാനായിരുന്നു പ്ലാനിട്ടിരുന്നത്. എന്നാല്‍ നടിയ്ക്ക് പാര്‍ഥിപനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ മധുമിതയെ നായികയാക്കാന്‍ പാര്‍ഥിപന്‍ തീരുമാനിക്കുകയായിരുന്നു. 2005 ല്‍ അയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു നയന്‍താര തമിഴിലേക്ക് അരങ്ങേറ്റം നടത്തുന്നത്.

അയ്യ എന്ന ചിത്രത്തില്‍ നിന്നും ഇന്ന് ലേഡീ സൂപ്പര്‍സ്റ്റാറിലേക്ക് എത്തി നില്‍ക്കുകയാണ് നയന്‍താര. അടുത്തിടെ ഒരു അഭിമുഖത്തിനിടെയായിരുന്നു പാര്‍ഥിപന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. നയന്‍താരയുടെ വളര്‍ച്ചയില്‍ താന്‍ അതീവ സന്തോഷവാനാണ്. കുടൈക്കുള്ളില്‍ മഴൈ എന്ന ചിത്രത്തില്‍ നയന്‍താര അഭിനയിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ഇത്തരമൊരു വളര്‍ച്ച ഉണ്ടാവുകയില്ലായിരുന്നു എന്നും പാര്‍ഥിപന്‍ പറയുന്നു.

r-parthiban-nayanthara

നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ പാര്‍ഥിപനും നയന്‍താരയും ഒന്നിച്ച് അഭിനയിച്ചിരുന്നു. വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത് ചിത്രത്തില്‍ നയന്‍താര നായികയായിട്ടെത്തിയപ്പോള്‍ പാര്‍ഥിപന്‍ വില്ലന്‍ വേഷത്തിലാണ് അഭിനയിച്ചിരുന്നത്. വീണ്ടും താരങ്ങള്‍ സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് വേണ്ടി ഒന്നിക്കട്ടേ എന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്.

നെട്രികണ്‍, മൂക്കുത്തി അമ്മന്‍, അണ്ണാത്തെ, കാതുവക്കുള്ളെ രണ്ട് കാതല്‍ എന്ന ചിത്രങ്ങളാണ് നയന്‍താരയുടേതായി വരാനിരിക്കുന്നത്. ഒപ്പം സംവിധായകന്‍ വിഘ്‌നേശ് ശിവനുമായിട്ടുള്ള വിവാഹം ഉണ്ടാവുമെന്നും അറിയുന്നു. വിവാഹത്തെ കുറിച്ച് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വൈകാതെ ഉണ്ടാവുമെന്നാണ് അറിയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X