അടിപിടിയ്ക്കിടെ റായി ലക്ഷ്മിയ്ക്ക് പരിക്ക്
അടിപിടിയ്ക്കിടെ എന്ന് കേട്ട് ഞെട്ടേണ്ടതില്ല, സിനിമയിലെ ഒരു സംഘട്ടന രംഗത്തിനിടെയാണ് റായി ലക്ഷ്മിയ്ക്ക് പരിക്കേറ്റത്. സോകാര്‍പെറ്റ് എന്ന തമിഴ് ഹൊറര്‍ കോമഡി ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് സംഭവം.
ഒരു സംഘട്ടന രംഗത്തില്‍ റായി ലക്ഷ്മി എത്തുന്നുണ്ട്. ഡ്യൂപ്പിനെ വച്ച് ചെയ്യാന്‍ സമ്മതിക്കാതെ എല്ലാം സ്വയം ചെയ്യാന്‍ ലക്ഷ്മി മുന്നോട്ടു വരികയായിരുന്നു. അതിനിടെയാണ് പരിക്കേറ്റത്.

സുഖം പ്രാപിക്കുന്നതുവരെ ബെഡ്‌റെസ്റ്റ് എടുക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണെന്നാണ് വിവരം. വളരെ പ്രതീക്ഷയോടെയാണ് റായി ലക്ഷ്മി സോകാര്‍പെറ്റ് ചെയ്യുന്നത്. നേരത്തെ റായി ലക്ഷ്മി അഭിനയിച്ച കോമഡി ഹൊറര്‍ ചിത്രമായ അരണ്‍മനൈ, കാഞ്ചന എന്നിവ മികച്ച വിജയമായിരുന്നു.
തമിഴില്‍ വെറും ഗ്ലാമറസ് ഗേളായിപ്പോയ റായി ലക്ഷ്മിയ്ക്ക് ഇപ്പോഴാണ് നല്ല നല്ല അവസരങ്ങള്‍ ലഭിയ്ക്കുന്നത്. മലയാളത്തില്‍ ഹിറ്റായ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് റീമേക്കില്‍ ഇഷ തല്‍വര്‍ അവതരിപ്പിച്ച ഹെയര്‍റോസ്റ്റായി എത്തുന്നത് ലക്ഷ്മി റായിയാണ്.


Click it and Unblock the Notifications