ജുലി 2വിന് ശേഷം സിന്‍ഡ്രല്ലയാകാനൊരുങ്ങി റായ് ലക്ഷ്മി! ഇത് പൊളിക്കുമെന്ന് ആരാധകര്‍! കാണൂ

By Midhun

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങിയ നടിയാണ് റായ് ലക്ഷ്മി. തമിഴിലൂടെ അരങ്ങേറ്റം കുറിച്ച നടി മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും സിനിമകള്‍ ചെയ്തിരുന്നു. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളിലും നടി കൂടുതലായി തിളങ്ങിയിരുന്നു. ജൂലി 2 എന്ന ചിത്രത്തിലൂടെയായിരുന്നു നടി അടുത്തിടെ ബോളിവുഡിലെത്തിയിരുന്നത്.

ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തിലായിരുന്നു നടി എത്തിയിരുന്നത്. മലയാളത്തില്‍ മമ്മൂക്കയോടൊപ്പം കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിലായിരുന്നു റായ് ലക്ഷ്മി ഒടുവില്‍ അഭിനയിച്ചിരുന്നത്. കുട്ടനാടന്‍ ബ്ലോഗിനു ശേഷവും കൈനിറയെ ചിത്രങ്ങളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. റായ് ലക്ഷമി അടുത്തതായി അഭിനയിക്കുന്നത് ആറ് നായികമാര്‍ ഉപേക്ഷിച്ച സിന്‍ഡ്രല്ല എന്നൊരു ചിത്രമാണ്.

പ്രേക്ഷകരുടെ ഇഷ്ടതാരം

പ്രേക്ഷകരുടെ ഇഷ്ടതാരം

ഗ്ലാമര്‍ വേഷങ്ങളിലൂടെയും ഐറ്റം ഡാന്‍സുകളിലൂടെയുമായിരുന്നു റായി ലക്ഷ്മി സിനിമ പ്രേമികളുടെ ഇഷ്ടതാരമായി മാറിയിരുന്നത്. റായ് ലക്ഷ്മിയുടെ ഐറ്റം ഡാന്‍സുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായി തുടങ്ങിയ നടി മമ്മൂട്ടിയുടെയും ലാലേട്ടന്റെയും നായികയായിട്ടായിരുന്നു കൂടുതല്‍ ചിത്രങ്ങളിലും അഭിനയിച്ചിരുന്നത്. മമ്മൂക്കയോടൊപ്പമുളള കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിലായിരുന്നു നടി ഒടുവില്‍ അഭിനയിച്ചിരുന്നത്.

ജൂലി 2

ജൂലി 2

റായ് ലക്ഷമിയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു ജൂലി 2. തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങിയ നടിയുടെതായി പുറത്തിറങ്ങിയ ആദ്യ ബോളിവുഡ് ചിത്രം കൂടിയായിരുന്നു ഇത്. ദീപക് ശിവ്ദസനിയായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തിരുന്നത്. ഗ്ലാമറിന് പ്രാധാന്യം നല്‍കിയുളെളാരു കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ നടി അവതരിപ്പിച്ചിരുന്നത്. ചിത്രത്തില്‍ ജൂലി എന്ന ടൈറ്റില്‍ റോളില്‍ തന്നെയായിരുന്നു നടി എത്തിയിരുന്നത്.

തമിഴകത്തും തിളങ്ങിയ താരം

തമിഴകത്തും തിളങ്ങിയ താരം

തമിഴകത്തായിരുന്നു റായ് ലക്ഷ്മിയുടെ ആദ്യ ചിത്രം പുറത്തിറങ്ങിയിരുന്നത്. തുടര്‍ന്ന് തമിഴില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ നടി അഭിനയിച്ചിരുന്നു. തല അജിത്തിന്റെ മങ്കാത്തയിലും നടി ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ജയംരവിക്കൊപ്പമുളള ദാം ധൂം, രാഘവേന്ദ്ര ലോറന്‍സിനൊപ്പമുളള കാഞ്ചന തുടങ്ങിയ ചിത്രങ്ങളും റായ് ലക്ഷ്മിയുടെതായി പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു.

സിന്‍ഡ്രല്ല എന്ന ചിത്രം

സിന്‍ഡ്രല്ല എന്ന ചിത്രം

റായ് ലക്ഷ്മിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് സിന്‍ഡ്രല്ല. തമിഴില്‍ ചിത്രീകരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് വിനോദ് വെങ്കിടേഷ് ആണ്. ഫാന്റസി, ഹൊറര്‍, ഡ്രാമ,മ്യൂസിക്കല്‍,ത്രില്ലര്‍ തുടങ്ങിയ ജോണറുകളുടെ അംശമുളള സിനിമയായിരിക്കും സിന്‍ഡ്രല്ല. ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് റായി ലക്ഷ്മി അവതരിപ്പിക്കുന്നത്. നഗരത്തില്‍ ജീവിക്കുന്ന ഒരു റോക്ക് ഗിറ്റാറിസ്റ്റിന്റെ വേഷത്തിലാണ് നടി അഭിനയിക്കുന്നത്.

ആറ് നായികമാര്‍ ഉപക്ഷിച്ച സിനിമ

ആറ് നായികമാര്‍ ഉപക്ഷിച്ച സിനിമ

തെന്നിന്ത്യയിലെ ആറ് താരസുന്ദരിമാര്‍ ഉപേക്ഷിച്ച സിനിമയായിരുന്നു സിന്‍ഡ്രല്ലയെന്ന് അടുത്തിടെ ചിത്രത്തിന്റെ സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. നയന്‍താര, ത്രിഷ,എമി ജാക്‌സണ്‍,ഹന്‍സിക,ഐശ്വര്യ രാജേഷ്,മനീഷ യാദവ് തുടങ്ങിയ നടിന്മാരെല്ലാം തന്നെ ഉപേക്ഷിച്ച സിനിമയായിരുന്നു സിന്‍ഡ്രല്ലയെന്നാണ് സംവിധായകന്‍ പറഞ്ഞിരുന്നത്. മൂന്ന് ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ റായ് ലക്ഷ്മി എത്തുന്നത്. നടിയുടെ കരിയറില്‍ വഴിത്തിരിവായി മാറാന്‍ പോവുന്ന ഒരു ചിത്രമായിരിക്കും സിന്‍ഡ്രല്ലയെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X