പലരും എന്നെ വഞ്ചിച്ചു! അവര്‍ക്ക് എന്റെ ശരീരത്തോടായിരുന്നു പ്രണയം! വെളിപ്പെടുത്തലുമായി റായ് ലക്ഷ്മി

By Prashant V R

തെന്നിന്ത്യന്‍ സിനിമകളിലൂടെയും ബോളിവുഡിലൂടെയും തിളങ്ങിയ താരസുന്ദരിയാണ് റായ് ലക്ഷ്മി. അഭിനയ പ്രാധാന്യമുളള കഥാപാത്രങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും ചെയ്തായിരുന്നു നടി സിനിമാ രംഗത്ത് തിളങ്ങിയിരുന്നത്. തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങളുടെയെല്ലാം സിനിമയില്‍ അഭിനയിച്ചതും നടിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു. മോഹന്‍ലാലിന്റെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടി ഇവിടത്തെ പ്രേക്ഷകര്‍ക്കും സുപരിചിതയായിരുന്നു.

മമ്മൂട്ടിയുടെ നായികയായി കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിലായിരുന്നു നടി ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചിരുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തന്റെ ജീവിതത്തിലൂണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച് നടി പങ്കുവെച്ചിരുന്നു. ബോളിവുഡിലും തെന്നിന്ത്യയിലുമായി മീ ടു വെളിപ്പെടുത്തലുകള്‍ കത്തിക്കയറുന്ന സമയത്തായിരുന്നു നടി തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നത്.

പ്രണയതകര്‍ച്ചയെക്കുറിച്ച് റായ് ലക്ഷ്മി

പ്രണയതകര്‍ച്ചയെക്കുറിച്ച് റായ് ലക്ഷ്മി

സിനിമാ രംഗത്ത് മീ ടു വെളിപ്പെടുത്തലുകള്‍ തരംഗമാവുന്ന സാഹചര്യത്തിലായിരുന്നു തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് റായ് ലക്ഷ്മി തുറന്നു പറഞ്ഞിരുന്നത്. ജീവിതത്തില്‍ നേരിട്ട പ്രണയതകര്‍ച്ചയെക്കുറിച്ചായിരുന്നു അഭിമുഖത്തില്‍ റായ് ലക്ഷ്മി പറഞ്ഞിരുന്നത്. പ്രണയിച്ചവരെല്ലാം തന്നെ വഞ്ചിച്ച് കടന്നുപോവുകയാണ് ഉണ്ടായതെന്ന് അഭിമുഖത്തില്‍ റായ് ലക്ഷ്മി പറയുന്നു. അവര്‍ക്ക് തന്റെ ശരീരത്തോടായിരുന്നു കൂടുതല്‍ പ്രണയമെന്നും അതുകൊണ്ടാണ് പല പ്രണയങ്ങളും പരാജയമായിരുന്നതെന്നും നടി പറഞ്ഞു.

പലരും തന്നെ വഞ്ചിച്ചു

പലരും തന്നെ വഞ്ചിച്ചു

ഡേറ്റിങ്ങ് സമയത്ത് താന്‍ ആസ്വദിച്ചിരുന്നതായി നടി പറയുന്നു. എനിക്കെല്ലാ കാര്യങ്ങളും ക്രേസായിരുന്നു. വണ്‍നൈറ്റ് സ്റ്റാന്‍ഡിനോട് തനിക്ക് യോജിപ്പില്ല, മാനസിക അടുപ്പത്തിന് തീരെ സ്ഥാനമില്ലാത്ത പരിപാടിയാണിത്. അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. അതിനാല്‍ ഇതിനെ പിന്തുണയ്ക്കുന്നെങ്കിലും അത് പിന്തുടരാനായി താന്‍ ആഗ്രഹിക്കുന്നില്ല.റായ് ലക്ഷ്മി പറയുന്നു.

ശരീരത്തോട് പ്രണയം

ശരീരത്തോട് പ്രണയം

അപരിചിതനുമൊത്ത് കഴിയുക എന്നത് പ്രയാസമുളള കാര്യമാണെന്നും നടി പറയുന്നു. നമുക്ക് സ്‌നേഹവും വിശ്വാസവും വേണം. പ്രണയത്തില്‍ സന്തോഷിച്ചിട്ടുണ്ട്,വിഷമിച്ചിട്ടുണ്ട് തമാശകള്‍ പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ പലരും തന്നെ വഞ്ചിച്ച് കടന്നുപോവുകയാണ് ചെയ്തിരുന്നത്. തന്റെ ശരീരത്തോടായിരുന്നു എല്ലാവര്‍ക്കും പ്രണയമെന്നത് പിന്നീട് മനസിലായി. റായ് ലക്ഷ്മി പറയുന്നു.

റായ് ലക്ഷ്മി പറഞ്ഞത്

റായ് ലക്ഷ്മി പറഞ്ഞത്

പ്രണയ വികാരങ്ങളെ നിയന്ത്രിക്കുന്നത് തനിക്ക് ഇഷ്ടമെല്ലെന്നും അഭിമുഖത്തില്‍ റായ് ലക്ഷ്മി വ്യക്തമാക്കി. പ്രണയവികാരങ്ങളെ നിയന്ത്രിക്കുന്നത് ഇഷ്ടമല്ല, പങ്കാളിക്കൊപ്പം യാത്ര ചെയ്യാന്‍ ഇഷ്ടമാണ്. പുളളി മനസില്‍ ആഗ്രഹിക്കുന്നത് സര്‍പ്രൈസ് പോലെ നല്‍കുമെന്നും റായ് ലക്ഷ്മി അഭിമുഖത്തില്‍ പറഞ്ഞു. ഒരു തമിഴ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റായ് ലക്ഷ്മി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നത്.

പുതിയ സിനിമകള്‍

പുതിയ സിനിമകള്‍

മലയാളത്തില്‍ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ഓള് ആണ് റായി ലക്ഷ്മിയുടെ പുതിയ സിനിമ.ഈ ചിത്രത്തിനു പുറമെ മോഹന്‍ലാല്‍-ഭദ്രന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ സിനിമയിലും നടി അഭിനയിക്കുന്നുണ്ടെന്നാണ് അറിയുന്നത്. മലയാളത്തിനു പുറമെ തമിഴ് തെലുങ്ക്,കന്നഡ ഭാഷകളിലും റായ് ലക്ഷ്മിയുടെതായി സിനിമകള്‍ ഒരുങ്ങുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X