ശരീരം പ്രദര്‍ശിപ്പിയ്ക്കാനല്ല ബോളിവുഡില്‍ പോയത്, അരങ്ങേറ്റത്തിന് ശേഷം റായ് ലക്ഷ്മി പറയുന്നു
തെന്നിന്ത്യയില്‍ ഒരുവിധം എല്ലാ ഭാഷകളിലും അഭിനയിച്ചാല്‍ അടുത്തതായി ബോളിവുഡിലേയ്ക്ക് കടക്കണമെന്നാണ് നായികമാരില്‍ പലരുടേയും ആഗ്രഹം. 15ാം വയസ് മുതല്‍ അഭിനയം തുടങ്ങിയ നടി റായ് ലക്ഷ്മി (ലക്ഷ്മി റായ്) തന്റെ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ്. താരം ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചു.
തമിഴ് സൂപ്പര്‍ സംവിധായകന്‍ എആര്‍ മുരുഗദോസിന്റെ അകിര എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ലക്ഷ്മിയുടെ ബോളിവുഡ് അരങ്ങേറ്റം. ചിത്രത്തില്‍ സംവിധായകന്‍ അനുരാഗ് കശ്യപാണ് വില്ലനായി അഭിനയിക്കുന്നത്.

അനുരാഗാരുമൊത്തുള്ള സീനുകളിലാണ് ലക്ഷ്മി അഭിനയിച്ചത്. ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതായി താരം. സോനാക്ഷി സിന്‍ഹയാണ് ചിത്രത്തിലെ നായിക.

അല്‍പ്പം ബോള്‍ഡായ വേഷത്തിലാണ് ലക്ഷ്മി ചിത്രത്തില്‍ അഭിനയിക്കുന്നത്. ആക്ഷന്‍ ത്രില്ലറായ അകിരയില്‍ അതിഥി താരമാണെങ്കിലും കഥയില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കുന്നത് തന്റെ കഥാപാത്രമാണെന്നും ലക്ഷ്മി. ഗ്ളാമര്‍ റോളില്‍ അഭിനയിക്കാനല്ല താന്‍ ബോളിവുഡിലേയ്ക്ക് പോയതെന്നും ലക്ഷ്മി പറയുന്നു.

15 വയസുള്ള മോഹമാണ് ബോളിവുഡ് അത് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ലക്ഷ്മി. പക്ഷേ മേനിപ്രദര്‍ശനത്തിന് വേണ്ടിയല്ല താന്‍ ബോളിവുഡിലേയ്ക്ക് എത്തിയതെന്നും താരം. തമിഴ്, മലയാളം, കന്നട, തെലുങ്ക് എന്നീ ഭാഷകളിലായി 50 ഓളം ചിത്രങ്ങളില്‍ റായ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications