ആരും നായികയാകാൻ തയ്യാറായിരുന്നില്ല, എന്നാൽ ​ഗൗതമി രാമരാജന്റെ നായികയായി, പിന്നീട് സംഭവിച്ചത്!

സഹ സംവിധായകനായി തമിഴ് സിനിമയിൽ കരിയർ ആരംഭിച്ച് പിന്നീട് നടനായി മാറിയ താരമാണ് രാമരാജൻ. നമമ ഒരു നല്ല ഊരു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം നായകനായി അരങ്ങേറ്റം കുറിച്ചത്. ശേഷം ചെയ്ത എങ്ക ഊര് പാട്ടുകാരനാണ് അദ്ദേഹത്തെ ജനങ്ങൾക്കിടയിൽ ജനപ്രിയനാക്കിയത്.

ചിത്രത്തിലെ പല രംഗങ്ങളിലും അദ്ദേഹം ട്രൗസർ മാത്രം ധരിച്ചാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. അതിനുശേഷം നിരവധി സിനിമകളിൽ അഭിനയിച്ച അദ്ദേഹം രജനിയുടെയും കമലിന്റെയും സിനിമകൾക്ക് വെല്ലുവിളിയാകുമെന്ന സ്ഥിതിയായിരുന്നു.

പലരും ഇക്കാര്യം അക്കാലത്ത് ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഗ്രാമങ്ങൾ, നഗര പ്രദേശങ്ങൾ എന്ന വ്യത്യാസമില്ലാതെ രാമരാജന്റെ ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ മികച്ച നേട്ടമുണ്ടാക്കി. അതോടെ പല നിർമ്മാതാക്കളും അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യാൻ ആഗ്രഹം പ്രകടിപ്പിക്കാനും തുടങ്ങി. അദ്ദേഹത്തിന്റെ കരഗാട്ടക്കാരൻ എന്ന ചിത്രം ഒരു വർഷമാണ് ചില തിയേറ്ററുകളിൽ പ്രദർശിപ്പിച്ചത്. രജിനിയും കമലും അദ്ദേഹത്തെ ഭയന്നിരുന്നതായും പറയപ്പെടുന്നു.

 Gowthami

ഒരു ഘട്ടത്തിൽ രാമരാജന് തന്റെ മാർക്കറ്റ് നഷ്ടപ്പെടുത്തുകയും ഏതാനും സിനിമകളിൽ മാത്രം അഭിനയിക്കാൻ അവസരങ്ങൾ ലഭിക്കുന്ന സ്ഥിതിയുമായി. ആ സമയത്താണ് താരം തന്റെ ഭാര്യ നളിനിയെ വിവാഹമോചനം ചെയ്തത്. ഇതോടെ താരത്തിന് സ്ത്രീ ആരാധകരെ നഷ്ടപ്പെട്ടു.

പിന്നീട് വർഷങ്ങളോളം സിനിമയിൽ താരം അഭിനയിച്ചിരുന്നില്ല. ഇപ്പോഴിതാ സാമന്യൻ എന്ന ചിത്രത്തിലൂടെ വർഷങ്ങൾക്ക് ശേഷം അദ്ദേഹം വീണ്ടും റീഎൻട്രി നടത്താൻ പോവുകയാണ്. രഹേഷ് സംവിധാനം ചെയ്ത ചിത്രം ഉടൻ പുറത്തിറങ്ങും.

രാധാരവി, എം. എസ് ഭാസ്കർ തുടങ്ങിയവരും സിനിമയിൽ ഭാ​ഗമാകുന്നുണ്ട്. രാമരാജന്റെ സിനിമകൾ ഓടുന്ന സമയത്ത് പോലും അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ പല നടിമാരും ആഗ്രഹിച്ചിരുന്നില്ല. രജിനികാന്ത്, കമൽഹാസൻ, വിജയകാന്ത് തുടങ്ങിയ നടന്മാർക്കൊപ്പം അഭിനയിച്ച അംബിക, രാധ, രാധിക തുടങ്ങി പല നടിമാരും രാമരാജനൊപ്പം അഭിനയിക്കാൻ തയ്യാറായില്ല.

ഗൗതമി, രൂപിണി തുടങ്ങിയ ചില നടിമാർ മാത്രമാണ് രാമരാജനൊപ്പം അഭിനയിച്ചത്. രാമരാജനൊപ്പം ഊരുവിട്ട് ഒരുവൻ, എങ്ക ഊരു കാവൽക്കാരൻ, പൊങ്ങി വരും കാവേരി, പൊന്നുകേത്ത പുരുഷൻ, രാജ രാജാ താൻ, എങ്ക ഊരു മാപ്പിളൈ, നമ്മ ഊരു നായകൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ നടി ഗൗതമി അഭിനയിച്ചിട്ടുണ്ട്.

 Gowthami

രജിനിക്കും കമൽഹാസനുമൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ചുകൊണ്ടിരുന്ന സമയത്ത് തന്നെയാണ് ​ഗൗതമി രാമരാജനൊപ്പവും നായികയായത്. എന്നാൽ പിന്നീട് രാമരാജൻ സിനിമയിൽ നിന്നും വിട്ടുനിന്ന സമയത്ത് രാമരാജനെ കുറിച്ചുള്ള ചോദ്യത്തോട് ​ഗൗതമി പ്രതികരിക്കാതെ രോഷത്തോടെ ഇറങ്ങിപ്പോവുകയാണ് ചെയ്തത്.

നിങ്ങൾ രാമരാജനൊപ്പം ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടല്ലോ... അതേക്കുറിച്ച് പറയാൻ മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടപ്പോഴാണ് നടി ഉടനെ എഴുന്നേറ്റ് പോയത്. അതിനുള്ള കാരണം ഇപ്പോഴും വ്യക്തമല്ല. മലയാളികൾക്കും ഏറെ പ്രിയങ്കരിയായ നടിയാണ് ഗൗതമി.

നിരവധി ചിത്രങ്ങളാണ് നടി സമ്മാനിച്ചിട്ടുള്ളത്. മോഹൻലാൽ നായകനായി അഭിനയിച്ച ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ വേഷം വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു. ധ്രുവം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായിട്ടാണ് ഗൗതമി എത്തിയത്.

ദയമായുധു എന്ന തെലുങ്ക് ചിത്രത്തിലാണ് ഗൗതമി ആദ്യമായി അഭിനയിച്ചത്. ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ആദ്യ ചിത്രത്തിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിക്കുന്നത്. തമിഴിൽ ഗുരു ശിഷ്യൻ എന്ന ചിത്രത്തിൽ രജിനികാന്തിനൊപ്പം അഭിനയിച്ചു. ഖുശ്ബു, ഭാനുപ്രിയ എന്നിവരോടൊപ്പം തന്നെ ഗൗതമിയും എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ പകുതിയിലും തമിഴിലെ മികച്ച നായിക നടിമാരിൽ ഒരാളായിരുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X