തല അജിത്തിനെയാണ് കൂടുതല്‍ ഇഷ്ടമെന്ന് വിജയുടെ നായിക! തെന്നിന്ത്യന്‍ താരസുന്ദരി പറഞ്ഞത് കാണൂ
തമിഴില്‍ എറ്റവും കൂടുതല്‍ ആരാധകരുളള സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് തല അജിത്ത്. രജനീകാന്ത്, വിജയ് ചിത്രങ്ങള്‍ക്ക് ലഭിക്കാറുളള അതേ സ്വീകാര്യത അജിത്തിന്‌റെ സിനിമകള്‍ക്കും ലഭിക്കാറുണ്ട്. ആരാധകര്‍ക്കിഷ്ടപ്പെടുന്ന രീതിയിലുളള സിനിമകള്‍ ചെയ്തുകൊണ്ടാണ് സൂപ്പര്‍ താരം മുന്നേറുന്നത്. അജിത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ വിശ്വാസം തിയ്യേറ്ററുകളില്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി മാറിയിരുന്നു.
അജിത്തിനോടുളള ആരാധന വെളിപ്പെടുത്തി തെന്നിന്ത്യന്‍ താരം റാഷി ഖന്ന എത്തിയത് ശ്രദ്ധേയമായിരുന്നു. അടുത്തിടെ നടന്ന ഒരഭിമുഖത്തിലായിരുന്നു തന്റെ ഇഷ്ടതാരത്തെക്കുറിച്ച് നടി സംസാരിച്ചത്. കോളിവുഡില്‍ തനിക്ക് ഏറെ ഇഷ്ടമുളള താരം അജിത്താണെന്ന് റാഷി ഖന്ന പറയുന്നു. അദ്ദേഹത്തിന്റെ ചിരിയാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്നും അത് കാണാനായി അജിത്തിന്റെ സിനിമകള്‍ക്കായി കാത്തിരിക്കാറുണ്ടെന്നും റാഷി ഖന്ന പറഞ്ഞു. ചെറുപ്പകാലത്ത് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെ ആയിരുന്നു തനിക്ക് ഇഷ്ടമെന്നും റാഷി ഖന്ന അഭിമുഖത്തില്‍ വെളിപ്പെടുത്തി.

അതേസമയം വിശാലിന്റെ നായികയായുളള അയോഗ്യയാണ് റാഷി ഖന്നയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. ജൂനിയര്‍ എന്‍ടിആറിന്റെ തെലുങ്ക് ചിത്രം ടെംപറിന്റെ ഔദ്യോഗിക റീമേക്ക് കൂടിയാണ് അയോഗ്യ. മോഹന്‍ലാലിന്റെ വില്ലന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു റാഷി ഖന്ന മലയാളത്തിലേക്കും എത്തിയിരുന്നത്. നിലവില്‍ തമിഴ്, തെലുങ്ക് ഭാഷകളില്‍ മുന്‍നിര നായികയായി തിളങ്ങിനില്‍ക്കുകയാണ് റാഷി ഖന്ന. വിജയ് സേതുപതിയുടെ സംഘ തമിഴന്‍ എന്ന ചിത്രവും നടിയുടെതായി തമിഴില്‍ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications











