നയൻസിന് മൗനം!! പകരം ശബ്ദമുയർത്തി വിഘ്നേഷ് ശിവൻ, കാണേണ്ടത് സംഘടനയുടെ നടപടി...
കാണേണ്ടത് സംഘടനയുടെ നടപടിയെന്ന് ചിന്മയി
പൊള്ളാച്ചി സ്ത്രീ പീഡനത്തിനേയും തെന്നിന്ത്യൻ താരം നയൻതാരയേയും പരസ്യമായി അധിഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയ നടൻ രാധാരവിയ്ക്ക് നേരെ പരസ്യമായി വിമർശിച്ച് സിനിമ ലോകം. സംവിധായകനും നയൻതാരയുടെ കാമുകനുമായ വിഘ്നേഷ് ശിവയും ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിന്മയും രാധരവിയുടെ വിവാദ പരാമർശത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്.നയന്‍താര പ്രധാനവേഷത്തില്‍ എത്തുന്ന കൊലയുതിര്‍ കാലം എന്ന സിനിമയുടെ പ്രചരണ ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു രാധാ രവിയുടെ വിവാദ പരാമര്‍ശം. നാടിനെ നടുക്കിയ പൊള്ളാച്ചി പീഡനത്തെ നിസ്സാരവല്‍ക്കരിക്കുന്ന തരത്തിലാണ് അദ്ദേഹം സംസാരിച്ചത്.

വലിയ സിനിമ പാരമ്പര്യമുളള കുടുംബത്തിൽ നിന്ന് വരുന്ന ഈ വൃത്തികെട്ടവനെതിരെ നടപടിയെടുക്കാൻ ആരും തയ്യാറാകുന്നില്ലെ എന്നത് വല്ലാത്ത കഷ്ടമാണ്. പൊതുജന ശ്രദ്ധ ലഭിക്കാൻ ഇനിയും അയാൾ ഇതുപോലുള്ളത് ചെയ്തു കൊണ്ടിരിക്കും. ബുദ്ധിശൂന്യർ ഇതെല്ലാം കണ്ട് കയ്യടിച്ച് ചിരിക്കും. ഇതു കാണുമ്പേൾ വല്ലാത്ത വേദനയുണ്ടെന്നും വിഘ്നോഷ് ശിവൻ ട്വീറ്റ് ചെയ്തു. കൂടാതെ പൊതുവേദിയില്‍ എന്തും വിളിച്ചു പറയാനുള്ള ധൈര്യം ഇത്തരം ആളുകള്‍ക്ക് നല്‍കരുതെന്ന് വിഘ്‌നേഷ് കൂട്ടിച്ചേര്‍ത്തു.
ഈ സംഭവത്തിൽ ചിന്മയിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. യൂട്യൂബ് ചാനലുകൾക്ക് വാർത്തകൾക്കായി ഇത്തരക്കാരുടെ സ്ത്രീ വിരുദ്ധത അത്യാവശ്യമാണ്. അതുകൊണ്ടാണ് എല്ലാവരും അയാളെ പിന്തുണയ്ക്കുന്നത്. താൻ സിനിമ നടി അല്ലാത്തത് കൊണ്ട് തന്റെ പരാതിയിൽ കേസെടുക്കാൻ നടികർ സംഘത്തിന് കഴിയില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അധഷേപം ഉയർന്നിരിക്കുന്നത് ഒരു പ്രമുഖ നടിയ്ക്ക് നേരെയാണ്. ഇതിനെതിരെ എന്ത് നടപടിയാണ് നടികർ സംഘവും നിർമ്മാതാക്കളുടെ സംഘടനയും എടുക്കാൻ പോകുന്നതെന്ന് ചിന്മയി ചോദിക്കുന്നു


Click it and Unblock the Notifications











