തമിഴകത്തിന്റെ ഭാവി വിജയുടെ കൈയ്യില്‍ സുരക്ഷിതമാണ്! തുറന്നുപറഞ്ഞ് നടന്‍ രാധാരവി
ഇളയദളപതിയുടെ സിനിമകള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. ആരാധകരെയും സിനിമാ പ്രേമികളെയും ഒരേ പോലെ തൃപ്തിപ്പെടുത്തുന്ന സിനിമകളാണ് വിജയ് കൂടുതലായും ചെയ്യാറുളളത്. തമിഴില്‍ രജനി,അജിത്ത് തുടങ്ങിയവരുടെ സിനിമകള്‍ കിട്ടുന്നത്ര സ്വീകാര്യത വിജയ്ക്കും ലഭിക്കാറുണ്ട്.
തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരം കൂടിയാണ് വിജയ്. എആര് മുരുകദോസിന്റെ സര്‍ക്കാര്‍ എന്ന ചിത്രമാണ് വിജയുടെതായി അണിയറയില്‍ ഒരുങ്ങന്ന പുതിയ ചിത്രം. മെര്‍സലിനു ശേഷം വിജയ് ആരാധകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ വിജയെക്കുറിച്ച് നടന്‍ രാധാരവി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. തമിഴകത്തിന്റെ ഭാവി വിജയുടെ കൈയില്‍ സുരക്ഷിതമാണെന്നാണ് അഭിമുഖത്തില്‍ രാധാരവി അഭിപ്രായപ്പെട്ടിരിക്കുന്നത്. വിജയ്ക്ക് ഇനിയും ഒരുപാട് കാലം ബാക്കിയുണ്ടെന്നും ഷൂട്ടിംഗ് സെറ്റില്‍ അദ്ദേഹം ലൈറ്റ് ബോയ് യോടു പോലും ഇടപെടുന്ന രീതിയും തറയില്‍ ഷീറ്റ് വിരിച്ചു കിടക്കുന്നതുമെല്ലാം താന്‍ നേരിട്ട് കണ്ട് ഞെട്ടിയതായും രാധാരവി പറയുന്നു.
വിജയുടെ പുതിയ ചിത്രം സര്‍ക്കാരിനെക്കുറിച്ചും നടന്‍ സംസാരിച്ചിരുന്നു. സര്‍ക്കാര്‍ സിനിമ ഒരു സംഭവമായിരിക്കുമെന്നും യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെട്ട ഒരു കാര്യം എടുത്താണ് സംവിധായകന്‍ സിനിമ ചെയ്തിരിക്കുന്നതെന്നും അഭിമുഖത്തില്‍ രാധാരവി പറഞ്ഞു. സര്‍ക്കാരില്‍ രാഷ്ട്രീയ പ്രവര്‍ത്തകനായാണ് വിജയ് എത്തുന്നത്.ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാധാരവി ഇക്കാര്യം പറഞ്ഞത്.


Click it and Unblock the Notifications











