പൊളളാച്ചി പീഡനം ബിഗ്ബജറ്റ് ചിത്രം!! നയൻതാരയെ പരസ്യമായി അപമാനിച്ചു, രാധാരവിക്കെതിരെ ആരാധകർ..

നയൻതാരയെ പരസ്യമായി അപമാനിച്ചു

തെന്നിന്ത്യൻ നടൻ രാധ രവിയ്ക്ക് നേരെ വീണ്ടും സോഷ്യൽ മീഡിയയിൽ ആക്രമണം. ഇദ്ദേഹത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശമാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. ഗയികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിന്മയി സ്ത്രീവിവരുദ്ധ നിലപാടുകൾക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിനു ശേഷം ചിന്മയിയ്ക്ക തമിഴ് സിനിമയിൽ അവസരം കുറഞ്ഞു.

ഇത്തവണ പൊള്ളാച്ചി പീഡനത്തിനെതിരെയാണ് രാധരവിയുടെ വിവാദ പരാമർശം. നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമായ കൊലയുതിർകാലം എന്ന ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിലായിരുന്നു ഇദ്ദേഹം വിവാദ പരാമർശം ഉന്നയിച്ചത്. പൊള്ളാച്ചി പീഡനത്തെ നിസ്സാരവത്സകരിക്കുന്നതിനോടൊപ്പം തന്നെ പൊതുവേദിയിൽ നയൻസിനെ അപമാനിക്കുകയും ചെയ്തിരുന്നു. ഇത് വൻ വിവാദം സൃഷ്ടിച്ചിട്ടുണ്ട്.

 പൊള്ളാച്ചി പീഡനത്തെ കുറിച്ച്  രാധരവി

പൊള്ളാച്ചി പീഡനത്തെ കുറിച്ച് രാധരവി

ഇപ്പോൾ എല്ലാവരുടേയും കയ്യിൽ മൊബൈൽ ഫോണുകളുണ്ട്. അതിനാൽ തന്നെ വലിയ ക്യാമറയുടെ ആവശ്യമില്ല. എവിടെവെച്ചും ആർക്കും എന്തും ഷൂട്ട് ചെയ്യാം. പൊള്ളാച്ചിയിൽ ആകോ ബലാത്സംഗത്തിന് ഇരയായെന്നും ഇ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ചോർന്നുവെന്നും കേട്ടു. പലരും അത് കാണരുതെന്നും പ്രചരിപ്പിക്കരുതെന്നു പറയുന്നു. പക്ഷെ ആളുകൾ എന്ത് കാണും. രാധരവി ചോദിച്ചു.

പൊള്ളാച്ചി പീഡനത്തെ സിനിമയോട്  ഉപമിച്ചു

പൊള്ളാച്ചി പീഡനത്തെ സിനിമയോട് ഉപമിച്ചു

രാധരവിയുടെ പ്രസംഗത്തിൽ ഭൂരിഭാഗവും സ്ത്രീ വിരുദ്ധതയായിരുന്നു. രാജ്യത്തെ തന്നെ ഞെട്ടിച്ച് പൊള്ളാച്ചി പീഡനത്തേയും ബലാത്സംഗത്തേയും ബിഗ് ബജറ്റ് സ്മോൾ ബജറ്റ് സിനിമയോട് ഉപമിച്ചു. ഇത് വൻ വിമർശനത്തിന് ഇടയാക്കിയുണ്ട്. ഇന്നത്തെ കാലത്തെ ആളുകൾ ബിഗ് ബജറ്റ് ചിത്രങ്ങളും സ്മോൾ ബജറ്റ് ചത്രങ്ങളും തമ്മിലുള്ള വ്യത്യസമറില്ല. ഒരു സ്മോൾ സിനിമ എന്നു പറഞ്ഞാൽ ഒരു ആൺകുട്ടി പൊൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നതു പോലൊണ്. എന്നാൽ ബിഗ്ബജറ്റ് ചിത്രമെന്നാൽ പൊള്ളാച്ചി സംഭവത്തെ പോലെ ഒരു കൂട്ടം സ്ത്രീകൾ പീഡിപ്പിക്കപ്പെട്ട പോലെയാണെന്നും പൊതുവേദിയിൽ രാധരവി പറഞ്ഞു.

 നയൻതാരയ്ക്കെതിരെ പൊതുവേദിയിൽ വിമർശനം

നയൻതാരയ്ക്കെതിരെ പൊതുവേദിയിൽ വിമർശനം

നയൻതാരയ്ക്കെതിരേയും രാധരവി വിമർശനം ഉന്നയിച്ചിരുന്നു. താരത്തെ വേദിയിൽ ഇരുത്തി കൊണ്ടായിരുന്നു ആക്രമണം. നയൻതാരയെ സൂപ്പർതാരങ്ങളായ രജനികാന്ത് എംജി ആർ എന്നിവരുമായി ഉപമിക്കരുത്. അവർ മഹാത്മക്കളാണെന്നും രാധരവി പറഞ്ഞു. തമിഴ്‌നാട്ടുകാര്‍ എല്ലാം പെട്ടന്ന് മറക്കുന്നവരായതു കൊണ്ടാണ് നയൻതാര ഇപ്പോഴും സിനിമയിൽ നിലനിൽക്കുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

  സ്വഭാവം എന്തും ആകട്ടെ

സ്വഭാവം എന്തും ആകട്ടെ

നയൻതാരയുടെ കരിയറും യഥാർഥ ജീവിതവും കൂട്ടികുഴച്ചു കൊണ്ടായിരുന്നു രാധരവിയുടെ ആക്രമണം. ഒരേസമയം തമിഴിൽ നയൻതാര പിശാചായി അഭിനയിക്കുന്നു അതേസമയം തന്നെ തെലുങ്കിൽ സീതയായും എത്തുന്നു. തന്റെ ചെറുപ്പകാലത്ത് കെആർ വിജയയെ പോലുളള നടിമാരായിരുന്നു സീതയായി അഭിനയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അഭിനേതാക്കളുടെ സ്വഭാവം എന്തായാലും കുഴപ്പമില്ല. ആർക്കും സീതയാകാമെന്നും ഇയാൾ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X