രജനികാന്തിന്റെ കബലി ഗോവയില്‍ പുരോഗമിക്കുന്നു
രജനികാന്തിന്റെ 159ാം ചിത്രമായ കബലിയുടെ ഷൂട്ടിങ് ഗോവയില്‍ പുരോഗമിക്കുന്നു. രാധിക ആപ്‌തേ നായികയാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാകും. മലേഷ്യയിലും മുബൈയിലും ചെന്നൈയിലുമാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക.
കബലീശ്വരന്‍ എന്ന അധോലോക നായകന്റെ വേഷമാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. ഒപ്പം ഒരു ശക്തമായ വേഷമാണ് ചിത്രത്തില്‍ രാധിക അവതരിപ്പിക്കുന്നത്.

രജനികാന്തിന്റെ കബലി ഗോവയില്‍ പുരോഗമിക്കുന്നു
പ രഞ്ജിത്തിന്റെ രണ്ടാമത്തെ ചിത്രമാണ് കബലി. കാര്‍ത്തിയെ നായകനാക്കി മദ്രാസ് എന്ന ചിത്രം ഒരുക്കിയ ശേഷം രഞ്ജിത്ത് രജനിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് കബലി. ചെന്നൈ മൈലാപ്പൂര്‍ സ്വദേശിയായ കബലീശ്വരന്‍ അധോലോക നേതാവായി മാറുന്നതും പിന്നീട് മലേഷ്യയിലേക്ക് കടക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

രജനികാന്തിന്റെ കബലി ഗോവയില്‍ പുരോഗമിക്കുന്നു
ചെന്നൈ മാഫിയ ഡോണ്‍ കബലീശ്വരന്‍ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

രജനികാന്തിന്റെ കബലി ഗോവയില്‍ പുരോഗമിക്കുന്നു
രാധിക ആപ്‌തേയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. രജനികാന്തിന്റെ ഭാര്യ വേഷത്തിലാണ് രാധിക ആപ്‌തേ എത്തുക.

രജനികാന്തിന്റെ കബലി ഗോവയില്‍ പുരോഗമിക്കുന്നു
കലൈപുലി എസ് താണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











