വിശാല്‍ എങ്ങനെ ശരത് കുമാറിനെ ചോദ്യം ചെയ്യും! ആഞ്ഞടിച്ച് രാധികയുടെ ചോദ്യം! വിവാദം കൊഴുക്കുന്നു!
നടികര്‍ സംഘം വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. താരങ്ങളെല്ലാം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കിലാണ്. ജൂണ്‍ 23നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനം നിലനിര്‍ത്തുന്നതിനായുള്ള പ്രയത്‌നത്തിലാണ് വിശാലും സംഘവും. ഇലക്ഷന്‍ പ്രചാരണവുമായി ബന്ധപ്പെട്ട് ചെയ്ത വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നടികര്‍ സംഘത്തിന്റെ മുന്‍ഭാരവാഹിയായിരുന്ന ശര്ത കുമാറിനെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു വിശാല്‍ എത്തിയത്. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് കൃത്യമായ തെളിവുകള്‍ പോലും ഹാജരാക്കാന്‍ വിശാലിന് കഴിഞ്ഞില്ലെന്നും പിതാവ് തെറ്റുകാരനായിരുന്നുവെങ്കില്‍ അതിനുള്ള ശിക്ഷ അദ്ദേഹത്തിന് ലഭിക്കുമെന്നും വിശാലിനോട് ഇതുവരെയുണ്ടായിരുന്ന ബഹുമാനം പോലും ഇപ്പോള്‍ ഇല്ലെന്നും വ്യക്തമാക്കി വരലക്ഷ്മി എത്തിയിരുന്നു.
വരലക്ഷ്മിയുടെ കത്ത് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. നിലനില്‍പ്പിനായി ഏത് തരത്തിലുള്ള ശ്രമവും നടത്തുന്ന വിശാലിനോട് ഒരുതരത്തിലും ക്ഷമിക്കാനാവില്ലെന്നും തന്റെ വോട്ട് പ്രതീക്ഷിക്കേണ്ടെന്നും താരപുത്രി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തി എത്തിയിരിക്കുകയാണ് രാധിക ശരത് കുമാര്‍. നടികര്‍ സംഘത്തിന്‍രെ ഭാരവാഹിയായിരുന്ന സമയത്ത് ഒരു കാര്യവും ചെയ്യാതെ മുന്‍പ് ആ പദവിയിലുണ്ടായിരുന്നവരെ വിമര്‍ശിക്കുകയാണ് വിശാല്‍. ശരത് കുമാറിനെതിരായി കേസുകളൊന്നും നിലവിലില്ല. നുണകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നാല്‍ അത് സത്യമായി മാറില്ലെന്നും അവര്‍ പറയുന്നു.

വിശാലിനെതിരെയും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സംശയമുനയില്‍ നില്‍ക്കുന്നയാളെന്ന നിലയില്‍ വിശാല്‍ എങ്ങനെ മറ്റുള്ളവര്‍ക്കെതിരെ വിരല്‍ ചൂണ്ടുമെന്നും താരം ചോദിക്കുന്നു. തന്റെ അറിവോടെയല്ല ഈ സംഭവം നടന്നതെന്നായിരുന്നു നടികര്‍ സംഘം പ്രസിഡന്റായ നാസര്‍ പറഞ്ഞത്. സംഘടനയേയൊ താരങ്ങളെയോ ഒരു തരത്തിലും ഇത്തരത്തിലുള്ള കാര്യങ്ങള്‍ സഹായിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Click it and Unblock the Notifications











