രാധിക ഇനി ധനുഷിന്റെ അമ്മ
മലയാളം, തമിഴ്,തെലുഗ് തുടങ്ങിയ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരേ സമയം നിറഞ്ഞ് നില്‍ക്കുന്ന താരമാണ് രാധിക ശരത്കുമാര്‍. പ്രശസ്ത തമിഴ് നടന്‍ എം ആര്‍ രാധയുടെ മകളാണ് രാധിക
ഡയറക്ടര്‍ വേല്‍രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷിന്റെ അമ്മ വേഷത്തിലെത്തുക രാധികയാവുമെന്നാണ് കെ ടൗണിലെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

സാധാരണ അമ്മവേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രാധാന്യമുള്ള വേഷമാണിതെന്നാണ് സൂചന. വേല്‍രാജും ധനുഷിന്റെ അമ്മ വേഷത്തില്‍ രാധിക എത്തുമെന്ന കാര്യം സ്ഥിതികരിച്ചിട്ടുണ്ട്
വിജയ് നായകനാകുന്ന ആറ്റ്‌ലി ചിത്രത്തില്‍ രാധിക ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിരവധി തമിഴ് ടെലിവിഷന്‍ സീരിയലുകളും രാധിക സംവിധാനം ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications