അവർ എന്റെ അമ്മയല്ല; രാധിക ശരത് കുമാറിനെ കുറിച്ച് നടി വരലക്ഷ്മി

നിലപാടുകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി വരലക്ഷ്മി അച്ഛന്റെ താരപദവിയിലൂടെ വെള്ളിത്തിരയിൽ എത്തിയെങ്കിലും അഭിനയത്തിലൂടെ കോളിവുഡിൽ തന്റേതായ സ്ഥാനം സൃഷ്ടിക്കുകയായിരുന്നു താരം. പലപ്പോഴും വരലക്ഷ്മിയുടെ നിലപാടുകൾ ഏറെ ചർച്ചയാകാറുണ്ട്. ഇപ്പോഴിത സിനിമ കോളങ്ങളിൽ ചർച്ചയാകുന്നത് രണ്ടാനമ്മയായ രാധിക ശരത് കുമാറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് .

radhika-varalexmi

രാധികയെ ആന്റി എന്നാണ് താരം അഭിസംബോധന ചെയ്യുന്നത്. ഇത് പലപ്പോഴും വിമർശനങ്ങൾ സൃഷ്ടിക്കാറില്ലേ എന്ന ചോദ്യത്തിനായിരുന്നു രാധികയേയും താരവുമായുളള ബന്ധത്തെ കുറിച്ച് വരലക്ഷ്മി പറഞ്ഞത്. രാധിക തന്റെ സ്വന്തം അമ്മയല്ല എന്നായിരുന്നു നടിയുടെ മറുപടി. എന്നാൽ അമ്മയല്ലെങ്കിലും ഇവരുമായി വളരെ അടുത്ത ബന്ധമാണ് തനിയ്ക്കുളളതെന്നും വരലക്ഷ്മി കൂട്ടിച്ചേർത്തു.

ഇരുവരും വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. കൂടാതെ രാധികയുടെ മകൾ റയാന്, ശരത്കുമാർ നല്ലൊരു അച്ഛനാണെന്നും വരലക്ഷ്മി പറഞ്ഞു. ഛായ ദേവിയാണ് വരലക്ഷ്മിയുടെ അമ്മ. പൂജ ശരത് കുമാർ എന്നൊരു സഹോദരിയും താരത്തിനുണ്ട്. കൂടാതെ രാധിക -ശരത് കുമാർ ദമ്പതികൾക്ക് രാഹുൽ എന്ന് പേരുള്ള ഒരു മകൻ കൂടിയുണ്ട്. രാധികയുടെ മൂന്നാം വിവാഹമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X