ഞങ്ങൾ തമ്മിൽ വലിയ വഴക്ക്, ഒത്തുതീർപ്പാക്കാൻ ഭാര്യ; ചിരഞ്ജീവിക്കെപ്പമുള്ള അനുഭവം: രാധിക ശരത്കുമാർ
നടൻ ചിരഞ്ജീവിക്കൊപ്പമുള്ള ഷൂട്ടിംഗ് ഓർമകൾ പങ്കുവെച്ച് നടി രാധിക ശരത്കുമാർ. സൂപ്പർതാരത്തിന്റെ നായികയായിരുന്ന കാലത്ത് താനും അദ്ദേഹവും ഒരുപാട് വഴക്കിടുമായിരുന്നെന്ന് രാധിക ശരത്കുമാർ പറയുന്നു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാധിക. അന്ന് ഞങ്ങൾ വഴക്കിടുമായിരുന്നു. വളരെ അച്ചടക്കമുള്ളയാളാണ് ചിരഞ്ജീവി. വളരെ അധ്വാനിക്കുന്ന, ശ്രദ്ധ കൊടുക്കുന്ന ആൾ. ഞാൻ സംസാരിച്ചും ചിരിച്ചും കൊണ്ടിരിക്കും.
പക്ഷെ എന്റെ ജോലി നന്നായി ചെയ്യും. പക്ഷെ ഞാനുണ്ടാക്കുന്ന അലോസരം അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. മിണ്ടാതിരിക്കൂ എന്ന് പറയുമ്പോൾ നീ മിണ്ടാതിരിക്കൂ എന്ന് ഞാനും. അത് വഴക്കിലേക്ക് നീങ്ങും. ചിരഞ്ജീവിയുടെ ഭാര്യയാണ് ഞങ്ങൾക്കിടയിലെ പ്രശ്നം പരിഹരിച്ച് കൊണ്ടിരുന്നത്. ഞങ്ങൾ ഇരുപത്തിയഞ്ചോളം സിനിമകൾ ചെയ്തു. ഞാനത് അറിഞ്ഞതേയില്ല. കാരണം അക്കാലത്ത് ജോലി ചെയ്ത് കൊണ്ടേയിരിക്കുകയായിരുന്നെന്ന് രാധിക ശരത്കുമാർ ഓർത്തു. തായ് കിഴവി എന്ന തന്റെ പുതിയ സിനിമയെക്കുറിച്ചും രാധിക ശരത്കുമാർ സംസാരിച്ചു.

തായ് കിഴവി എന്ന സിനിമയുടെ ഓഫർ വന്നപ്പോൾ ഞാൻ ആദ്യം തയ്യാറായിരുന്നില്ല. കാരണം പുതിയ ആളുടെ സിനിമയാണ്. മാത്രവുമല്ല, അത്തരം റോളുകൾ മാത്രം ഇനി വരുമോ എന്നാലോചിക്കണം. കിഴക്ക് ചീമയിലേ എന്ന സിനിമ ചെയ്യുന്ന സമയത്ത് ഞാൻ സിംഗിൾ മദറാണ്. കുഞ്ഞിനെയും ഉയരങ്ങളിലേക്ക് എത്തിയ കരിയറും നോക്കണം. ഇനി കമൽ സാറിന്റെയോ രജിനി സാറിന്റെയോ അമ്മ വേഷമാണ് എന്നെ തേടി വരിക എന്നെനിക്ക് അറിയാമായിരുന്നു.
ആ പാതയിലേക്കാണ് പോക്കെന്ന് എനിക്ക് തോന്നി. എന്റെ കരിയറിന്റെ നിയന്ത്രണം എന്റെ കയ്യിലായിരിക്കണം, ടെലിവിഷൻ രംഗത്തേക്ക് കടക്കാമെന്ന് ഞാൻ തീരുമാനിച്ചു. നിരവധി ഉപദേശങ്ങൾ വന്നു. ഞാൻ ശ്രദ്ധിച്ചില്ല. ഞാൻ ടെലിവിഷൻ പ്രൊഡക്ഷൻ തുടങ്ങി. അങ്ങനെ അവിടെ കരിയർ വളർന്നു. ടെലിവിഷനിലേക്ക് പോയാൽ സിനിമയിൽ അഭിനയിക്കാൻ പറ്റില്ലെന്ന് ആളുകൾ പറഞ്ഞു. അതൊന്നും നമ്മളെ ബാധിക്കരുത്. ഞാൻ സിനിമയിലും ടെലിവിഷനിലും വർക്ക് ചെയ്തു.
വളരെ നല്ല സിനിമകൾ ചെയ്തു. തായ് കിളവി വന്നപ്പോൾ അത്രയും പ്രായമുള്ള റോൾ ചെയ്യേണ്ടെന്ന് കരുതി. പക്ഷെ ശരത്ത് കഥ കേട്ട് ഇത് വളരെ നല്ല മികച്ച തിരക്കഥയാണെന്ന് പറഞ്ഞു. പക്ഷെ ഞാൻ മടിച്ചു. കമൽ ഹാസന്റെ ദശാവതാരം എന്ന സിനിമ കണ്ടപ്പോൾ ഞാൻ ചിന്തിച്ചു. അദ്ദേഹത്തോട് സംസാരിച്ചു. നീ ക്യാരക്ടറാകേണ്ട, സ്ക്രീനിൽ ആ ക്യാരക്ടർ തന്നെ വരട്ടെ എന്ന് പറഞ്ഞു. അങ്ങനെയാണ് ഈ സിനിമ ചെയ്യാൻ തീരുമാനിക്കുന്നതെന്നും രാധിക ശരത്കുമാർ പറഞ്ഞു. എൺപതുകളിൽ തമിഴ്, തെലുങ്ക് സിനിമാ രംഗത്ത് തിളങ്ങിയ നായിക നടിയാണ് രാധിക ശരത്കുമാർ. ഇന്നും സിനിമാ രംഗത്ത് ഇവർ ശ്രദ്ധേയ സാന്നിധ്യമാണ്.


Click it and Unblock the Notifications











