നസ്‌റിയയെ വച്ച് ഞാന്‍ സിനിമ ചെയ്യുന്നില്ല: മുന്നറിയിപ്പുമായി രാഘവ ലോറന്‍സ്
സോഷ്യല്‍ മീഡിയയിലെ ഫേക്ക് അക്കൗണ്ടുകള്‍ക്ക് പലപ്പോഴും ഇരകളാണ് സിനിമാ സെലിബ്രിട്ടികള്‍. തന്റെ പേരില്‍ ട്വിറ്ററിലും ഫേസ്ബുക്കിലും വ്യാജ പ്രൊഫൈല്‍ അക്കൗണ്ടുകള്‍ തുടങ്ങിയവര്‍ക്കെതിരെ മുന്നറിയിപ്പുമായി എത്തിയിരുക്കുകയാണ് പ്രശസ്ത കൊറിയോഗ്രാഫറും സംവിധായകനുമായ രാഘവ ലോറന്‍സ്
ലോറന്‍സിന്റെ ഒദ്യോഗിക പേജ് എന്ന് പറഞ്ഞ് ട്വിറ്ററില്‍ ഒരു പേജ് തുടങ്ങിയിട്ടുണ്ട്. കാഞ്ചന ടുവിന് ശേഷം രാഘവ ലോറന്‍സ് തന്റെ അടുത്ത ചിത്രത്തിലേക്ക് കടക്കുന്നു എന്നും നസ്‌റിയ നസീം ആയിരിക്കും ചിത്രത്തിലെ നായിക എന്നും ഈ പേജില്‍ ട്വീറ്റുകളുണ്ടായിരുന്നു.

മലയാളത്തെ പോലെ തന്നെ, ഒന്ന് രണ്ട് ചിത്രങ്ങളിലൂടെ തമിഴകവും കവര്‍ന്ന നസ്‌റിയ രണ്ടാ വരവിനൊരുങ്ങഉന്നു എന്ന വാര്‍ത്തകള്‍ക്കൊപ്പം ഇങ്ങനെ ഒരു ട്വീറ്റും വന്നതോടെ വിശ്വസിക്കാന്‍ പ്രാസമുണ്ടായിരുന്നില്ല. അതോടെ വിഷയം മാധ്യമങ്ങള്‍ ഏറ്റെടുത്തു
എന്നാല്‍ തനിക്കൊരു സോഷ്യല്‍ വെബ്‌സൈറ്റിലും അക്കൗണ്ടില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് രാഘവ ലോറന്‍സ്. തനിക്ക് ട്വിറ്ററോ ഫേസ്ബുക്കോ ഇല്ലെന്നും ഇത്തരം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ലോറന്‍സ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.


Click it and Unblock the Notifications











