twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കേരളത്തിന് സഹായവുമായി നടന്‍ രാഘവ ലോറന്‍സും! ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നല്‍കും

    By Midhun
    |

    പ്രളയക്കെടുതി കാരണം കേരളത്തിലെ മിക്ക ജില്ലകളിലും വലിയ നാശനഷ്ടങ്ങളായിരുന്നു ഉണ്ടായിരുന്നത്. ദുരന്തബാധിതരെ സഹായിക്കാനായി എല്ലായിടങ്ങളിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങളായിരുന്നു നടന്നിരുന്നത്. അപ്രതീക്ഷിതമായി വന്ന വെളളപ്പൊക്കം കാരണം സ്വന്തം വീടും സ്ഥലവും ഉപേക്ഷിച്ച് എല്ലാവര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നിരുന്നു. സിനിമാ താരങ്ങളടക്കമുളളവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെല്ലാം തന്നെ മുന്‍പന്തിയിലുണ്ടായിരുന്നു.

    ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈയ്യടി നേടി രജിഷയും സാനിയയും! വീഡിയോ വൈറല്‍! കാണൂദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈയ്യടി നേടി രജിഷയും സാനിയയും! വീഡിയോ വൈറല്‍! കാണൂ

    വലിയ സഹായങ്ങളും പിന്തുണയുമായിട്ടായിരുന്നു അന്യഭാഷാ താരങ്ങളെല്ലാം നേരത്തെ രംഗത്തെത്തിയിരുന്നത്. തെന്നിന്ത്യന്‍ സിനിമാ ലോകവും ബോളിവുഡും ഉള്‍പ്പെടെ എല്ലാവരും ദുരിതബാധിതര്‍ക്ക് സഹായവുമായി എത്തിയിരുന്നു. നടനും സംവിധായകനുമായ രാഘേവേന്ദ്ര ലോറന്‍സാണ് ഇക്കൂട്ടത്തില്‍ ഒടുവിലായി എത്തിയിരുന്നത്. തന്റെ ഫേസ്ബുക്ക് പേജ് വഴിയായിരുന്നു ലോറന്‍സ് കേരളത്തിനുളള തന്റെ സഹായം പ്രഖ്യാപിച്ചിരുന്നത്.

    ലോറന്‍സ് പറയുന്നത്

    ലോറന്‍സ് പറയുന്നത്

    തെലുങ്ക് ,തമിഴ് ഭാഷകളില്‍ അഭിനയത്തിനു പുറമെ സിനിമകള്‍ സംവിധാനം ചെയ്തിട്ടുളള നടന്‍ കൂടിയാണ്‌ രാഘവേന്ദ്ര ലോറന്‍സ്. തെന്നിന്ത്യയിലെ മിക്ക താരങ്ങളും കേരളത്തിന് തങ്ങളുടെ സഹായം നല്‍കിയതിനു പിന്നാലെയാണ് ലോറന്‍സും എത്തിയിരിക്കുന്നത്. തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് വഴിയായിരുന്നു ദുരിതബാധിതര്‍ക്ക് സഹായം നല്‍കാനുളള തീരുമാനം ലോറന്‍സ് അറിയിച്ചിരുന്നത്. സിനിമാഭിനയത്തിനു പുറമെ ചാരിറ്റി പ്രവര്‍ത്തനങ്ങളും ഏപ്പോഴും നടത്താറുളള താരമാണ് രാഘവേന്ദ്ര ലോറന്‍സ്.

    ലോറന്‍സിന്റെ വാക്കുകള്‍

    ലോറന്‍സിന്റെ വാക്കുകള്‍

    "പ്രിയപ്പെട്ട സുഹൃത്തുക്കളെ, ആരാധകരെ കേരളത്തിനു വേണ്ടി ഒരു കോടി നല്‍കാന്‍ ഞാന്‍ തീരുമാനിച്ചു. വെളളപ്പൊക്കത്തില്‍ കേരളത്തിന് ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നും അവിടുത്തെ ആളുകള്‍ സങ്കടത്തില്‍പ്പെട്ടിരിക്കുകയാണെന്നും അറിഞ്ഞതോടെ എന്റെ മനസാകെ തകര്‍ന്നിരിക്കുകയാണ്. അവരും എന്റെ സഹോദരി സഹോദരന്മാരെ പോലെയാണ്, ലോറന്‍സ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

    നേരിട്ട് വരാന്‍ ആഗ്രഹിച്ചു

    നേരിട്ട് വരാന്‍ ആഗ്രഹിച്ചു

    കേരളത്തിലേക്ക് നേരിട്ട് ചെന്ന് സഹായങ്ങള്‍ ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അവിടേക്കുളള യാത്രയും ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകായെന്നതും എളുപ്പമല്ല. എല്ലാം ഒന്ന് ശമിക്കുന്നത് വരെ കാക്കണം എന്നുളള വിവരമാണ് കിട്ടിയത്. ലോറന്‍സ് പറയുന്നു.

    മുഖ്യമന്ത്രിയെ നേരില്‍ കാണും

    മുഖ്യമന്ത്രിയെ നേരില്‍ കാണും

    ഇപ്പോള്‍ അവിടെ മഴ കുറഞ്ഞതായി അറിയുന്നു. എതു പ്രദേശത്താണ് കൂടുതല്‍ നഷ്ടങ്ങള്‍ ഉണ്ടായതെന്ന് സര്‍ക്കാരിന് നന്നായി അറിയാം. അതിനാല്‍ കേരള സര്‍ക്കാര്‍ വഴി തന്നെ സഹായം എത്തിക്കാന്‍ തീരുമാനിച്ചു. നാളെ കേരള മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ സമയം കിട്ടിയിട്ടുണ്ട്. ലോറന്‍സ് പറയുന്നു.

    കേരളം പുനര്‍നിര്‍മ്മിക്കാന്‍ വേണ്ടി

    കേരളം പുനര്‍നിര്‍മ്മിക്കാന്‍ വേണ്ടി

    എന്റെ സംഭാവന മുഖ്യമന്ത്രിക്ക് നല്‍കാനും അത് വേണ്ടയിടത്ത് വേണ്ടതു പോലെ ഉപയോഗിക്കാനും അദ്ദേഹത്തോട് ആവശ്യപ്പെടും. കേരളത്തിന് വേണ്ടി സംഭാവന ചെയ്തവര്‍ക്കും ഇനി ചെയ്യാനിരിക്കുന്നവര്‍ക്കും ഈ അവസരത്തില്‍ എന്റെ നന്ദിയറിക്കുന്നു. കേരളം പുനര്‍നിര്‍മ്മിക്കാന്‍ വേണ്ടി ഞാന്‍ രാഘവേന്ദ്ര സാമികളോട് പ്രാര്‍ത്ഥിക്കുന്നു. രാഘവേന്ദ്ര ലോറന്‍സ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

    പോസ്റ്റ് കാണൂ

    പോസ്റ്റ് കാണൂ

    വീട് വൃത്തിയാക്കുമ്പോള്‍ വേണ്ട കരുതലുകള്‍! അനുഭവം പങ്കുവെച്ച് ഗായിക സിത്താര! കാണൂവീട് വൃത്തിയാക്കുമ്പോള്‍ വേണ്ട കരുതലുകള്‍! അനുഭവം പങ്കുവെച്ച് ഗായിക സിത്താര! കാണൂ

    ക്ഷമിക്കണം മോനെ! നീയില്ലായിരുന്നുവെങ്കില്‍... ആ ശബ്ദം ഇപ്പോഴും കാതില്‍ മുഴങ്ങുന്നുവെന്ന് ടൊവിനോ!ക്ഷമിക്കണം മോനെ! നീയില്ലായിരുന്നുവെങ്കില്‍... ആ ശബ്ദം ഇപ്പോഴും കാതില്‍ മുഴങ്ങുന്നുവെന്ന് ടൊവിനോ!

    English summary
    raghava lawrence's facebook post
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X