മുനിയും കാഞ്ചനയും വന്നു, ഇനി കാഞ്ചന 3!രാഘവ ലോറന്‍സിന്റെ ഹൊറർ ചിത്രം ഏപ്രിലില്‍! ഇത്തവണ പേടിക്കും!!
തമിഴ് താരം രാഘവ ലോറന്‍സ് കഥ എഴുതി സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച സിനിമയാണ് മുനി. 2007 ലായിരുന്നു തമിഴ് ഹൊറര്‍ കോമഡി ചിത്രമായി മുനി എത്തിയത്. മുനി സൂപ്പര്‍ ഹിറ്റായതോടെ മുനി 2 കാഞ്ചന എന്ന പേരില്‍ മറ്റൊരു സിനിമ കൂടി രാഘവ ലോറന്‍സ് എത്തിച്ചിരുന്നു. 2011 ല്‍ റിലീസ് ചെയ്ത സിനിമ നിര്‍മ്മിച്ചതും താരം തന്നെയായിരുന്നു.\
മുനി 2 വില്‍ രാഘവ ലോറന്‍സിനൊപ്പം ശരത് കുമാര്‍, ലക്ഷ്മി റായി, തുടങ്ങിയവരും സിനിമയിലുണ്ടായിരുന്നു. ഇതേ കാറ്റഗറിയില്‍ മൂന്നാമതൊരു ഭാഗം കൂടി വരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാഘവ ലോറന്‍സ് തന്നെ സംവിധാനം ചെയ്യുന്ന കാഞ്ചന 3 ഏപ്രിലില്‍ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ് ബിഗ് ബോസിലൂടെ ശ്രദ്ധേയായ ഓവിയയും വേദികയുമാണ് ചിത്രത്തില്‍ നായികമാരാവുന്നത്. കാഞ്ചന 3 യുടെ ഷൂട്ടിംഗ് നീണ്ട് പോവുന്നത് കാരണം ഓവിയ സിനിമയില്‍ നിന്നും പിന്മാറാന്‍ ഒരുങ്ങുന്നതായി പലപ്പോഴായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ക്കനുസരിച്ച് ഏപ്രില്‍ പതിനെട്ടിന് കാഞ്ചന 3 തിയറ്ററുകളിലേക്ക് എത്തുമെന്നാണ്.
വമ്പന്‍ മുതല്‍ മുടക്കിലാണ് മൂന്നാം ഭാഗമൊരുക്കുന്നത്. സണ്‍പിക്‌ചേഴ്‌സാണ് നിര്‍മാണം. ഇത്തവണ പൂര്‍ണമായും ഹൊറര്‍ ഗണത്തിലായിരിക്ുകം സിനിമയുടെ കഥയുണ്ടാവുക. ലോറന്‍സ് എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച ഹിറ്റ് സിനിമയായിരുന്നു കാഞ്ചന. ഹൊറര്‍ കോമഡി പശ്ചാതലത്തിലൊരുക്കിയിരിക്കുന്നതിനാല്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയായിരുന്നു സിനിമയെ സ്വീകരിച്ചത്.


Click it and Unblock the Notifications











