twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചന്ദ്രമുഖി 2വിനായി ലഭിച്ച 3കോടി കൊറോണ ദുരിതാശ്വാസത്തിന്! മാതൃകയായി ലോറന്‍സ്‌

    By Midhun Raj
    |

    നടനായും നര്‍ത്തകനായും തെന്നിന്ത്യയില്‍ ശ്രദ്ധേയനായ താരമാണ് രാഘവേന്ദ്ര ലോറന്‍സ്. അഭിനയത്തിന് പുറമെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാകാറുണ്ട് താരം. ലോറന്‍സിന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. രജനീകാന്തിന്റെ ചന്ദ്രമുഖി 2വില്‍ അഭിനയിക്കുന്നതിന് ലഭിച്ച അഡ്വാന്‍സ് തുക മുഴുവനായി കോവിഡ് ഫണ്ടുകളിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് നടന്‍. തനിക്ക് ലഭിച്ച 3 കോടി രൂപ കൊറോണ വൈറസ് ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നതായി നടന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

    rajinikanth-lawrence-

    "പ്രിയപ്പെട്ട കൂട്ടുകാരെ ആരാധകരെ, നിങ്ങളോട് എനിക്ക് ഒരു സന്തോഷ വാര്‍ത്ത പങ്കുവെക്കാനുണ്ട്. തലൈവര്‍ നായകനാകുന്ന ചന്ദ്രമുഖി 2 ആണ് എന്റെ അടുത്ത പ്രോജക്ട്. പി വാസു സര്‍ സംവിധാനം ചെയ്ത് കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു. ഈ ചിത്രത്തിനായി എനിക്ക് ലഭിച്ച അഡ്വാന്‍സ് തുകയായ 3 കോടി രൂപ കൊറോണ വൈറസ് ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നതായി അറിയിക്കുന്നു. താഴെ പറയുന്ന രീതിയിലാണ് ആ തുക വിഭാഗിച്ചു നല്‍കിയിരിക്കുന്നത്.

    പോലീസുകാര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കി വിനോദ് കോവൂര്‍! നടന്റെ കുറിപ്പ് വൈറല്‍പോലീസുകാര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കി വിനോദ് കോവൂര്‍! നടന്റെ കുറിപ്പ് വൈറല്‍

    50 ലക്ഷം രൂപ വീതം പിഎം ഫണ്ട്, സിഎം ഫണ്ട്, ഫെഫ്‌സി( ദിവസ വേതനകാര്‍ക്ക്), ഡാന്‍സര്‍ യൂണിയന്‍ എന്നിവര്‍ക്കും 25 ലക്ഷം ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്കും 75 ലക്ഷം ജന്മസ്ഥലമായ റോയപുരത്തെ ദിവസ വേതനക്കാരായ ജീവനക്കാര്‍ക്കും നല്‍കുന്നു. മറ്റ് അവശ്യ വസ്തുക്കളും ഭക്ഷണവും പോലീസിന്റെ സഹായത്തോടെ സുരക്ഷിതമായ അര്‍ഹപ്പെട്ടവര്‍ക്ക് നല്‍കുന്നതായിരിക്കും. സേവനമാണ് ദൈവം. ലോറന്‍സ് ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

    രജനീകാന്തിനെ നായകനാക്കി പി വാസു 2005ല്‍ ഒരുക്കിയ ചിത്രമാണ് ചന്ദ്രമുഖി. മോഹന്‍ലാലിന്റെ മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് കൂടിയായിരുന്നു രജനി ചിത്രം. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു. തമിഴില്‍ എറ്റവും കൂടുതല്‍ കാലം തിയ്യേറ്ററുകളില്‍ പ്രദര്‍ശിച്ച സിനിമകളിലൊന്നാണ് ചന്ദ്രമുഖി. രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം ആരാധകരെ സന്തോഷത്തിലാഴ്ത്തിയിരിക്കുകയാണ്. നിലവില്‍ സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെയ്ക്ക് ശേഷമാകും രജനി ചന്ദ്രമുഖി 2വിലേക്ക് കടക്കുക.

    ആദ്യം അതിജീവിക്കാം! എന്നിട്ട് ആഘോഷം! മാസ്റ്ററിന്റെ പുതിയ പോസ്റ്ററുമായി സംവിധായകന്‍ആദ്യം അതിജീവിക്കാം! എന്നിട്ട് ആഘോഷം! മാസ്റ്ററിന്റെ പുതിയ പോസ്റ്ററുമായി സംവിധായകന്‍

    Read more about: lawrence coronavirus
    English summary
    raghavendra lawrence donates 3 crore to corona relief fund
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X