രജനി ഫാന്‍ ആയതിനാല്‍ കമലിന്റെ പോസ്റ്ററില്‍ ചാണകം വാരിയെറിഞ്ഞു! വിവാദ പ്രസ്താവനയുമായി ലോറന്‍സ്

By Midhun Raj

തമിഴില്‍ നിരവധി ആരാധകരുളള സൂപ്പര്‍ താരങ്ങളാണ് രജനീകാന്തും കമല്‍ഹാസനും. സിനിമയിലെത്തി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും സജീവമായി തന്നെയാണ് ഇരുവരും ഇന്‍ഡ്രസ്ട്രില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പരസ്ുപരം പിന്തുണച്ചുകൊണ്ടുളള ഇരുവരുടെയും മുന്നേറ്റം പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്. കോളിവുഡില്‍ പല മാറ്റങ്ങളും സംഭവിച്ചെങ്കിലും ഇപ്പോഴും പഴയ സൗഹൃദം നിലനിര്‍ത്തികൊണ്ടുവന്നവരാണ് ഇരുവരും.

രജനീകാന്തിനെയും കമല്‍ഹാസനെയും സൗബന്ധിച്ച് നടനും സംവിധായകനുമായ രാഘവേന്ദ്ര ലോറന്‍സ് നടത്തിയ വിവാദ പ്രസ്താവന കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. രജനീകാന്തിന്റെ എറ്റവും പുതിയ ചിത്രമായ ദര്‍ബാറിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് നടന്‍ ഇക്കാര്യം പറഞ്ഞത്.

തുടര്‍ന്ന് പ്രസ്താവന

തുടര്‍ന്ന് പ്രസ്താവന വിവാദമായതോടെ അതിന് മറുപടിയുമായി നടന്‍ പിന്നീട് രംഗത്തെത്തിയിരുന്നു. ചെറുപ്പത്തില്‍ തലൈവര്‍ ആരാധകന്‍ ആയിരുന്നതിനാല്‍ കമല്‍ഹാസന്റെ പോസ്റ്ററുകളില്‍ ചാണകം വാരി എറിയുമായിരുന്നു എന്നാണ് ലോറന്‍സ് അടുത്തിടെ പറഞ്ഞത്. താന്‍ ചെറുപ്പത്തില്‍ അറിവില്ലായ്മകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് ചടങ്ങില്‍ നടന്‍ തുറന്നു പറയുകയും ചെയ്തിരുന്നു. എന്നാല്‍ ലോറന്‍സ്‌ കമല്‍ഹാസനെ പറ്റി പറഞ്ഞത് മാത്രം ചിലര്‍ എടുത്തു പറയുകയായിരുന്നു.

ലോറന്‍സിനെ വിമര്‍ശിച്ച്

ലോറന്‍സിനെ വിമര്‍ശിച്ച് നിരവധി പേരായിരുന്നു സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നത്. അതേസമയം വിമര്‍ശനങ്ങള്‍ക്കുളള മറുപടിയുമായി ലോറന്‍സ് തന്നെ പിന്നീട് രംഗത്തെത്തിയിരുന്നു. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് സംഭവത്തില്‍ വിശദീകരണവുമായി നടന്‍ എത്തിയിരുന്നത്. "ദര്‍ബാര്‍ ഓഡിയോ ലോഞ്ചിലെ എന്റെ പ്രസംഗത്തിന് ശേഷം നിരവധി പോസ്റ്റുകളില്‍ ഞാന്‍ കമല്‍ സാറിന്റെ പോസ്റ്ററുകളില്‍ ചാണകം വാരിയെറിയും എന്നുളളത് മാത്രം ഹെലൈറ്റ് ചെയ്തിരിക്കുന്നത് കണ്ടു. ദയവായി വീഡിയോ മുഴുവന്‍ കാണുക. നടന്‍ പറയുന്നു.

അതില്‍ ഞാന്‍ അറിവില്ലായ്മകൊണ്ടാണ്

അതില്‍ ഞാന്‍ അറിവില്ലായ്മകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും പറയുന്നുണ്ട്. അതോടൊപ്പം തന്നെ ഇന്ന് ഇരുവരും കയ്യോട് കൈ ചേര്‍ത്ത് സുഹൃത്തുക്കളായി നടക്കുന്നത് കാണുമ്പോള്‍ ഞാന്‍ വളരെ സന്തോഷവാനാണ് എന്നും പറഞ്ഞിട്ടുണ്ട്. കമല്‍ സാറിനോട് എനിക്ക് എന്നും വലിയ ബഹുമാനമാണ് ഉളളത്. ആരോടെങ്കിലും ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കാന്‍ ഒരിക്കലും മടിക്കാറില്ല.

പക്ഷേ ഇക്കാര്യത്തില്‍

പക്ഷേ ഇക്കാര്യത്തില്‍ ഞാന്‍ തെറ്റായിട്ട് ഒന്നും പറഞ്ഞിട്ടില്ല എന്ന് വീഡിയോ മുഴുവന്‍ കണ്ടാല്‍ മനസിലാക്കാന്‍ സാധിക്കും. ചിലര്‍ ഇത് മനപൂര്‍വ്വം വളച്ചൊടിക്കുവാന്‍ ശ്രമിക്കുന്നു. എന്റെ ഹൃദയത്തില്‍ കമല്‍ സാറിനോട് എത്രത്തോളം സ്‌നേഹവും ബഹുമാനവും ഉണ്ടെന്ന് എനിക്ക് നന്നായിട്ട് അറിയാം. ഇനി ഈ കാര്യത്തില്‍ ആരോടും വിശദീകരിക്കാനോ സത്യം ബോധ്യപ്പെടുത്താനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. രാഘവേന്ദ്ര ലോറന്‍സ് ട്വിറ്ററില്‍ കുറിച്ചു.

അതേസമയം താനൊരു

അതേസമയം താനൊരു കടുത്ത രജനീകാന്ത് ആരാധകനാണെന്ന് പല അവസരങ്ങളിലും തുറന്നുപറഞ്ഞ താരമാണ് ലോറന്‍സ്. മുന്‍പ് രജനീകാന്തിന്റെ ജന്മദിനത്തില്‍ സൂപ്പര്‍താരത്തിന് ആദരവര്‍പ്പിച്ചുകൊണ്ട് ഒരു ട്രിബ്യൂട്ട് വീഡിയോ നടന്‍ പുറത്തിറക്കിയിരുന്നു. രജനീകാന്തിനും ഏറെ പ്രിയപ്പെട്ട ആളാണ് ലോറന്‍സ്. മുന്‍പ് രജനിയുടെ മകളുടെ വിവാഹ ചടങ്ങിനെല്ലാം ലോറന്‍സിനെയും തലൈവര്‍ ക്ഷണിച്ചിരുന്നു.

Read more about: rajinikanth kamal haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X