ഹൗ ഓള്‍ഡ് ആര്‍ യുവില്‍ ജ്യോതികയുടെ നായകന്‍ റഹ്മാന്‍
'ഹൗ ഓള്‍ഡ് ആര്‍ യു' വീണ്ടും ചര്‍ച്ചാ വിഷയമാകുന്നു. ഇത്തവണ മഞ്ജു വാര്യയുടെ തിരിച്ചുവരവല്ല, മഞ്ജുവാര്യര്‍ നിമിത്തം, കോളിവുഡിലും മോളിവുഡിലും തിരിച്ചുവരവിനൊരുങ്ങുന്ന കാജോളും ജ്യോതികയുമാണ് വിഷയം. ബോളിവുഡില്‍ കാജോളിന്റെ നായകനായി അജയ് ദേവ്ഗണ്‍ തന്നെ എത്തുമെന്നാണ് അറിയുന്നത്. തമിഴിലെന്തായാലും ജ്യോതികയ്ക്ക് സൂര്യയല്ല. പിന്നയോ...
റഹ്മാന്‍! കുഞ്ചാകോ ബോബന്‍ ചെയ്ത രാജീവ് എന്ന കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത് റഹ്മാനാണെന്ന് റിപ്പോര്‍ട്ടുകള്‍. റോഷന്‍ ആന്‍ഡ്രൂസ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തമിഴിന് വേണ്ടി ചിട്ടപ്പെടുത്തുന്നതും ബോബി സഞ്ജയ് ടീം തന്നെയാണ്.

ജ്യോതികയുടെ നായകനായി ഹൗ ഓള്‍ഡ് ആര്‍യു വില്‍ അഭിനയിക്കാമോ എന്ന് ചോദിച്ച് സൂര്യ തന്നെയാണത്രെ റഹ്മാനെ സമീപിച്ചത്. തനിക്കത് വലിയ സര്‍പ്രൈസ് ആയിരുന്നെന്നും അപ്പോള്‍തന്നെ ഓകെ പറഞ്ഞെന്നും റഹ്മാന്‍ പറഞ്ഞു. അതുപോലെ ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലും റോഷന്‍ ആന്‍ഡ്രൂസിന്റെ തിരക്കഥയിലും വിശ്വാസമുണ്ട്- റഹ്മാന്‍ പറയുന്നു.
മറ്റ് താരങ്ങളെ തീരുമാനിച്ച് വരുന്നതോയുള്ളൂ. നവംബര്‍ 16ന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കും. ജ്യോതികയ്‌ക്കൊപ്പം ആദ്യമായാണ് അഭിനയിക്കുന്നതെന്നും താന്‍ വളരെ എക്‌സൈറ്റഡാണെന്നും റഹ്മാന്‍ പറഞ്ഞു.


Click it and Unblock the Notifications