»   » വിജയ് നായകനായി ഒരു രാജമൗലി ചിത്രം!!! നിര്‍മാതാവ് റെഡി, പക്ഷെ???

വിജയ് നായകനായി ഒരു രാജമൗലി ചിത്രം!!! നിര്‍മാതാവ് റെഡി, പക്ഷെ???

Posted By: Karthi
Subscribe to Filmibeat Malayalam

രാജമൗലി എന്ന സംവിധായകനെ പ്രതീക്ഷയോടെ കാത്തിരിക്കുകായാണ് ഓരോ പ്രേക്ഷകരും. മഗധീരയും ഈച്ചയും ബാഹുബലിയും ഒരുക്കിയ സംവിധായകനില്‍ നിന്നും അതാത് ഭാഷയിലെ സൂപ്പര്‍ താരങ്ങളെ വച്ച് ഒരു ചിത്രം പ്രേക്ഷകര്‍ പ്രതീക്ഷിച്ചാല്‍ കുറ്റം പറയാനാകില്ല. 

ഇളയദളപതി വിജയ് നായകനാകുന്ന ഒരു രാജമൗലി ചിത്രം കൊതിക്കുന്ന പ്രേക്ഷകര്‍ കുറവല്ല. പ്രേക്ഷകര്‍ മാത്രമല്ല ഇതിനായി അഡ്വാന്‍സും പോക്കറ്റിലിട്ട് ഒരു നിര്‍മാതാവ് നടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം 13 ആയി. ദാ ഇപ്പോഴും നടക്കുന്നു. അതും കബാലിയുടെ നിര്‍മാതാവ്. 

കബാലിയുടെ നിര്‍മാതാവായ കലൈപുലി എസ് താണു തമിഴിലെ ഏറ്റവും പ്രശസ്തനായ നിര്‍മാതാവാണ്. സൂപ്പര്‍ ഹിറ്റായ തെരി, തുപ്പാക്കി, തുടങ്ങിയ വിജയ് ചിത്രങ്ങളുടെ നിര്‍മാതാവ് കൂടെയാണ് അദ്ദേഹം. 2004ലാണ് വിജയിയെ നായകനാക്കി ഒരു ചിത്രമൊരുക്കണം എന്ന ആവശ്യവുമായി അദ്ദേഹം എസ്എസ് രാജമൗലിയെ സമീപിക്കുന്നത്.

ബാഹുബലിയുടെ രണ്ടാം ഭാഗമായ ബാഹുബലി ദ കണ്‍ക്ലൂഷന്റെ ഓഡിയോ പ്രകാശനത്തിനിടെയാണ് കലൈപുലി എസ് താണു 13 വര്‍ഷത്തിന് ശേഷം തന്റെ ആവശ്യം വീണ്ടും രാജമൗലിക്ക് മുന്നില്‍ വച്ചു. രാജമൗലിയുടെ തിരക്കുകള്‍ കാരണമാണ് ചിത്രം ഇത്രയും നാള്‍ നടക്കാതിരുന്നത്.

ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി സ്റ്റുഡന്റ് നമ്പര്‍ വണ്‍ എന്ന ചിത്രത്തിലൂടെയാണ് രാജമൗലി സംവിഥധായകനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഇങ്ങോട്ട് ചെയ്തതെല്ലാം തെലുങ്ക് ചിത്രങ്ങളായിരുന്നു. അവയില്‍ മിക്കവയും മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു.

രാജമൗലിയുടെ ആദ്യ ചിത്രം തന്നെ തമിഴില്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. പക്ഷെ ആദ്യമായി രാജമൗലി തമിഴില്‍ ഒരു ചിത്രമൊരുക്കുന്നത് നാന്‍ ഈ എന്ന സിനിമയാണ്. ഈഗ എന്ന പേരില്‍ തെലുങ്കിലും നാന്‍ ഈ എന്ന പേരില്‍ തമിഴിലുമായി ഒരേസമയമാണ് ചിത്രമൊരുക്കയിത്. പിന്നാലെ ബാഹുബലിയും ഒരേ സമയം രണ്ട് ഭാഷകളിലാണ് ഒരുക്കിയത്.

ഇതുവരെ തമിഴില്‍ മാത്രമായി ഒരു സിനിമ രാജമൗലി സംവിധാനം ചെയ്തിട്ടില്ല. ഇനി ചെയ്യുന്നെങ്കിലും അത് തെലുങ്കിലും കൂടിയായിരിക്കുമെന്നുറപ്പ്. വിജയ് നായകനായി ഒരു ചിത്രം രാജമൗലി ഒരുക്കുകയാണെങ്കില്‍ അത് വിജയിയുടെ ആദ്യ തെലുങ്ക് ചിത്രമായിരിക്കും അത്.

രാജമൗലിക്കൊപ്പം ഒരു ചിത്രമൊരുക്കാന്‍ കാത്തിരിക്കുന്നത് വിജയ് മാത്രമല്ല മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും ഉണ്ട്. മോഹന്‍ലാലിനെ നായകനാക്കി ഗരുഡ എന്നൊരു ചിത്രം ഇതിനിടെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതൊരു ഔദ്യോഗിക പ്രഖ്യാപനമായിരുന്നില്ല.

രാജമൗലിയുടെ സ്വപ്‌ന പദ്ധതി എന്ന വിശേഷിപ്പിക്കാവുന്ന സിനിമയാണ് മഹാഭാരതം. തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും അണിനിരക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ചിത്രത്തിലൂടെ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ ആഗ്രഹം സഫലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
Producer Kalaipuli S Thanu revealed that he requested director SS Rajamouli to do a film with Ilayathalapathy Vijay under his Production banner in 2014. But, due to many Commitments SS Rajamouli cant devote time to Project. Rajamouli has promised to do a film in his banner once He completes his commitments.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam