ബാഹുബലി രണ്ടാം ഭാഗം റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
എസ് എസ് രാജമൗലിയുടെ ബാഹുബലി രണ്ടാം ഭാഗം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 2016 അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പല കാരണങ്ങളാലും ചിത്രത്തിന്റെ റിലീസ് വീണ്ടും നീട്ടി വയ്ക്കുകയായിരുന്നു. ഇപ്പോള്‍ കാത്തിരുന്ന് പ്രേക്ഷകരുടെ ക്ഷമ നശിച്ചുവെന്ന് തന്നെ പറയാലോ.
എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു. 2017 ഏപ്രില്‍ 14നാണ് ചിത്രം റിലീസ് ചെയ്യുക. എങ്കിലും കുറച്ച് നാള്‍ ക്ഷമയോടെ കാത്തിരിക്കേണ്ടി വരും. ചിത്രത്തിന്റെ ആദ്യ ഭാഗം 2015 ജൂലൈ 10നാണ് തിയേറ്ററില്‍ എത്തിയത്. 4000 തിയേറ്ററുകളിലായാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.
ചിത്രത്തിന്റെ ആദ്യ ഭാഗം ഷൂട്ട് ചെയ്തപ്പോള്‍ തന്നെ രണ്ടാം ഭാഗത്തിന്റെ നാല്‍പ്പത് ശതമാനത്തോളം ചിത്രീകരിച്ചിരുന്നു. കേരളത്തില്‍ കണ്ണൂരില്‍ അടുത്തിടെ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നിരുന്നു.
ചിത്രം ഏറ്റവും മികച്ചതായി തന്നെ പ്രേക്ഷകരില്‍ എത്തിക്കാനാണ് സംവിധായകന്‍ എസ് എസ് രാജമൗലി ആഗ്രഹിക്കുന്നത്. ആദ്യ ഭാഗത്തിന് ശേഷം ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ രണ്ടാം ഭാഗം നിരാശപ്പെടുത്തുന്നതായിരിക്കില്ലെന്നും രാജമൗലി പറഞ്ഞിരുന്നു.


Click it and Unblock the Notifications