രജനികാന്തിന്റെ എന്തിരന് വിജയ് ചിത്രം പുലിയുമായുള്ള ബന്ധം
രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം എന്തിരന്റെ രണ്ടാം ഭാഗം ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്. ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ചെന്നൈയിലാണ് ചിത്രീകരണം.
ചെന്നൈയിലെ ചിത്രീകരണത്തിന് ശേഷം തലേക്കോണാണ് ചിത്രത്തിന്റെ അടുത്ത ലൊക്കേഷന്‍. വെള്ളിയാഴ്ച ഷൂട്ടിങ് ആരംഭിക്കും. ചിമ്പു ദേവന്‍ സംവിധാനം ചെയ്ത വിജയ് ചിത്രം പുലിയുടെ പ്രധാന ലൊക്കേഷന്‍ തലേക്കോണായിരുന്നു.

ചിത്രീകരണ ടീമിനൊപ്പം രജനികാന്തിന്റെ സാന്നിധ്യമുണ്ടാകില്ല. രജനി ഇപ്പോള്‍ അവധിക്കാലം ആഘോഷിക്കാനായി വിദേശത്ത് പോയിരിക്കുകയാണ്. രജനി അവതരിപ്പിക്കേണ്ട രംഗങ്ങളുടെ ഏറിയ ഭാഗവും ചിത്രീകരണം പൂര്‍ത്തിയായതാണ്.
കബാലിയുടെ റിലീസിനായാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്. പ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനി അധോലോക നായകന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. ജൂലൈ 22ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.


Click it and Unblock the Notifications











