»   » കബാലിയുടെ റിലീസ് സമയത്ത് എന്തുകൊണ്ട് താന്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല? രജനി വെളിപ്പെടുത്തുന്നു

കബാലിയുടെ റിലീസ് സമയത്ത് എന്തുകൊണ്ട് താന്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല? രജനി വെളിപ്പെടുത്തുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

ആരാധകര്‍ കാത്തിരുന്ന കബാലി തിയേറ്ററുകളില്‍ എത്തിയപ്പോള്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ജന്മനാട്ടില്‍ ഉണ്ടായിരുന്നില്ല. അതിഗംഭീരമായി ഓഡിയോ ലോഞ്ച് നടത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഓഡിയോ ലോഞ്ചിന് മുമ്പേ രജനി യുഎസിലേക്ക് പോയി. അവധിക്കാലം ആഘോഷിക്കാന്‍ പോയതാണെന്ന് കേട്ടിരുന്നുവെങ്കിലും ആരാധകര്‍ മുഴുവനായി ആ വാര്‍ത്ത വിശ്വസിച്ചിരുന്നുമില്ല.

എന്നാല്‍ എന്തിന് വേണ്ടി താന്‍ യുഎസിലേക്ക് പോയി എന്നതിന്റെ മറുപടി രജനികാന്ത് തന്നെ പറയുന്നു. കഴിഞ്ഞ് ദിവസം യുഎസില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷമാണ് രജനി കാരണം വെളിപ്പെടുത്തിയത്. തുടര്‍ന്ന് വായിക്കൂ...

കബാലിയുടെ റിലീസ് സമയത്ത് എന്തുകൊണ്ട് താന്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല? രജനി വെളിപ്പെടുത്തുന്നു

കബാലിയുടെ റിലീസിന് മുമ്പേ രജനികാന്ത് യുഎസിലേക്ക് പോയത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. അവധിക്കാലം ആഘോഷിക്കാന്‍ പോയതെന്നായിരുന്നു രജനിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്. എന്നാല്‍ പൂര്‍ണമായും ഈ വാര്‍ത്ത ആരാധകര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല.

കബാലിയുടെ റിലീസ് സമയത്ത് എന്തുകൊണ്ട് താന്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല? രജനി വെളിപ്പെടുത്തുന്നു

അവധിക്കാലം ആഘോഷിക്കാന്‍ പോയതെന്ന് പറയുന്നുണ്ടെങ്കിലും രജനി യുഎസില്‍ ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതായിരുന്നു പിന്നീട് ആരധകര്‍ക്കിടയില്‍ ആശയകുഴപ്പമുണ്ടാക്കിയത്.

കബാലിയുടെ റിലീസ് സമയത്ത് എന്തുകൊണ്ട് താന്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല? രജനി വെളിപ്പെടുത്തുന്നു

മലേഷ്യയിലെ കബാലിയുടെ ഷൂട്ടിങ് കഴിഞ്ഞ ഉടനെ തന്നെ രജനി ശങ്കറിന്റെ എന്തിരന്‍ രണ്ടാം ഭാഗത്തിന്റെ തിരക്കിലായിരുന്നു. ഇടവേളയെടുക്കാതെ തുടര്‍ച്ചയായി അഭിനയിച്ചത് ശരീരക തളര്‍ച്ച അനുഭവപ്പെട്ടതായി രജനി പറയുന്നു.

കബാലിയുടെ റിലീസ് സമയത്ത് എന്തുകൊണ്ട് താന്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല? രജനി വെളിപ്പെടുത്തുന്നു

മകള്‍ ഐശ്വര്യയുടെയും മരുമകന്‍ ധനുഷിന്റെയും നിര്‍ദ്ദേശ പ്രകാരമായിരുന്നു താന്‍ യുഎസിലേക്ക് പോയതെന്ന് രജനി പറയുന്നു. യുഎസില്‍ നിന്ന് മെഡിക്കല്‍ ചെക്കപ്പ് നടത്തിയതായും രജനി പറയുന്നുണ്ട്.

കബാലിയുടെ റിലീസ് സമയത്ത് എന്തുകൊണ്ട് താന്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല? രജനി വെളിപ്പെടുത്തുന്നു

ഇപ്പോള്‍ താന്‍ ആരോഗ്യവാനാണെന്നും കബാലിയുടെ വിജയത്തില്‍ ഏറെ സന്തോഷമുണ്ടെന്നും രജനികാന്ത് പറഞ്ഞു.

English summary
Rajanikanth about success of kabali.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam