»   »  നോട്ടുകള്‍ അസാധുവാക്കിയ മോദിയുടെ നടപടിയെ കുറിച്ച് നടന്‍ രജനീകാന്ത് പറഞ്ഞത്

നോട്ടുകള്‍ അസാധുവാക്കിയ മോദിയുടെ നടപടിയെ കുറിച്ച് നടന്‍ രജനീകാന്ത് പറഞ്ഞത്

By: Pratheeksha
Subscribe to Filmibeat Malayalam

500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട്  പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഖ്യാപനത്തിന് മോദിയെ പ്രശംസിച്ച്  നടന്‍ രജനീകാന്ത്. ട്വിറ്ററിലൂടെയാണ് താരം പ്രധാനമന്ത്രിയെ അഭിനന്ദിച്ചത്. പുതിയ ഇന്ത്യ പിറന്നു എന്നാണ് നടന്‍ പ്രധാനമന്ത്രിയുടെ നടപടിയെ വിശേഷിപ്പിച്ചത്.

രജനീകാന്തിന്റെ ട്വീറ്റിനു ഒട്ടേറേ ട്വീറ്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കള്ളപ്പണക്കാരെ തുരത്തുന്ന നായകനായി രജനീകാന്ത് ഒരു ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ശങ്കര്‍ സംവിധാനം ചെയ്ത ശിവാജി എന്ന ചിത്രത്തിലായിരുന്നു രജനീകാന്ത് അറുമുഖന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. നയന്‍താരയും ശ്രിയ ശരണുമായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍.

Read more: ഷാറൂഖ് ഖാന് ഈ നടിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഇഷ്ടമല്ലത്രേ..നടിയുടെ മെസേജുകളെല്ലാം താരം അവഗണിക്കുന്നു

rajini-09-

ബോളിവുഡ് നടന്മാരും പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത നടപടിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിട്ടുണ്ട്. മിക്കവരും തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രധാനമന്ത്രിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. യുവതാരങ്ങളായ അനുഷ്‌ക ശര്‍മ്മ, രണ്‍വീര്‍ സിങ്, ഋഷി കപൂര്‍, സുനില്‍ ഷെട്ടി തുടങ്ങിയവരാണ്  മോദിയുടെ നീക്കത്തെ അനുകൂലിച്ച് രംഗത്തെത്തിയത്.

English summary
rajnikanth and other bollywood stars appreciated the decision of pm modi over the ban on 500 and 1000 rupee notes.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam