»   » അജിത്തല്ല, മമ്മൂട്ടിയുടെ ആ വേഷം ചെയ്യാന്‍ സാക്ഷാല്‍ രജനികാന്ത് തന്നെ

അജിത്തല്ല, മമ്മൂട്ടിയുടെ ആ വേഷം ചെയ്യാന്‍ സാക്ഷാല്‍ രജനികാന്ത് തന്നെ

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയും നയന്‍താരയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് സിദ്ദിഖ് സംവിധാനം ചെയ്ത 2015ലെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ഭാസ്‌കര്‍ ദി റാസ്‌കല്‍. ചിത്രത്തിന്റെ വിജയത്തിന് ശേഷം പല പ്രാവശ്യം റീമേക്കിനെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. അജിത്തിനെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച ഭാസ്‌കരന്റെ വേഷം അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള പുതിയ തീരുമാനം സംവിധായകന് സിദ്ദിഖ് പുറത്ത് വിട്ടിരിക്കുന്നു.

അജിത്തല്ല, ചിത്രത്തില്‍ മമ്മൂട്ടിയുടെ വേഷം അവതരിപ്പിക്കുന്നത്. അത് മറ്റാരുമല്ല, സ്റ്റൈല്‍ മന്നനാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച വേഷം അവതരിപ്പിക്കുന്നതത്രേ. രജനികാന്ത് ചിത്രത്തിന്റെ തിരക്കഥ കണ്ട് അഭിനയിക്കാന്‍ സമ്മതിക്കുകെയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് വായിക്കൂ...

അജിത്തല്ല, മമ്മൂട്ടിയുടെ ആ വേഷം ചെയ്യാന്‍ സാക്ഷാല്‍ രജനികാന്ത് തന്നെ

പ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കബലിയുടെ ഷൂട്ടിങ് പൂര്‍ത്തിയായി. ഇപ്പോള്‍ എന്തിരന്‍ രണ്ടാം ഭാഗത്തിന്റെ തിരക്കിലാണ് രജനി.

അജിത്തല്ല, മമ്മൂട്ടിയുടെ ആ വേഷം ചെയ്യാന്‍ സാക്ഷാല്‍ രജനികാന്ത് തന്നെ

രജനി ചിത്രത്തിന്റെ തിരക്കഥ കണ്ട് അഭിനയിക്കാന്‍ സമ്മതിക്കുകെയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ രജനിയുടെ ഡേറ്റിനായി സിദ്ദിഖും സംഘവും കാത്തിരിക്കുകയാണ്. അടുത്ത വര്‍ഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.

അജിത്തല്ല, മമ്മൂട്ടിയുടെ ആ വേഷം ചെയ്യാന്‍ സാക്ഷാല്‍ രജനികാന്ത് തന്നെ

വിജയ്, വിജയ് കാന്ത്, സൂര്യ തുടങ്ങിയവരെ വച്ച് സിനിമയൊരുക്കിയ സിദ്ദിഖിന്റെ തമിഴിലെ എല്ലാ ചിത്രങ്ങളും ഹിറ്റായിരുന്നു. ഇപ്പോള്‍ രജനിക്കൊപ്പം പുതിയ ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് സിദ്ദിഖ്.

അജിത്തല്ല, മമ്മൂട്ടിയുടെ ആ വേഷം ചെയ്യാന്‍ സാക്ഷാല്‍ രജനികാന്ത് തന്നെ

ഭാസ്‌കര്‍ ദി റാസ്‌കല്‍ തമിഴില്‍ എത്തുമ്പോള്‍ ചിത്രത്തിന് മാറ്റങ്ങളുണ്ടാകുമെന്ന് സിദ്ദിഖ് പറയുന്നു. ചിത്രത്തിന്‍രെ പേരില്‍ പോലും മാറ്റമുണ്ടത്രേ.

അജിത്തല്ല, മമ്മൂട്ടിയുടെ ആ വേഷം ചെയ്യാന്‍ സാക്ഷാല്‍ രജനികാന്ത് തന്നെ

ഹിന്ദി, തെലുങ്ക് റീമേക്ക് അവകാശം പലരും ചോദിച്ചിരുന്നു. പക്ഷേ താന്‍ കൊടുക്കാന്‍ തയ്യറായില്ല. ഇനി എന്തായാലും തമിഴ് റീമേക്കിന് ശേഷം മാത്രമേ ഹിന്ദി, തെലുങ്കിലേക്ക് കടക്കുകയുള്ളൂ..

English summary
Rajanikanth as bhasckar the rascal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X