രജനീകാന്ത് ഒരു ഓട്ടോഗ്രാഫിനായി അലഞ്ഞു
ലോകം ആരാധിക്കുന്ന ഒരു താരത്തിന് ഒരു സ്വപ്‌നം ഉണ്ടായിരുന്നു. കന്നഡ സൂപ്പര്‍താരം ആയിരുന്ന രാജ്കുമാറിന്റെ ഓട്ടോഗ്രാഫിന് വേണ്ടി ഒരു കാലത്ത് ഒരു താരം കുറേ ആഗ്രഹിച്ചിരുന്നു. ഇതാരെ പറ്റിയാണ് ഈ പറയുന്നത് എന്ന ചോദ്യം മനസ്സില്‍ വരുന്നതിനു മുന്‍പ് പറയാം. മറ്റാരും അല്ല, നമ്മുടെ തമിഴ് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് ആണ് ഈ സ്വപ്‌നത്തിന്റെ ഉടമ.
ലോകം ആരാധിക്കുന്ന ഈ താരത്തിന് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു അത്രേ. ആരാധകരുടെ സ്‌നേഹത്തില്‍ മുങ്ങി കഴിയുന്ന താരത്തിനും ഉണ്ടാകില്ലേ ആഗ്രഹങ്ങള്‍. രജനീകാന്തിനെ ഒന്നു കാണാനും സ്പര്‍ശിക്കാനും ഒരു ഓട്ടോഗ്രാഫ് വാങ്ങാനും നടക്കുന്ന കോടിക്കണക്കിന് ആരാധകര്‍ നമുക്കു ചുറ്റും ഉണ്ട്. ഈ ജീവിതത്തിന് ഇടയിലാണ് രജനീകാന്തിന് ഒരാളുടെ ഓട്ടോഗ്രാഫ് സ്വന്തമാക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നു എന്ന് അറിയുന്നത്.

എന്നിട്ട് താരത്തിന് ഓട്ടോഗ്രാഫ് കിട്ടിയിരുന്നോ..? എന്ത് ചോദ്യം, പിന്നെ കിട്ടാതിരിക്കുമോ. എല്ലാം കൈക്കുമ്പിളില്‍ ഒതുക്കുന്ന താരത്തിനാണോ ഈ ചെറിയൊരു ആഗ്രഹം നേടാന്‍ ആവാത്തത്. പതിനൊന്നാം വയസ്സില്‍ തന്നെ താരം ആ ആഗ്രഹം നിറവേറ്റി. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് രാജ്കുമാറിനെ കാണുകയും ഓട്ടോഗ്രാഫ് സ്വന്തമാക്കുകയും ചെയ്തു.
എന്നാല്‍ പിന്നീട് ഒരിക്കലും ഇങ്ങനെ ഒരു ആഗ്രഹം തോന്നിയിട്ടില്ലെന്നും രജനി പറയുന്നു. ബെംഗലൂരുവില്‍ വച്ച് നടന്ന രാജ്കുമാറിന്റെ അനുസ്മരണ ചടങ്ങിലാണ് രജനി ഇക്കാര്യം പറഞ്ഞത്. കന്നഡ സിനിമയുടെ അഭിനയ തേജസ്സായിരുന്നു രാജ്കുമാര്‍ എന്ന് രജനി പറഞ്ഞു.


Click it and Unblock the Notifications