»   » ആരാധകരെ നിരാശരാക്കി രജനികാന്ത്!!! ആ തീരുമാനത്തിന് പിന്നില്‍???

ആരാധകരെ നിരാശരാക്കി രജനികാന്ത്!!! ആ തീരുമാനത്തിന് പിന്നില്‍???

Posted By: Karthi
Subscribe to Filmibeat Malayalam

തമിഴ് സിനിമാ ലോകത്ത് രജനികാന്തിനോളം പ്രക്ഷക പ്രീതി നേടിയ താരം ഇന്ന് ജീവിച്ചിരിക്കുന്നുണ്ടാകില്ല. അതുതന്നെയാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് പിന്നിലും. യന്തിരന്റെ രണ്ടാം ഭാഗമാണ് ആരാധകര്‍ കാത്തിരിക്കുന്ന രജനി ചിത്രം.

പുതിയ രജനി ചിത്രം എത്തുന്നതിന് മുമ്പേ തന്റെ ആരാധകരെ നിരാശരാക്കിയിരിക്കുകയാണ് താരം. താരം തന്റെ ആരാധകരുമായി കൂടിക്കാവ്ച നടത്തുന്നു എന്നറിയിച്ചതിന് പിന്നാലെയാണ് അവരെ നിരാശരാക്കുന്ന വാര്‍ത്തയും താരം തന്നെ പുറത്ത് വിട്ടിരിക്കുന്നത്.

തന്റെ ഫാന്‍സ് അസോസിയേഷനിലെ അംഗങ്ങളെ നേരില്‍ കാണുമെന്ന് താരം തീരുമാനിച്ചിരുന്നു. ഏപ്രല്‍ 12 മുതല്‍ അഞ്ച് ദിവസങ്ങളിലാണ് തന്റെ ആരാധകരുമായി കൂടിക്കാഴ്ച നടത്തുമെന്ന് താരം അറിയിച്ചിരുന്നത്.

ഒരു ദിവസം നാല് ജില്ലകളില്‍ നിന്നുള്ള ആരാധകരുമായി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു താരം അറിയിച്ചരുന്നത്. നാല് ജില്ലകളില്‍ നിന്നായി രണ്ടായിരം പേര്‍ വീതമാണ് ഓരോ ദിവസവും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നത്.

തന്റെ ആരാധകരുമായി വെറുതെ ഒരു കൂടിക്കാഴ്ചയല്ല താരം ഒരുക്കുന്നത്. പകരം അവര്‍ക്കൊപ്പം ചര്‍ച്ചകള്‍ നടത്താനും ഭക്ഷണം കഴിക്കാനും ഈ ദിവസം താരം സമയം ചെലവിടും. കൂടാതെ ആരാധകര്‍ക്കൊപ്പം ഫോട്ടോയെടുക്കുമെന്നും താരം അറിയിച്ചിരുന്നു.

ഒരു ദിവസം രണ്ടായിരം പേര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് പ്രായോഗികമല്ലെന്ന മനസിലാക്കിയ താരം അതില്‍ നിന്നും പിന്മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരം ഇക്കാര്യം വ്യക്തമാക്കിയത്.

ഓരോരുത്തര്‍ക്കും ഒപ്പം ഫോട്ടോയ്ക്ക് അഞ്ച് ദിവസവും പോസ് ചെയ്യുന്നത് അപ്രായോഗികമാണെന്ന് മനസിലാക്കിയതിനാല്‍ എട്ട് പേരടങ്ങുന്ന ഗ്രൂപ്പ് ഫോട്ടോ എന്ന ആശയത്തിലേക്ക് താരം മാറിയത്. എന്നാല്‍ അത് ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്കായില്ല.

ഗ്രൂപ്പ് ഫോട്ടോയോട് അതൃപ്തി പ്രകടിപ്പച്ച ആരാധകരുടെ ആവശ്യം ഓരോരുത്തര്‍ക്കും ഒപ്പം ഫോട്ടോ എടുക്കണമെന്നായിരുന്നു. അവരുടെ ആവശ്യം ന്യായമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് സാധിക്കില്ലെന്ന് താരം വ്യക്തമാക്കി.

ഫോട്ടോ എടുക്കുന്നതിനോട് വിസമ്മതം പ്രകടപ്പിച്ചെങ്കിലും താമസിയാതെ ജില്ലാതലത്തില്‍ ഒരുമിച്ചിരിക്കാമെന്ന ഉറപ്പ് താരം തന്റെ ആരാധകര്‍ക്ക് നല്‍കുന്നുണ്ട്. സമൂഹ മാധ്യമത്തിലെ പ്രസിദ്ധീകരിച്ച ശബ്ദ സന്ദേശത്തിലാണ് താരം ഇക്കാര്യവും വ്യക്തമാക്കിയത്.

രജനികാന്ത് തന്റെ ആരാധകരെ കാണാന്‍ തീരുമാനിച്ചത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശത്തിന് മുന്നോടിയാട്ടാണെന്ന് അഭ്യൂഹമുണ്ട്. രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

വര്‍ഷങ്ങളായി രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ജയലളിതയുടെ മരണവും അണ്ണാഡിഎംകെയിലെ പിളര്‍പ്പുമാണ് ചര്‍ച്ച സജീവമാക്കിയത്. ആര്‍കെ നഗറിലെ ബിജെപി സ്ഥാനാര്‍ത്ഥി ഗംഗൈ അമരന്‍ തനിക്ക് രജനികാന്തിന്റെ പിന്തുണ അവകാശപ്പെട്ടെങ്കിലും രജനി അത് നിഷേധിച്ചിരുന്നു.

സിനിമയില്‍ നൂറിലധികം വില്ലന്മാരെ ഒറ്റയ്ക്ക് നേരിടുന്ന തങ്ങളുടെ സൂപ്പര്‍ താരം ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നറിയിച്ചത് ഉള്‍ക്കൊള്ളാന്‍ ഇനിയും ആരാധകര്‍ക്കായിട്ടില്ല. ഫോട്ടോ എടുക്കുന്നതിനേക്കാള്‍ നിസാരമാണെ നൂറ് പേരെ ഒറ്റയ്ക്ക് തല്ലാന്‍ എന്നാണ് ആരാധകരുടെ സംശയം.

English summary
Rajanikanth refuse to take photos with fans. He is planning to meet his fans from April 12 to 17. He will meet and discuss with 2000 fans each day.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam