»   » കബാലിയുടെ റിലീസ് ആകാശത്ത് വരെ, ഞെട്ടലോടെ ആരാധകര്‍

കബാലിയുടെ റിലീസ് ആകാശത്ത് വരെ, ഞെട്ടലോടെ ആരാധകര്‍

Posted By:
Subscribe to Filmibeat Malayalam

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്തിൻറെ കബാലിയുടെ റിലീസ് കേട്ടാല്‍ ഞെട്ടും. ജൂലൈ 15ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രം വിമാനത്തില്‍ വരെ പ്രദര്‍ശിപ്പിക്കുന്നുണ്ടത്രേ. ചിത്രത്തിന്റെ ഒഫീഷ്യല്‍ എയര്‍ലൈന്‍ പാര്‍ട്ട്‌നറായ എയര്‍ലൈന്‍സിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. റിലീസ് ചെയ്യുന്ന ആദ്യ ദിവസമാണ് യാത്രക്കാര്‍ക്ക് ഈ പ്രത്യേക സൗകര്യം ഒരുക്കിയിരിക്കുന്നത്.

ബാംഗ്ലൂരില്‍ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ സൌകര്യം. 7860 രൂപയാണ് ഈ പാക്കേജിന്. സിനിമ കാണാനുള്ള ടിക്കറ്റ്, ഭക്ഷണം, ചിത്രത്തിന്റെ ഓഡിയോ സിഡി, റിട്ടേണ്‍ ടിക്കറ്റ് എന്നിവയും നല്‍കുന്നുണ്ട്. ഷോ കഴിഞ്ഞ് വൈകിട്ട് ബാംഗ്ലൂരിലേക്ക് നിന്ന് തിരിച്ച് പോകാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിട്ടുണ്ട്.

കബാലിയുടെ റിലീസ് ആകാശത്ത് വരെ, ഞെട്ടലോടെ ആരാധകര്‍

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കബാലി ജൂലൈ 15ന് തിയേറ്ററുകളില്‍ എത്തും.

കബാലിയുടെ റിലീസ് ആകാശത്ത് വരെ, ഞെട്ടലോടെ ആരാധകര്‍

ചെന്നൈ മൈലാപ്പൂര്‍ സ്വദേശിയായ കബലീശ്വരന്‍ എന്ന കബാലി അധോലോക നേതാവാകുന്നതും തുടര്‍ന്ന് മലേഷ്യയിലേക്ക് ചേക്കേറുന്നതുമാണ് ചിത്രം.

കബാലിയുടെ റിലീസ് ആകാശത്ത് വരെ, ഞെട്ടലോടെ ആരാധകര്‍

ബോളിവുഡ് താരം രാധിക ആപ്‌തെയാണ് നായിക. രജനികാന്തിന്റെ ഭാര്യാ വേഷമാണ് രാധികയ്ക്ക്. വിന്‍സ്റ്റണ്‍ ചൗ, ദിനേഷ് രവി, കലൈരസന്‍, ധന്‍സിക എന്നിവര്‍ ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

കബാലിയുടെ റിലീസ് ആകാശത്ത് വരെ, ഞെട്ടലോടെ ആരാധകര്‍

വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Rajanikanth Kabali Release July 15.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam