തകർപ്പൻ പ്രകടനുമായി രജനി, കൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരവും, ദര്‍ബാറിലെ ഗാനം...
തെന്നിന്ത്യൻ പ്രേക്ഷകർ ആഘോഷമാക്കിയ ചിത്രമായിരുന്നു സ്റ്റൈൽ മന്നൻ രജനികാന്ത് ചിത്രമായ ദർബാർ ഒരു ഇടവേളയ്ക്ക് ശേഷം രജനി പോലീസ് വേഷത്തിലെത്തിയ ചിത്രം തിയേറ്ററുകളിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴി ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനം പുറത്തു വിട്ട് ആണിയറപ്രവർത്തകർ. ചുമ്മാ കിഴി എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്.

അനിരുദ്ധ് രവിചന്ദൻ ചിട്ടപ്പെടുത്തിയിരിക്കുന്ന ഗാനത്തിന്റെ പ്രധാന ഹൈലൈറ്റ് രജനിയുടെ കിടിലൻ പ്രകടനമാണ്. മലയാളി താരം രജനിയ്ക്കൊപ്പം നിവേദ തോമസും ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. എസ്.പി. ബാലസുബ്രഹ്മണ്യമാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാട്ട് പുറത്തിറങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ തന്നെ മികച്ച കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. ട്രെന്റിങ്ങിൽ അഞ്ചാം സ്ഥാനത്താണ് ഗാനം.
സർക്കാറിന് ശേഷം എആർ മുരുകദോസ് ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ കോളിവുഡ് ലേഡിസൂപ്പർസ്റ്റാർ നയൻതാരയാണ് നായികയായി എത്തിരിക്കുന്നത്.സുനില്‍ ഷെട്ടി, പ്രതിക് ബബ്ബാര്‍, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേത തോമസ്, ദലിപ് താഹില്‍, സൂരി, ഹരീഷ് ഉത്തമാന്‍, മനോബാല, സുമന്‍, ആനന്ദരാജ്, റാവു രമേശ്, ബോസ് വെങ്കട്ട് എന്നിവരും പ്രധാനവേഷത്തിലെത്തിരുന്നു.ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications











