For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിലം ഉനക്ക് അധികാരം എങ്കൾക്ക് വാഴ്കൈ! പ്രണയത്തിന്റേയും പോരാട്ടത്തിന്റേയും കഥ പറയുന്ന കാല,

  |

  തെന്നിന്ത്യൻ സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്റ്റൈൽ മന്നൻ രജനികാന്തി ഏറ്റവും പുതിയ ചിത്രമാണ് കാല. ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് ജനങ്ങൾ കാത്തികരിക്കുന്നത്. ഇപ്പോൾ കാലയുടെ കലക്കൻ ട്രെയിലർ പുറത്തിറങ്ങി. ഒരു മിനിറ്റും മുപ്പത് സെക്കൻഡും ദൈർഘ്യമുള്ള ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

  റമദാൻ പുണ്യം വിവരിച്ച് ഹ്രസ്വചിത്രം! ''ഇഫ്താർ'' സോഷ്യൽ മീഡിയയിൽ കൈയടി നേടുന്നു, വീഡിയോ കാണാം

  ഇപ്പോൾ പുറത്തു വന്ന ചിത്രത്തിന്റെ ട്രെയിലറിൽ നിന്ന് ചിത്രത്തെ കുറിച്ചുള്ള ഏകദേശംരൂപം തന്നെ ലഭിക്കും. അതിനാൽ തന്നെ പ്രേക്ഷകർക്ക് ചിത്രം കാണാനുള്ള അവേശം ഇരട്ടിയായിട്ടുണ്ട്. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി കാല തകർക്കുമെന്നാണ് അണിയറയിൽ നിന്ന് കേൾക്കുന്ന സംസാരാം. എന്തായാലും ചിത്രത്തിന്റെ ട്രെയിലർ സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്.

  വടി വേലുവിന് പണി കിട്ടി!! തമിഴ് സിനിമയിൽ നിന്ന് വിലക്ക്, 8 കോടി രൂപ പിഴയും

   വില്ലനിൽ നിന്ന തുടക്കം

  വില്ലനിൽ നിന്ന തുടക്കം

  മറ്റുള്ള ചിത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായിട്ടാണ് കാലയുടെ ട്രെയിലർ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിൽ വില്ലൻ വേഷം അണിയുന്ന നാന പടേക്കറിലിൻ നിന്നാണ് ട്രെയിലർ ആരംഭിക്കുന്നത്. പട്ടിണി മാറ്റി വെളിച്ചം കൊണ്ടുവരും എന്ന ഡയലോഗോട് കൂടിയാണ് ട്രെയിലർ ആരംഭിക്കുന്നത്. പടക്കേറിലെ രാഷ്ട്രീയ നേതാവും ധാരാവിയുടെ നേതാവായ കാലയും തമ്മിലുളള പോരാട്ടത്തിന്റെ കഥ പറയുന്നന ചിത്രമാണ് കാല. തിരുനെല്‍വേലിയില്‍ നിന്ന് മുംബൈയിലെത്തി ധാരാവിയിലെ അധോലോകത്തിന്റെ നേതാവായി മാറുന്ന വ്യക്തിയുടെ കഥയാണ് കാലയുടെ പ്രമേയം

   പ്രണയവും പോരാട്ടവും

  പ്രണയവും പോരാട്ടവും

  പ്രണയത്തിന്റേയും പോരാട്ടത്തിനും ഒരു പോലെ പ്രാധാന്യം കൊടുക്കുന്ന ചിത്രമാണ് കാല. കേവലം ഒരു പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രമല്ല ഇത്. പ്രണയത്തിനും ചിത്രത്തിൽ തുല്യ പ്രധാന്യം കൊടുക്കുന്നുവെന്നത് ട്രെയിലറിൽ നിന്നും വ്യക്തമാണ്. ചിത്രത്തിൽ മൂന്ന് നായികമാരാണ് ഉള്ളത്. എന്നെ അത്രയ്ക്ക് ഇഷ്ടമാണോ എന്ന ഹുമ ഖുറേഷിയുടോട് ഒരുപാട് എന്നും പിന്നീട് ഈശ്വരി റാവുവിനോട് ഐ ലവ് യു ഡി എന്നും പറയുന്ന കാലയുടെ ഡയലോഗ് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. കൂടാതെ പടേക്കറിന്റെ മകൾ ആരാണ് കാലയെന്ന് ചോദിക്കുമ്പോൾ രാവൺ എന്നുള്ള മറുപടി ചിത്രത്തിലെ രണ്ടു വ്യത്യസ്ത മുഖങ്ങളാണ് വ്യക്തമാക്കുന്നത്.

   ലുക്ക് പൊളിച്ചു

  ലുക്ക് പൊളിച്ചു

  സ്റ്റൈൽ മന്നന്റെ എല്ലാ ചിത്രങ്ങളിലേയും മറ്റൊരു ഹൈലൈറ്റ് താരത്തിന്റെ ഗെറ്റപ്പാണ്. കാലയിലും വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. സോൾട്ട് ആന്റ് പെപ്പർ ലുക്കിൽ കറുപ്പണിഞ്ഞാണ് കരികാലനായി താരം അവതരിക്കുന്നത്. ചിത്രത്തിലെ രജനിയുടെ ഗെറ്റപ്പ് ആദ്യം മുതൽ തന്നെ പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരുന്നു. കൂടാതെ ചിത്രത്തിന്റെ പാട്ടിനു നേരത്തെ പുറത്തിറങ്ങിയ ടീസറിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ സെമ വെയ്റ്റ് എന്ന ഗാനം യൂട്യൂബിൽ ട്രെൻഡിങ്ങായിരുന്നു.

   കബാലിയുമായി രക്തബന്ധം

  കബാലിയുമായി രക്തബന്ധം

  കാലയും കാബാലിയും രണ്ട് വ്യത്യസ്ത പ്രമേയങ്ങളുള്ള ചിത്രങ്ങളാണ്. കഥയുമായി ബന്ധപ്പെട്ട് രണ്ടു ചിത്രങ്ങൾക്കും ഒരു ബന്ധവുമില്ല. എന്നാൽ വേറൊരു ബന്ധം ഇവ തമ്മിലുണ്ട്. രജനിയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ കബാലി, മദ്രാസ് ,ആട്ടക്കത്തി എന്നീ ചിത്രങ്ങളിലൂടെ സിനിമാരാധകരുടെ നെഞ്ചില്‍ ഇടം നേടിയ പാ രഞ്ജിത്താണ് കാല സംവിധാനം ചെയ്യുന്നത്. കൂടാതെ കബാലിക്ക് വേണ്ടി പാട്ടുകള്‍ ഒരുക്കിയ സന്തോഷ് നാരായണന്‍ തന്നെയാണ് കാലയ്ക്ക് വേണ്ടിയും സംഗീതം ഒരുക്കിയിരിക്കുന്നത്. വണ്ടര്‍ ബാര്‍ ഫിലിംസിന്റെ ബാനറില്‍ നടന്‍ ധനുഷാണ് കാല നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിനു പുറമെ ചിത്രത്തിലൊരു അതിഥി വേഷത്തില്‍ ധനുഷ് എത്തുന്നുണ്ടെന്നാണ് അറിയുന്നത്. കാബലി ഇന്ത്യൻ സിനിമയിൽ തന്നെ സൂപ്പർ ഹിറ്റായിരുന്നു. അതിനു മേലെയായിരിക്കും കാലയെന്ന് നിസംശയം പറയാം.

  English summary
  rajanikanth movie kaala second movie trailer out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X