കാലയില്‍ സ്‌റ്റൈല്‍ മന്നന്റെ വില്ലനായി നാനാ പടേക്കര്‍! കിടിലന്‍ പോസ്റ്റര്‍ പുറത്ത്! കാണൂ

By Midhun

രജനികാന്ത് ചിത്രങ്ങള്‍ക്കെല്ലാം തന്നെ സിനിമ പ്രേമികള്‍ നല്‍കുന്ന സ്വീകാര്യത വാക്കുകള്‍ക്കതീതമാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമേ ചെയ്യാറൂളളുവെങ്കിലും ഈ സിനിമകള്‍ക്കെല്ലാം തന്നെ ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കാറുളളത്. പുതിയ ചിത്രമായ കാലയ്ക്കു വേണ്ടി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

കബാലിക്കു ശേഷമിറങ്ങുന്ന രജനി ചിത്രമെന്ന നിലയിലാണ് കാലയില്‍
പ്രേക്ഷക പ്രതീക്ഷകള്‍ വാനോളമുയരുന്നത്. കബാലി പോലെ മാസും ക്ലാസും ചേര്‍ന്നൊരു രജനി ചിത്രമായിരിക്കും കാലയെന്നാണ് അറിയുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

റിലീസിങ്ങിനൊരുങ്ങി കാല

റിലീസിങ്ങിനൊരുങ്ങി കാല

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന കാല ഒടുവില്‍ തിയ്യേറ്റററുകളിലേക്ക് എത്തുകയാണ്. ജൂണ്‍ ഏഴിനാണ് കാല ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. കബാലിക്ക് ശേഷമുളള രജനി ചിത്രമെന്ന നിലയിലാണ് കാലയെക്കുറിച്ചുളള പ്രേക്ഷക പ്രതീക്ഷകള്‍ കൂടിയിരിക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ മരുമകന്‍ ധനുഷ് നിര്‍മ്മിക്കുന്ന ഈ ചിത്രം ആരാധകര്‍ക്കും സിനിമാപ്രേമികള്‍ക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ഒരുക്കിയിട്ടുളളതെന്നാണ് അറിയുന്നത്.

രജനിയുടെ പുതിയ അവതാരം

രജനിയുടെ പുതിയ അവതാരം

കാലയില്‍ മുംബൈ അധോലോക നായകനായാണ് രജനി എത്തുന്നത്. ചിത്രത്തില്‍ തലെെവരുടെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് തന്നെയാണ് മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. പൊളിറ്റിക്കല്‍ ഗ്യാങ്ങ്സ്റ്റര്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം എണ്‍പത് കോടിമുതല്‍ മുടക്കിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഹിമ ഖുറേഷിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നാനാ പടേക്കര്‍,സമുദ്രക്കനി,ഈശ്വരി റാവു,സുകന്യ, അഞ്ജലീ പാട്ടീല്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ധനുഷും ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

പാ രഞ്ജിത്ത്

പാ രഞ്ജിത്ത്

പാ രഞ്ജിത്തിന്റെ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് തമിഴകത്ത് ലഭിക്കാറുളളത്. അട്ടക്കത്തി എന്ന ചിത്രത്തിലൂടെ തുടങ്ങിയ രഞ്ജിത്ത് കാര്‍ത്തിയുടെ മദ്രാസ് പോലുളള ശ്രദ്ധേയ ചിത്രങ്ങളും തന്റെ കരിയറില്‍ ചെയ്തിരുന്നു. കബാലിയിലൂടെയാണ് തലൈവര്‍ക്കൊപ്പം രഞ്ജിത്ത് ആദ്യമായി ഒന്നിച്ചിരുന്നത്. മാസും ക്ലാസും ചേര്‍ന്നൊരു ചിത്രമായ കബാലിക്കും മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. കബാലിക്കു ശേഷം സെലക്ടീവ് ആയിട്ടാണ് രജനി ചിത്രങ്ങള്‍ തെരഞ്ഞടുക്കുന്നത്. കബാലി പാ രഞ്ജിത്തിന്റെ ചിത്രമായിരുന്നെങ്കില്‍ കാല പൂര്‍ണമായും രജനീകാന്ത് ചിത്രമായിരിക്കും. ഗ്യാങ്ങ്സ്റ്റര്‍ ചിത്രമായി പുറത്തിറങ്ങുന്ന കാലയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നതും പാ രഞ്ജിത്ത് തന്നെയാണ്.

ടീസര്‍ നല്‍കിയ ആവേശം

ടീസര്‍ നല്‍കിയ ആവേശം

ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയായിരുന്നു കാലയുടെ ടീസര്‍ പുറത്തിറങ്ങിയിരുന്നത്. സ്റ്റൈല്‍ മന്നന്റെ മാസ് എന്‍ട്രി തന്നെയായിരുന്നു ടീസറിന്റെ മുഖ്യ ആകര്‍ഷണം. കാലയുടെ ടീസര്‍ രജനി ആരാധകര്‍ക്ക് നല്‍കിയ ആവേശം ചെറുതൊന്നുമായിരുന്നില്ല. ടീസര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നത്. കബാലി പോലെ തന്നെ മാസും ക്ലാസും ചേര്‍ന്നുളെളാരു പടമായിരിക്കും കാലയെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ചിത്രത്തില്‍ സ്‌റ്റൈല്‍ മന്നന്റെ പ്രകടനം തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

പുതിയ പോസ്റ്റര്‍

പുതിയ പോസ്റ്റര്‍

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ കാലയുടെ പുതിയ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഇത്തവണ രജനിയെയും വില്ലനായ നാനാ പടേക്കറിനെയും കാണിച്ചുകൊണ്ടുളള പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഏറെക്കാലങ്ങള്‍ക്കു ശേഷമാണ് നാനാ പടേക്കര്‍ തമിഴില്‍ അഭിനയിക്കുന്നത്. ബോളിവുഡ് സിനിമകളില്‍ എല്ലാം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുളള താരം ആദ്യമായാണ് തലൈവര്‍ക്കൊപ്പം എത്തുന്നത്. കാലയില്‍ രജനിയും നാനാ പടേക്കറും തമ്മിലുളള അഭിനയ പ്രകടനത്തിനായാണ് സിനിമ പ്രേമികള്‍ കാത്തിരിക്കുന്നത്.

കാലയുടെ പോസ്റ്റര്‍ കാണൂ

പോസ്റ്റര്‍ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X