കാത്തിരിപ്പിനൊടുവില്‍ സ്റ്റൈല്‍ മന്നന്റെ കാലയെത്തുന്നു! കേരളത്തില്‍ ഇരുനൂറോളം കേന്ദ്രങ്ങളില്‍ റിലീസ്

By Midhun

സ്‌റ്റെെല്‍ മന്നന്‍ രജനികാന്ത് ചിത്രം കാലയ്ക്കുവേണ്ടി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കബാലിക്കു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഈ സിനിമ പൊളിറ്റിക്കല്‍ ഗ്യാങ്ങ്സ്റ്റര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമായിട്ടാകും പുറത്തിറങ്ങുക. ചിത്രത്തില്‍ മുംബൈ അധോലോക നായകനായിട്ടാണ് രജനി എത്തുന്നത്.

ഹിമ ഖുറേഷി നായികയാവുന്ന ചിത്രത്തില്‍ നാനാ പടേക്കറാണ് രജനിയുടെ വില്ലന്‍ വേഷത്തിലെത്തുന്നത്. ജൂണ്‍ എഴിനാണ് കാല തിയ്യേറ്ററുകളിലേക്കെത്തുന്നത്. കേരളത്തില്‍ ഇരുനൂറിലധികം തിയ്യേറ്ററുകളില്‍ ചിത്രം റിലീസിനെത്തുമെന്നാണ് അറിയുന്നത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് രജനികാന്ത്.

rajinikanth

രജനിയുടെ മുന്‍ ചിത്രമായ കബാലിക്ക് വന്‍ വരവേല്‍പ്പായിരുന്നു കേരളത്തിലെ പ്രേക്ഷകര് നല്‍കിയിരുന്നത്. മാസും ക്ലാസും ചേര്‍ന്നൊരു ചിത്രമായിരുന്നു കബാലിയെങ്കില്‍ അതിനു മേലെ വരുന്നൊരു ചിത്രമായിരിക്കും കാലയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ചിത്രത്തില്‍ സ്‌റ്റെെല്‍ മന്നന്റെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് തന്നെയാണ് മുഖ്യ ആകര്‍ഷണം. കറുപ്പണിഞ്ഞ് കരികാലന്‍ അവതാരമായിട്ടാണ് രജനി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

rajinikanth

കാലയുടെതായി നേരത്തെ പുറത്തിറങ്ങിയ ടീസറിനും പാട്ടുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. ഈശ്വരി റാവു, സമുദ്രക്കനി,അഞ്ജലി പാട്ടീല്‍,പങ്കജ് ത്രിപാഠി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കബാലിക്ക് വേണ്ടി പാട്ടുകള്‍ ഒരുക്കിയ സന്തോഷ് നാരായണന്‍ തന്നെയാണ് കാലയ്ക്ക് വേണ്ടിയും സംഗീതം ചെയ്തിരിക്കുന്നത്.

rajinikanth

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ സെമ വെയ്റ്റ് എന്ന ഗാനത്തിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. വണ്ടര്‍ ബാര്‍ ഫിലിംസിന്റെ ബാനറില്‍ നടന്‍ ധനുഷാണ് കാല നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിനു പുറമെ ചിത്രത്തിലൊരു അതിഥി വേഷത്തില്‍ ധനുഷ് എത്തുന്നുണ്ടെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X