»   » മോഹന്‍ലാലിന്റെ അമ്മായി അച്ഛന്റെ ആഗ്രഹം, തമിഴിലെ 'തീ' ക്ക് പിന്നില്‍

മോഹന്‍ലാലിന്റെ അമ്മായി അച്ഛന്റെ ആഗ്രഹം, തമിഴിലെ 'തീ' ക്ക് പിന്നില്‍

Posted By: Sanviya
Subscribe to Filmibeat Malayalam

1981ല്‍ പുറത്തിറങ്ങിയ രജനികാന്ത് ചിത്രമാണ് തീ. ഹിന്ദിയില്‍ സൂപ്പര്‍ഹിറ്റായ 'ദീവാര്‍' എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക്. ആര്‍ കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് മോഹന്‍ലാലിന്റെ ഭാര്യ പിതാവായ സുരേഷ് ബാലാജിയായിരുന്നു.

എന്നാല്‍ ചിത്രം മലയാളത്തില്‍ ഒരുക്കാനായിരുന്നു സുരേഷ് ബാലാജിയുടെ ആഗ്രഹം. മലയാളത്തില്‍ ഒരുക്കുന്നതിന് വേണ്ടി സുരേഷ് ബാലാജി മുന്നൊരുക്കങ്ങളും നടത്തിയിരുന്നുവത്രേ. ജയനെയായിരുന്നു നായകനാക്കാന്‍ തീരുമാനിച്ചത്.

ജയന്റെ അപ്രതീക്ഷിത മരണം

എന്നാല്‍ ജയന്റെ അപ്രതീക്ഷിത മരണമാണ് ചിത്രം മലയാളത്തില്‍ ചെയ്യാതിരുന്നത്.

തമിഴിലേക്ക്

മലയാളത്തില്‍ നടക്കാതെ വന്നപ്പോഴാണ് ചിത്രം തമിഴില്‍ ഒരുക്കാന്‍ തീരുമാനിക്കുന്നത്. ആര്‍ കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്ത ചിത്രത്തില്‍ രജനികാന്ത്, സുമാന്‍, ശ്രീപ്രിയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വന്‍ വിജയം

1981ല്‍ പുറത്തിറങ്ങിയ ചിത്രം രജനികാന്തിന്റെ താരമൂല്യം ഉയര്‍ത്തികൊണ്ട് വന്‍ വിജയമായിരുന്നു.

ദിവാര്‍

1975ല്‍ യാഷ് ചോപ്ര സംവിധാന ചെയ്ത ചിത്രമാണ് ദീവാര്‍. അമിതാഭ് ബച്ചനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

English summary
Rajanikanth's tamil film Thee.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam