»   » കബാലി തിയേറ്റുകളില്‍ തകര്‍ക്കുമ്പോള്‍, രജനികാന്ത് യുഎസില്‍, വീഡിയോ കാണൂ..

കബാലി തിയേറ്റുകളില്‍ തകര്‍ക്കുമ്പോള്‍, രജനികാന്ത് യുഎസില്‍, വീഡിയോ കാണൂ..

Posted By: Sanviya
Subscribe to Filmibeat Malayalam

കബാലി തിയേറ്ററുകളില്‍ തരംഗമാകുമ്പോള്‍ സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് ഇവിടെയൊന്നുമല്ല. അങ്ങ് യുഎസിലാണ്. കുടുംബവുമൊത്ത് അവധിക്കാലം ആഘോഷിക്കാന്‍ പോയതെന്നാണ് അറിയുന്നത്. എന്നാല്‍ എന്തിരന്‍ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങും ഇതിനിടെ നടക്കുന്നുണ്ടന്നും പറയുന്നു.

ഇപ്പോഴിതാ യുഎസില്‍ നിന്ന് രജനിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അമേരിക്കയിലെ റോഡിലൂടെ പ്രഭാതസവാരിക്കിറങ്ങിയ രജനിയുടെ വീഡിയോയാണ് വൈറലാകുന്നത്. അതുവഴി കാറില്‍ പോയ ഒരു ആരാധകനാണ് വീഡിയോ പകര്‍ത്തിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

kabali

ജൂലൈ 22ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ കബാലി രണ്ടാം ദിവത്തിലേക്ക് കടന്നിരിക്കുകയാണ്. മികച്ച പ്രതികരണം തന്നെയാണ് ചിത്രത്തിന് ലഭിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ ചിത്രം ബോക്‌സ് ഓഫീസില്‍ 40 കോടി കളക്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ രാധിക ആപെതയാണ് നായിക വേഷം അവതരിപ്പിച്ചത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കെലൈ പുലി എസ് താണുവാണ് ചിത്രം നിര്‍മ്മിച്ചത്.

English summary
Rajanikanth video viral on social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam