»   » തമിഴ് ട്രാഫിക്: രാജേഷ് പിള്ള പിന്‍മാറി

തമിഴ് ട്രാഫിക്: രാജേഷ് പിള്ള പിന്‍മാറി

Posted By:
Subscribe to Filmibeat Malayalam
Rajesh Pillai
മലയാളി പ്രേക്ഷകരില്‍ അമ്പരപ്പും ആകാംക്ഷയും നിറച്ച ട്രാഫിക്കിന്റെ തമിഴ് റീമേക്കില്‍ നിന്നും സംവിധായകന്‍ രാജേഷ് പിള്ള പിന്‍മാറി. ഉടന്‍ ഷൂട്ടിങ് തുടങ്ങാമെന്ന കരാറിലാണ് ചിത്രം സംവിധാനം ചെയ്യാമെന്ന് രാജേഷ് ഏറ്റിരുന്നത്. ചിത്രീകരണം അനിശ്ചതമായി വൈകിയതോടെ രാജേഷ് പിന്‍മാറുകയായിരുന്നു.

ട്രാഫിക്കിന്റെ തന്നെ ബോളിവുഡ് പതിപ്പില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നതിന് വേണ്ടിയാണ് തമിഴ് പ്രൊജക്ട് ഉപേക്ഷിച്ചതെന്ന് രാജേഷ് വിശദീകരിയ്ക്കുന്നു. ട്രാഫിക്കിന്റെ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും രാധിക ശരത് കുമാറും ചേര്‍ന്നാണ് തമിഴ് പതിപ്പ് നിര്‍മിയ്ക്കുന്നത്.

രാജേഷിന്റെ സഹായിയായിരുന്ന സഹീദ് ഖാദറാവും തമിഴ് പതിപ്പ് ഒരുക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംവിധായകരായ ഷാജി കൈലാസിന്റെയും വിജി തമ്പിയുടെയും ഒപ്പം പ്രവര്‍ത്തിച്ചതിന്റെ പരിചയവും സഹീദിനുണ്ട്.

മലയാളത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച റോള്‍ തഴില്‍ ശരത് കുമാറാണ് അവതരിപ്പിയ്ക്കുന്നത്. പ്രകാശ് രാജ്, നാസര്‍, പ്രസന്ന, രാധിക ശരത് കുമാര്‍, രമ്യ നമ്പീശന്‍ തുടങ്ങിയിവരും ചിത്രത്തിലുണ്ടാവും.

English summary
Director Rajesh Pillai, who made the sensational film Traffic in Malayalam last year
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam