രജനികാന്ത് ബോളിവുഡ് നായികമാരുടെ കൂടെ അഭിനയിക്കൂ?
രജനികാന്തിന്റെ നായികയായി വിദ്യാ ബാലന്‍ എത്തുന്നുവെന്നാണ് കോളിവുഡില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് . പാ രഞ്ജിത് ഒരുക്കുന്ന ചിത്രത്തിലാണ് രജനിയുടെ നായികയായി വിദ്യാ ബാലന്‍ എത്തുന്നത്.
കഴിഞ്ഞ ചിത്രമായ ലിങ്കയിലും ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയായിരുന്നു രജനിയ്ക്ക് നായികയായി എത്തിയത്. രജനി ചിത്രങ്ങളില്‍ നായികമാരായി എത്തുന്നത് ബോളിവുഡില്‍ നിന്നുള്ളവരാണ്.

തമിഴകത്തെ യുവ സംവിധായകന്‍ പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തില്‍ അധോലോക നായകനായാണ് രജനി എത്തുന്നത്. നേരത്തെ പാ രഞ്ജിത്ത് ആട്ടക്കത്തി, മദ്രാസ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
രജനികാന്തിന്റെ മകള്‍ സൗന്ദര്യയാണ് അച്ഛന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നതെന്ന് രഞ്ജിത്താണെന്ന് അറിയിച്ചത്. ഓഗസ്റ്റില്‍ സിനിമയുടെ ചിത്രീകരണം മലേഷ്യയില്‍ ആരംഭിക്കും


Click it and Unblock the Notifications