ആദ്യമേ ഇഷ്ടമായിരുന്നു!! പേട്ട കഴിഞ്ഞപ്പോള്‍ ഞാന്‍ പ്രണയത്തിലായി, രജനിയെ കുറിച്ച് യുവനടി

സെറ്റിലെത്തിയ ആദ്യ ദിനം തന്നെ അദ്ദേഹം എന്നോടു വന്നു മിണ്ടിയിരുന്നു.

മലയാള സിനിമയിലൂടെ അരങ്ങേയറ്റം കുറിയ്ക്കുകയും പിന്നീട് തെന്നിന്ത്യയിലും ബോളിവുഡിലു ശ്രദ്ധേയമായ താരമാണ് മാളവിക മോഹൻ. ദുൽഖർ സൽമാൻ ചിത്രമായ പട്ടം പോലെ എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തുകയും പ്രശസ്ത സംവിധായകനായ മജീദ് മജീദയുടെ ബിയോണ്ട് ദി ക്ലൗഡ്സിലൂടെ ദേശീയ ശ്രദ്ധ നേടാനും താരത്തിനായിരുന്നു.

2013 ലാണ് സിനിമയിൽ‌ എത്തിയെങ്കിലും വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് മാളവിക അഭിനയിച്ചിട്ടുളളത്. അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിലും , ഹിന്ദിയിലും അരങ്ങേറ്റം കുറിച്ച മാളവിക തമിഴിൽ സ്റ്റൈൽ മന്നൻ രജനിയ്ക്കൊപ്പമായിരുന്നു കന്നി ചിത്രം. പേട്ടയിൽ പ്രധാനകഥപാത്രത്തിൽ മാളവിക എത്തിയിരുന്നു. മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ആദ്യ ചിത്രത്തിൽ തന്നെ വൻ താരങ്ങളോടൊപ്പം അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രജനീകാന്തിനെ കുറിച്ച് താരം പറഞ്ഞതാണ്.

 രജനിയെന്ന വ്യക്തിയെ പ്രണയിക്കുന്നു

രജനിയെന്ന വ്യക്തിയെ പ്രണയിക്കുന്നു

ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തയത്. രജനീകാന്ത് സൂപ്പർ താരം മാത്രമല്ല അതിനേക്കാൾ വലുതാണ് അദ്ദേഹത്തിന്റെ സ്ഥാനം. ആദ്യം മുതലെ രജനിയെ ഇഷ്ടമായിരുന്നു എന്നാൽ ഒരുമിച്ച് അഭിനയിച്ചതിനു ശേഷം അദ്ദേഹത്തിലെ വ്യക്തിയുമായി താൻ പ്രണയത്തിലാവുകയായിരുന്നു. ഇത് കേവലം അഭിമുഖത്തിനു വേണ്ടി പറയുന്ന വാക്കുകളല്ല. തന്റെ ഹൃദയത്തിൽ നിന്ന് വന്നതാണെന്നും താരം കൂട്ടിച്ചേർത്തു.

വളരെ വേഗം അടുക്കും

വളരെ വേഗം അടുക്കും

ഏറ്റവും വിനയത്തിൽ പെരുമാറുന്ന വ്യക്തിയാണ് രജനി. മറ്റ് വമ്പൻ താരങ്ങളെ വെച്ചു നോക്കുമ്പോൾ ഏറ്റവും വേഗം അടുക്കാൻ സാധിക്കുന്ന ആളാണ്. മറ്റ് സൂപ്പർ സ്റ്റാറുകളുടെ ചുറ്റിൽ അനേകം പരിവാരങ്ങളുണ്ട്. എന്നാൽ ഇദ്ദേഹം ഇതിൽ നിന്ന് നേരെ വിപരീതമാണ്. കേവലം ഒരു സൂപ്പർസ്റ്റാർ മാത്രമല്ല അതിവും വലുതാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്ന് മാളവിക പറഞ്ഞു.

കംഫർടബിളാക്കാൻ നോക്കി

കംഫർടബിളാക്കാൻ നോക്കി

സെറ്റിലെത്തിയ ആദ്യ ദിനം തന്നെ അദ്ദേഹം എന്നോടു വന്നു മിണ്ടിയിരുന്നു. എന്നെ കംഫർടബിളാക്കാൻ വേണ്ടിയായിരുന്നു അത്. എന്റെ പേടി മനസ്സിലാക്കിയിട്ടായിരുന്നു അദ്ദേഹം എന്നോട് വന്ന് മണ്ടിയതും അടുത്തതുമൊക്കെ. രജനീകാന്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനായെന്നും മാളവിക പറയുന്നു.

  രജനിയിൽ നിന്ന്  കണ്ടു പഠിക്കേണ്ടത്

രജനിയിൽ നിന്ന് കണ്ടു പഠിക്കേണ്ടത്

രജനി വളരെ നിരീക്ഷണ പടവമുളള വ്യക്തിയാണ്. ഒരു അഭിനേതാവിനും ഏറ്റവും അത്യാവശ്യപ്പെട്ട കഴിവാണിത്. എങ്കിൽ മാത്രമേ ഒരേ രംഗത്തിനനുസരിച്ച് പ്രതികരിക്കാൻ സാധിക്കുകയുള്ളുവെന്നും മാളവിക പറയുന്നു. ചിത്രത്തിൽ രണ്ട് ഗെറ്റപ്പിലാണ് തലൈവർ പ്രത്യേക്ഷപ്പെടുന്നത്. ഒന്ന് ചുള്ളൻ ഗെറ്റപ്പിലും മറ്റൊന്ന് വയസ്സനായിട്ടും. താൻ സിനിമയുടെ പ്രമേയത്തിലാണ് കൂടുതൽ ശ്രദ്ധിക്കുന്നതെന്ന് മാളവിക കൂട്ടിച്ചേർത്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X